പഹല്‍ഗാം ഭീകരര്‍ വിമാനത്തില്‍?; ചെന്നൈയില്‍ നിന്ന് കൊളംബോയിലെത്തിയ വിമാനത്തില്‍ പരിശോധന


കൊളംബോ: പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധമുള്ള ഭീകരര്‍ ഉണ്ടെന്ന ഇന്ത്യന്‍ ഇന്റലി ജന്‍സിന്റെ സംശയത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ വിമാനത്താവളത്തില്‍ പരിശോധന. ചെന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ ആറ് ഭീകരരുണ്ടെന്ന ഇന്ത്യന്‍ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു.

ചെന്നൈയില്‍ നിന്ന് കൊളംബോയില്‍ എത്തിയ വിമാനം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതായി വിമാനക്കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ചെന്നൈ യില്‍ നിന്നുള്ള വിമാനം കൊളോംബയില്‍ എത്തിയത്. ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയതായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

പൊലീസും ശ്രീലങ്കന്‍ വ്യേമസേനയും സംയുക്തമായാണ് പരിശോധന നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും പോയ വിമാനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആറ് ഭീകരര്‍ ഉണ്ടെന്നാണ് ഇന്ത്യ നല്‍കിയ സ്ഥിരീകരണം.


Read Previous

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു, സിആര്‍പിഎഫ് ജവാനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടു

Read Next

ലാസ്റ്റ് ബോൾ ത്രില്ലറിൽ ജയിച്ചുകയറി ആർസിബി; ചെന്നൈയെ മുട്ടുകുത്തിച്ചത് 2 റൺസിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »