
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു ക്ലിഫ് ഹൗസിൽ നടത്താനിരുന്ന അത്താഴ വിരുന്ന് നിരസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. വിരുന്ന് തെറ്റായ സന്ദേശം നൽകുമെന്ന് വിലയിരുത്തി യാണ് രാജ്ഭവന്റെ നടപടി. മുഖ്യമന്ത്രിയും ഭാര്യയും രാജ്ഭവനിലെത്തിയാണ് ഗവർണറെ വിരുന്നിലേക്ക് ക്ഷണിച്ചത്. എന്നാൽ ഗവർണർ വിരുന്നിൽ പങ്കെടുക്കില്ലെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയെ രാജ്ഭവൻ അറിയിക്കുകയായിരുന്നു. അതേസമയം അത്താഴ വിരുന്ന് നിരസിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം
കേരളാ ഗവർണർക്കും പുറമെ മലയാളികളായ ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ളയേയും ബംഗാൾ ഗവർണർ സിവി ആനന്ദബോസിനെയും വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. ഇവരും വിരുന്നിൽ പങ്കെടു ക്കില്ല. ‘പതിനായിരം പത്തിയുള്ള വിഷപ്പാമ്പ്’; സംഘപരിവാർ സമൂഹത്തിന്റെ ഓരോ കോശങ്ങളി ലേക്കും നുഴഞ്ഞുകയറുന്നു’
നേരത്തെ, ഡൽഹി കേരളഹൗസിൽ മുഖ്യമന്ത്രി ധനമന്ത്രി നിർമല സീതാരാമന് ഒരുക്കിയ ബ്രേക്ക് ഫാസ്റ്റ് ചർച്ച ബിജെപി സിപിഎം ഒത്തുതീർപ്പ് നീക്കത്തിന്റെ ഭാഗമാണെന്ന് ആക്ഷേപമുയർന്നിരുന്നു. മുഖ്യ മന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ – എക്‌സാലോജിക് കേസ് നിർണായക ഘട്ടത്തിലെത്തി നിൽക്കെ അത്താഴ വിരുന്നിൽ പങ്കെടുക്കുന്നത് പുതിയ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍മാര്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.