കുവൈത്ത് രാജകുടുംബാം​ഗത്തിന് പത്മശ്രീ, ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിന് പുരസ്കാരം സമ്മാനിച്ച് ഇന്ത്യൻ രാഷ്ട്രപതി


കുവൈത്ത് സിറ്റി: യോഗ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് കുവൈത്ത് യോഗാ പരിശീലകയായ ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിന് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ഇന്ത്യയിലെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ ലഭിച്ച ആദ്യത്തെ കുവൈത്ത് പൗരയാണ് ഷെയ്ഖ അലി അൽ ജാബർ അൽ സബാഹ്.

കുവൈത്തിലെ ആദ്യത്തെ ലൈസൻസുള്ള യോഗ സ്റ്റുഡിയോയായ ദാരാത്മയുടെ സ്ഥാപകയാണ് ഷെയ്ഖ അലി അൽ ജാബർ അൽ സബാഹ്. “ദാരാത്മ” എന്ന പേര് അറബി പദമായ “ദാർ” (വീട്) എന്നതിനെ സംസ്കൃത പദമായ “ആത്മ” (ആത്മാവ്) യുമായി സംയോജിപ്പിക്കുന്നു. ഇത് ഇന്ത്യയുമായുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്നതാണ്.

കുവൈത്തിൽ യോ​ഗ പഠിപ്പിക്കുന്നതിനുള്ള ലൈസൻസ് കരസ്ഥമാക്കിയതിന് പുറമേ കുവൈത്തിൽ യോ​ഗയെ ഔദ്യോ​ഗികമായി അം​ഗീകരിപ്പിക്കുന്നതിലും ഇവർ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഇവരുടെ ശ്രമഫലമായാണ് കുവൈറ്റിലെ വാണിജ്യ വ്യവസായ മന്ത്രാലയം ഒരു യോഗ വിദ്യാഭ്യാസ ലൈസൻസ് ആരംഭിച്ചത്. ഇത് ഇപ്പോൾ എല്ലാവർക്കും ലഭ്യമാണ്.

കല, സാമൂഹിക പ്രവർത്തനം, പൊതുകാര്യങ്ങൾ, ശാസ്ത്രം, എഞ്ചിനീയറിങ്, വ്യാപാരം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവിൽ സർവീസ് തുടങ്ങിയ വിവിധ മേഖലകളിലെ അസാധാരണ സേവനത്തിന് അംഗീകാരമായി നൽകുന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിൽ ഒന്നാണ് പത്മശ്രീ.


Read Previous

സൗദി അറേബ്യയിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ഖബറടക്കി

Read Next

കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്‌റ്റിവല്‍ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »