
ശ്രീനഗര്‍: സ്ഥിതിഗതികള്‍ വിലയിരുത്തി വിനോദ സഞ്ചാരികള്‍ ഇനിയും കശ്‌മീരിലെത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള. സഞ്ചാരികള്‍ കശ്‌മീരില്‍ നിന്നും വിട്ടു നിന്നാല്‍ ശത്രുക്കള്‍ വിജയിക്കും. അത്തരമൊരു അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു. രംബാനിലെ ധരംകുണ്ഡില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അവധിക്കാലം ചെലവഴിക്കാന്‍ ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഭയം തനിക്ക് മനസിലാകും. യാത്രക ള്‍ക്കിടയില്‍ അത്തരം പിരിമുറുക്കങ്ങള്‍ ആരും ആഗ്രഹിക്കില്ല. എന്നാല്‍ ഈയൊരു ഘട്ടത്തില്‍ സഞ്ചാരികള്‍ കശ്‌മീരിനെ അവഗണിച്ചാല്‍ അത് ശത്രുക്കളുടെ വിജയത്തിന് കാരണമാകും.
വിനോദ സഞ്ചാരികളെ ഭീകരര്‍ ലക്ഷ്യം വച്ചത് അവര്‍ കശ്‌മീരിലെത്തുന്നത് തടയാനാണ്. എല്ലാവരും തങ്ങളുടെ സുരക്ഷയെ കുറിച്ച് ഭയപ്പാടിലാണ്. എന്നാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തക്കതായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നാണ് അവരോട് പറയാനുള്ളതെന്ന് പഹല്‍ഗാം ആക്രമണത്തിന് ശേഷമുള്ള വിനോദ സഞ്ചാരികളുടെ വരവിനെ കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
പഹല്‍ഗാം ആക്രമണം രാജ്യത്തെ ഹിന്ദു മുസ്‌ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ടെ ന്നുള്ള വസ്‌തുത നിഷേധിക്കാനാകില്ല. എന്നാല്‍ പഹല്‍ഗാമില്‍ ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ ആക്ര മണം തടയുന്നതിനിടെയാണ് മുസ്‌ലീം മതവിശ്വാസിയായ സയ്യിദ് ആദില്‍ ഹുസൈന്‍ കൊല്ലപ്പെട്ടത്. ജനങ്ങള്‍ക്കിടയില്‍ ഇത്തരം വേര്‍തിരിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതൊരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു.
ജാതിമത ഭേദമന്യ സംഭവത്തില്‍ എല്ലാ ജനവിഭാഗങ്ങളും അപലപിച്ചിട്ടുണ്ട്. സിന്ധു നദീജല കരാര്‍ ജമ്മു കശ്‌മീരിന് മാത്രമെ നഷ്‌ടം വരുത്തിയിട്ടുള്ളൂ. ഈ കരാര്‍ റദ്ദാക്കുന്നതിനെ പിന്തുണയ്‌ക്കുന്ന ആദ്യ വ്യക്തി ഞാനായിരിക്കുമെന്നും ഒമര്‍ അബ്‌ദുള്ള കൂട്ടിച്ചേര്‍ത്തു.