
ബെംഗളൂരു: ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രിയുടെ മനോഭാവം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് പ്രധാനമന്ത്രി എത്താത്തതിനെയാണ് ഖാര്‍ഗെ വിമര്‍ശിച്ചത്.
പ്രധാനമന്ത്രി ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രസംഗം നടത്താന്‍ പോകുന്നു. എന്നാല്‍ ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നില്ല. സംഭവത്തെ കുറിച്ച് അദ്ദേഹത്തിന് യാതൊരു ചിന്തയുമില്ല. പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത യോഗമാണിത്. എന്നാല്‍ അദ്ദേഹം തന്നെ അവിടെയില്ല. ഇത്രയും ഗുരുത രമായ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
കശ്‌മീരില്‍ ഇത്തരത്തിലൊരു ഭീകരാക്രമണം ഉണ്ടാകാന്‍ കാരണമെന്താണ് എന്നതിനെപ്പറ്റി പ്രധാനമന്ത്രി എല്ലാവരോടും സംസാരിക്കണമായിരുന്നു. സുരക്ഷ വീഴ്‌ചയോ ഇന്‍റലിജന്‍സ് വീഴ്‌ചയോ ആണെങ്കില്‍ അതും അറിയിക്കണമായിരുന്നു. എന്നാല്‍ അദ്ദേഹം യോഗത്തില്‍ പങ്കെടുക്കാന്‍ തന്നെ എത്തിയില്ല.
യോഗത്തിന് അധ്യക്ഷത വഹിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പഹൽഗാമിൽ സുരക്ഷാ വീഴ്‌ചകൾ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ചതായും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് നല്‍കി യതായും ഖാര്‍ഗെ പറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്‍റെ താത്‌പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും തങ്ങള്‍ പിന്തുണ യ്‌ക്കും. പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ നിര്‍ത്തിവച്ചാല്‍ വെള്ളം എവിടെ സംഭരിക്കു മെന്നും അതിനായി അണക്കെട്ടുകള്‍ ഉണ്ടോയെന്നും ഖാര്‍ഗെ ചോദിച്ചു.