ഓരോ കർമവും നിർവഹിക്കുന്നതിന് പ്രത്യേകമായ സമയവും രീതികളുമുണ്ട്; ഹജ്ജ് കർമങ്ങൾ സ്വീകരിക്കപ്പെടുന്നതിനും തീർഥാടകർക്കുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനു വേണ്ടി നിർദ്ദേശം; ഹജ്ജിന് വരുന്നവർ കർമ്മങ്ങളും ചെയ്യേണ്ട രീതികളും നല്ല വണ്ണം പഠിച്ചുവരണം: ഹജ്ജ് മന്ത്രാലയം


റിയാദ്: ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദിയിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന മുസ്ലിംകള്‍ ഹജ്ജ്  കര്‍മവു മായി ബന്ധപ്പെട്ട ആചാരങ്ങള്‍ എന്തൊക്കെയെന്നും അവ എങ്ങനെ കൃത്യമായി നിര്‍വഹി ക്കണമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്ല വണ്ണം പഠിച്ചുവേണം വരാനെന്ന് സൗദി ഹജ്ജ് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഹജ്ജിനായി തയ്യാറെടു ക്കുന്ന വേളയിലാണ് മന്ത്രാലയത്തിന്റെ ഈ അഭ്യര്‍ഥന.

ഹജ്ജിന് വരുന്നവർക്ക് ശക്തമായ നിർദേശം ആണ് അദികൃതർ നൽകിയിരിക്കുന്നത്. സത്യസാക്ഷ്യം, അഞ്ച് നേരത്തെ നമസ്‌കാരം, റമദാനിലെ വ്രതാനുഷ്ഠാനം, സക്കാത്ത് എന്നിവ കഴിഞ്ഞാല്‍ ഇസ്ലാമിന്റെ അഞ്ചാമത്തെ നിര്‍ബന്ധിത കര്‍മ്മങ്ങളിലൊന്നാണ് ഹജ്ജ് തീര്‍ഥാടനം. സാമ്പത്തികമായും ശാരീരിക മായും കഴിവുള്ളവര്‍ ജീവിതത്തില്‍ ഒരു വട്ടമെങ്കിലും ഹജ്ജ് ചെയ്യണമെന്നാണ് നിയമം.

ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട കര്‍മങ്ങള്‍ പുണ്യനഗരമായ മക്കയിലും പരിസരത്തുമുള്ള നിരവധി സ്ഥലങ്ങളിലായാണ് നിര്‍വഹിക്കപ്പെടുന്നത്. ഹജ്ജ് തീര്‍ഥാടനത്തിന് വരുന്നവര്‍ യാത്ര തിരിക്കുന്നതിനു മുമ്പ് ഹജ്ജുമായി ബന്ധപ്പെട്ട കര്‍മങ്ങള്‍ എന്തൊക്കെയാണെന്നും അവ എവിടെയൊക്കെ ഏതൊക്കെ രീതിയില്‍ എപ്പോഴൊക്കെയാണ് നിര്‍വഹിക്കേണ്ടതെന്നും കൃത്യമായും വ്യക്തമായും പഠിച്ചു മനസ്സിലാ ക്കണമെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഹജ്ജ് കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നതിനും തീര്‍ഥാടകര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനു വേണ്ടിയുമാണ് ഇത്തരമൊരു നിര്‍ദ്ദേശവുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

ഓരോ കര്‍മവും നിര്‍വഹിക്കുന്നതിന് പ്രത്യേകമായ സമയവും രീതികളുമുണ്ട്. അവ എന്തൊക്കെ എന്നതിനെ കുറിച്ചുള്ള കൃത്യമായ ധാരണ ഓരോ തീര്‍ഥാടകനും ഉണ്ടാവണം. ഹജ്ജുമായി ബന്ധപ്പെട്ട സുന്നത്തുകള്‍ അഥവാ പ്രവാചക ചര്യകള്‍ എന്തൊക്കെയെന്നും ഹജ്ജ് വേളയില്‍ ചെയ്യാന്‍ പാടില്ലാത്തതും വിലക്കപ്പെട്ടതുമായി കാര്യങ്ങള്‍ ഏതൊക്കെയാണെന്നുമുള്ള കൃത്യമായ അറിവും ധാരണയും ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. അതോടൊപ്പം ഓരോ കര്‍മത്തിന്റെയും പ്രാധാന്യവും അവയുടെ ചരിത്രപരമായ പശ്ചാത്തലങ്ങളും തീര്‍ഥാടകര്‍ മുന്‍കൂട്ടി അറിഞ്ഞുവയ്‌ക്കേണ്ടതുണ്ടെന്നും മന്ത്രാലയംഎക്‌സ് അക്കൗണ്ടില്‍ നല്‍കിയ പോസ്റ്റില്‍ വ്യക്തമാക്കി. ആരാധനകള്‍ ആത്മാര്‍ഥതയോടെയും മനസ്സില്‍തട്ടിയും ചെയ്യുന്നതിന് ഇത് സഹായകമാവുമെന്നും അധികൃതര്‍ അറിയിച്ചു.

ഹജ്ജിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ വിവിധ ഭാഷകളില്‍ തീര്‍ഥാടകര്‍ക്കായി ഓണ്‍ലൈനായി ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. https://learn.haj.gov.sa/home/tracks/details/15787എന്ന ലിങ്ക് വഴി ഇംഗ്ലീഷ് ഭാഷയിലുള്ള നിര്‍ദ്ദേശങ്ങള്‍ ലഭ്യമാവും. ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ 12-ാം മാസമായ ദുല്‍ ഹിജയുടെ എട്ടാം തീയതിയാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്. സാധാരണയായി അഞ്ച് ദിവസമെടുത്താണ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക.

ഹജ്ജ് തീര്‍ഥാടനം സുഗമവും സുരക്ഷിതവുമാക്കുന്നതിന് കര്‍ശനമായ നടപടികളാണ് സൗദി അധി കൃതര്‍ സ്വീകരിച്ചുവരുന്നത്. ഹജ്ജ് സീസണിന് മുന്നോടിയായി സൗദി അറേബ്യ താമസക്കാര്‍ക്കും ജിസിസി പൗരന്മാര്‍ക്കും ഉംറ പെര്‍മിറ്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ഇന്ന് ഏപ്രില്‍ 29 മുതല്‍ ഹജ്ജ് പെര്‍മിറ്റില്ലാത്ത ആര്‍ക്കും മക്കയിലോ പരിസര പ്രദേശങ്ങളിലോ പ്രവേശിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. മക്കയിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക അനുമതിയോടു കൂടിയേ ഇന്നു മുതല്‍ പ്രവേശിക്കാനാവൂ. ഇവര്‍ക്ക് പ്രത്യേക പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള നടപടികള്‍ നേരത്തേ കൈക്കൊണ്ടിരുന്നു. നിയമം ലംഘിച്ച് മക്കയില്‍ പ്രവേശിക്കുന്നവര്‍ക്കും അവര്‍ക്ക് സൗകര്യമൊരുക്കുന്നവര്‍ക്കും നാടുകടത്തലും പ്രവേശന വിലക്കും ഒരു ലക്ഷം റിയാല്‍ വരെയുള്ള പിഴയും ഉള്‍പ്പെടെ ശക്തമായ ശിക്ഷയാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.



Read Previous

ഡ്രൈവര്‍ കാര്‍ഡ് നേടാത്ത ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇന്ന് മുതല്‍ സൗദിയില്‍ ഡ്രൈവിംഗ് വിലക്ക്

Read Next

പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഹജ്ജ് പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കരുത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »