
ശ്രീനഗര്‍: ജമ്മു കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധി ശ്രീനഗറി ലെത്തി. കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായി രണ്ട് ദിവസം പിന്നിടുമ്പോള്‍ ആണ് രാഹുല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സ്ഥലത്ത് എത്തിയിട്ടുള്ളത്.
ഉച്ചയോടെ ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ അവിടെ നിന്ന് നേരെ ബദാമി ബാഗ് കന്‍റോണ്‍മെന്‍റ് മേഖലയിലുള്ള സൈനിക ആശുപത്രിയിലെത്തി. സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ജമ്മു കശ്‌മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (JKPCC) അധ്യ ക്ഷന്‍ താരിഖ് ഹമീദ് കര, പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ എന്നിവരും ഉണ്ടായിരുന്നു.
പരിക്കേറ്റ് സൈനിക ആശുപത്രിയില്‍ കഴിയുന്നവരെ രാഹുല്‍ സന്ദര്‍ശിച്ചതായി ജമ്മു കശ്‌മീര്‍ കോണ്‍ ഗ്രസ് മുന്‍ അധ്യക്ഷന്‍ വിഖ്വാര്‍ റസൂല്‍ വാനി ഇടിവി ഭാരതിനോട് പറഞ്ഞു.അദ്ദേഹം മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയുമായും ലഫ്റ്റനന്‍റ് ജനറല്‍ മനോജ് സിന്‍ഹയുമായും കൂടിക്കാഴ്‌ച നടത്തിയേക്കുമന്നും റസൂല്‍ വാനി കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്‌മീരിനുള്ള ഐക്യദാര്‍ഢ്യവും പിന്തുണയും പ്രകടിപ്പിക്കുന്നതിനാ യാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാഹുലുമായി കൂടിക്കാഴ്‌ച നടത്തും. ചില വിദ്യാര്‍ത്ഥി സംഘടനകളുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തുമെന്നും വാനി വ്യക്തമാക്കി.കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍26 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. പതിനേഴ് പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രി കളില്‍ കഴിയുന്നുണ്ട്. പഹല്‍ഗാമിലെ ബൈസരനിലാണ് ആക്രമണമുണ്ടായത്. അമര്‍നാഥ് തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ ബെയ്‌സ് ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്ഥലം കൂടിയാണിത്. ലോകമെമ്പാടും നിന്ന് ആക്രമണത്തെ വന്‍ തോതില്‍ അപലപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജമ്മു കശ്‌മീര്‍ കടകമ്പോളങ്ങള്‍ അടച്ച് യുദ്ധം രേഖപ്പെടുത്തി.