
ദമ്മാമില് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങളാണ് ഖബറടക്കിയത്. നിർമാണം നടക്കുന്ന കെട്ടി ടത്തിൽ നിന്നും അബദ്ധത്തിൽ കാൽ വഴുതി വീണാണ് കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ദമ്മാമിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂല മാണ് കണ്ണൂർ ചെക്കിക്കുളം സ്വദേശി അബ്ബാസ് മരിച്ചത്
റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിൽ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ്, കണ്ണൂർ ചെക്കിക്കുളം സ്വദേശി അബ്ബാസ് എന്നിവരുടെ മൃതദേഹങ്ങൾ ഖബറടക്കി. അൽ ഖോബാർ ഇസ്കാൻ പാർക്കിലെ കിങ് ഫഹദ് ഗ്രാൻഡ് മസ്ജിദിൽ മഗ്രിബ് നമസ്ക്കാ രാനന്തരം നടക്കുന്ന മയ്യത്ത് നമസ്ക്കാരത്തിന് ശേഷം തുക്ബ മഖ്ബറയിലാണ് ഖബറടക്കിയത്.
വൈകിട്ട് അഞ്ചിന് കിങ് ഫഹദ് ഗ്രാൻഡ് മസ്ജിദിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്നും അബദ്ധത്തിൽ കാൽ വഴുതിവീണാണ് കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ദമ്മാമിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് കണ്ണൂർ ചെക്കിക്കുളം സ്വദേശി അബ്ബാസ് മരിച്ചത്. ഇരുവരുടേയും മൃതദേഹങ്ങൾ ഖബറടക്കുന്നതിനുള്ള നിയമ നടപടി ക്രമങ്ങൾ പൂർത്തിയാ ക്കുന്നതിന് ലോക കേരള സഭാംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കം സഹായത്തിനുണ്ടാ യിരുന്നു.