പാകിസ്ഥാന് പിന്തുണയുമായി ചൈന; പഹൽഗാം ആക്രമണത്തിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ആവശ്യം


ബീജിംഗ്: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് ഭിന്നത മുറുകവേ പാകിസ്ഥാന് പിന്തുണയുമായി ചൈന രംഗത്ത്. വിഷയത്തിൽ ന്യൂഡൽഹിയും ഇസ്ലാമാബാദും സംയമനം പാലിക്കണ മെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആഹ്വാനം ചെയ്‌തത്‌. പരമാധികാരവും സുരക്ഷാ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിൽ ചൈന തങ്ങളുടെ അടുത്ത സഖ്യകക്ഷിയായ പാകിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

ഭീകരാക്രമണത്തിനു ശേഷമുള്ള സംഭവവികാസങ്ങൾ ചൈന സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും സംഭവത്തിൽ നിഷ്‌പക്ഷമായ അന്വേഷണത്തിന് ആവശ്യമായ പിന്തുണ നൽകുന്നുണ്ടെന്നും പാകി സ്ഥാൻ വിദേശകാര്യ മന്ത്രിയുമായുള്ള ഫോൺ കോൾ സംഭാഷണത്തിന് ശേഷം പുറത്തിറക്കിയ പ്രസ്‌താ വനയിൽ ചൈനീസ് വിദശകാര്യമന്ത്രി വാങ് പറഞ്ഞു.

ചൈനീസ് ദേശീയ മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇരുപക്ഷവും സംയമനം പാലിക്കു മെന്നും, പരസ്‌പരം ഒരുമിച്ച് നീങ്ങുമെന്നും, പിരിമുറുക്കങ്ങൾ കുറയ്ക്കാൻ പ്രവർത്തിക്കു മെന്നും ചൈന പ്രതീക്ഷിക്കുന്നുവെന്ന് കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ചൈന സെൻട്രൽ കമ്മിറ്റിയുടെ പൊളിറ്റിക്കൽ ബ്യൂറോ അംഗം കൂടിയായ വാങ് ഫോൺ കോളിനിടെ പറഞ്ഞു.

ഏപ്രിൽ 22ന് പഹൽഗാമിന് സമീപം വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ച പശ്ചാത്തല ത്തിലാണ് ചൈനയുടെ പ്രസ്‌താവന ഉണ്ടായിരിക്കുന്നത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയുടെ സഹ സംഘടനയായ ദി റെസിസ്‌റ്റൻസ് ഫ്രണ്ട് ആണ് ആക്രമണത്തിന്റെ ഉത്തരവാദി ത്തം ഏറ്റെടുത്തത്.

ആക്രമണത്തിലെ പാക് പങ്ക് ചൂണ്ടിക്കാട്ടിയ ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തി വച്ചതും അട്ടാരിയിലെ ഏക പ്രവർത്തനക്ഷമമായ കര അതിർത്തി ക്രോസിംഗ് അടച്ചു പൂട്ടുന്നതും ഉൾ പ്പെടെ നിരവധി ശിക്ഷാ നടപടികൾ പാകിസ്ഥാനെതിരെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നദീജലം തടയുന്നത് ഒരു യുദ്ധപ്രവൃത്തിയായി കാണുമെന്നാണ് പാകിസ്ഥാൻ പറഞ്ഞത്.

പിന്നാലെ അവരും ഇന്ത്യയ്ക്ക് എതിരെ നടപടി കടുപ്പിച്ചിരുന്നു. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർ ത്തി അടയ്ക്കൽ, എല്ലാ വ്യാപാരവും നിർത്തിവയ്ക്കൽ തുടങ്ങിയ പ്രതിരോധ നടപടികളാണ് അവർ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ തുടരുന്ന പാക് പൗരൻമാരോട് എത്രയും പെട്ടെന്ന് തന്നെ നാട്ടിലേക്ക് തിരികെ പോവാനും ആവശ്യപ്പെട്ടിരുന്നു.

അതിനിടെ വിസ ഉടമകൾക്കുള്ള സമയപരിധി ഇന്ന് അവസാനിച്ചതിനെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ കുറഞ്ഞത് 537 പാകിസ്ഥാൻ പൗരന്മാർ അട്ടാരി അതിർത്തി വഴി ഇന്ത്യ വിട്ടതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ചികിത്സാ ആവശ്യത്തിനായി എത്തിയവർക്ക് ഏപ്രിൽ 29 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.


Read Previous

ഇന്ത്യ തിരിച്ചടിക്കും, രാജ്യം അതാവശ്യപ്പെടുന്നു’; പഹൽഗാമിലെ രഹസ്യാന്വേഷണ വീഴ്ച ഇപ്പോൾ ചർച്ചയാക്കേണ്ടതില്ലെന്ന് തരൂർ

Read Next

രാജ്യമാണ് പ്രധാനം’: ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ കേന്ദ്ര സർക്കാരിന് പൂർണ പിന്തുണ അറിയിച്ച് മല്ലികാർജുൻ ഖാർഗെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »