അവാർഡ് ദാനവും മൈലാഞ്ചി ഇടൽ മത്സരവും; കേളി കുടുംബവേദി ജ്വാല 2025 അവാര്‍ഡ്‌ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പള്‍ മീര റഹ്മാന്.


കേളി കുടുംബവേദി ജ്വാല 2025 ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍

റിയാദ് : വനിതാദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി സംഘടിപ്പിക്കുന്ന ‘ജ്വാല 2025’ ഏപ്രിൽ 25 വെള്ളിയാഴ്‌ച – ദറാത്‌സലാം ഇന്റർനാഷണൽ ഡൽഹി പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വനിതകളെ കേളി കുടുംബവേദി ‘ജ്വാല അവാർഡ് 2025’ നൽകി ആദരിക്കുന്ന ചടങ്ങ് . മുൻ വർഷങ്ങളിൽ പോലെ ഇത്തവണയും അരങ്ങേറുമെന്നും ഈ വര്ഷം വിദ്യാഭ്യാസ മേഖലയില്‍ നിന്നാണ് അവാര്‍ഡിനായി പരിഗണിച്ചതെന്നും സംഘാടകര്‍ പറഞ്ഞു. സ്വപ്രയത്നം കൊണ്ട് റിയാദിലെ ഇന്ത്യൻ സ്‌കൂൾ പ്രിൻസി പ്പള്‍ പദത്തിൽ എത്തിയ ആദ്യ വനിതയായ മീര റഹ്മാനാണ് കേളി കുടുംബവേദി ജ്വാല 2025 അവാർഡ് ജേതാവ് ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ആലുവ സ്വദേശിയായ മീര റഹ്‌മാൻ റിയാദ് ഇന്റർനാഷ ണല്‍ ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിൽ പ്രിൻസിപ്പൽ പദവിയിലെത്തുന്ന ആദ്യ മലയാളികൂടിയാണ് മീര റഹ്മാന്‍. മുന്‍ വര്‍ഷം കല,സാഹിത്യ, കായിക വിഭാഗങ്ങളിൽ കഴിവ് തെളിയിച്ചവരെയാണ് അവാർഡിനായി പരിഗണിച്ചത്.

അധ്യാപിക, സൂപ്പർവൈസർ, ഹെഡ്‌മിസ്ട്രസ്, കൺട്രോളർ ഓഫ് എക്‌സാമിനേഷൻ, സി.ബി.എസ്.ഇ സെൻട്രൽ ബോർഡ് പരീക്ഷാ സൂപ്രണ്ട്, വൈസ് പ്രിൻസിപ്പള്‍ എന്നീ നിലകളിൽ 35 വർഷത്തെ അനുഭവ സമ്പത്തുമായാണ് അവർ റിയാദിലെ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിന്റെ അമരത്തെത്തുന്നത്.

അവാർഡ് ദാനത്തോടൊപ്പം കുടുംബവേദിയിലെ വനിതകളും, കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ, റിയാദിലെ വിവിധ ഡാൻസ് സ്കൂളിലെ അധ്യാപകരുടെ ശിക്ഷണത്തിൽ അവതരിപ്പി ക്കപ്പെടുന്ന കലാപരിപാടികൾ, റിയാദിലെ അറിയപ്പെടുന്ന ഗായകർ നയിക്കുന്ന ഗാനമേള, ബീറ്റ്സ് ഓഫ് റിയാദ് അവതരിപ്പിക്കുന്ന വാദ്യമേളം എന്നിവ ജ്വാലയിൽ അവതരിപ്പിക്കപ്പെടും. ചലച്ചിത്ര ടെലിവിഷൻ താരവും പ്രൊഡ്യൂസറുമായ ദിവ്യദർശൻ മുഖ്യാതിഥിയായി പങ്കെടുക്കും . റിയാദിലെ വനിതാ സംരംഭ കരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള സ്റ്റാൾ സംവിധാനം, തികച്ചും സൗജന്യമായി ജ്വാലയിൽ ഒരുക്കി കൊടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

കേളി ജ്വാല’ 2025 അവാര്‍ഡ് ലഭിച്ച ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മീരാ റഹ്മാന് ‘

വനിതാ ദിനത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദമാം നവോദയ കേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര വനിതാ വേദി കൺവീനറുമായ ഡോ: രശ്‌മി രാമചന്ദ്രൻ ഉത്ഘാടനം ചെയ്യും വനിതകൾ ക്കായി സംഘടിപ്പിക്കുന്ന മൈലാഞ്ചിയിടൽ മത്സരത്തോടെ രണ്ടു മണി മുതൽ പരിപാടികള്‍ ആരംഭി ക്കും. പ്രോഗ്രാമിന്‍റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് നേരത്തെ രൂപം നൽകി യെന്നും ചെയർപേഴ്സൺ വിഎസ് സജീന, കൺവീനർ വിജില ബിജു, സാമ്പത്തികം ഷഹീബ, മൈലാഞ്ചി ഇടൽ മത്സരം കോ-ഓഡിനേറ്റർമാർ ശ്രീഷ സുകേഷ് എന്നിങ്ങനെ 101 അംഗ സംഘാടക സമിതി പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിൽ സീബാ കൂവോട് – സെക്രട്ടറി, പ്രിയാ വിനോദ് – പ്രസിഡണ്ട്, ശ്രീഷാ സുകേഷ് – ട്രഷറർ, വിജുലാ ബിജു – കൺവീനർ, സജീന വിഎസ് – ചെയർ പേഴ്സൺ, ഗീത ജയരാജ് – പ്രോഗ്രാം കമ്മറ്റി, കെപിഎം സാദിഖ് (രക്ഷാധികാരി) എന്നിവര്‍ പങ്കെടുത്തു.


Read Previous

20 വർഷമായി ‘ഉറങ്ങുന്ന രാജകുമാരൻ’; സൗദി അറേബ്യയുടെ നോവ്, എന്താണ് അൽ വലീദിന് സംഭവിച്ചത്?

Read Next

ഇന്ത്യയിൽ രണ്ട് എണ്ണ ശുദ്ധീകരണ ശാലകൾ സൗദി അറേബ്യ നിർമിക്കും; ബഹിരാകാശ കരാർ അടക്കം നിരവധി കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സൗദി അറേബ്യയും, മോദി സൗദിയിൽ ചിലവഴിച്ചത് ഏതാനും മണിക്കൂർ, ഇന്ത്യയുടെ ദുഃഖം പേറി അപ്രതീക്ഷത മടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »