ഞങ്ങളെ ആക്രമിക്കരുതെന്ന് ഇന്ത്യയോട് പറയൂ: ഗൾഫ് രാജ്യങ്ങളുടെ കാലുപിടിച്ച് പാകിസ്ഥാൻ


ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തിലുള്ള ഇന്ത്യയുടെ തിരിച്ചടി എങ്ങനെയും ഒഴിവാക്കാനുള്ള തീവ്ര ശ്രമവുമായി പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നാന്ന് റിപ്പോർട്ട്. സൗദി, കുവൈറ്റ്, യുഎഇ അംബാസഡർമാരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിൽ, ആക്രമണത്തിന് പിന്നിൽ തങ്ങൾ അല്ലെന്ന നിലപാട് പാക് പ്രധാനമന്ത്രി ആവർത്തി ക്കുകയായിരുന്നു.

ദക്ഷിണേഷ്യയിൽ സമാധാനവും സുസ്ഥിരതയ്ക്കും പുലർത്താൻ പാകിസ്ഥാൻ പ്രതിജ്ഞാ ബദ്ധമാ ണെന്നും ആക്രമത്തെക്കുറിച്ച് വിശ്വസനീയവും സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം വേണ മെന്നും അത്തരമൊരു അന്വേഷണത്തോട് തങ്ങൾ പൂർണമായും സഹകരിക്കുമെന്നും ഷെഹ്ബാസ് ഷെരീഫ് അംബാസഡർമാരെ അറിയിച്ചു. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും പാകിസ്ഥാനു മായി ചേർന്ന് പ്രവർത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അവർ മറുപടി നൽകിയതായാണ് റിപ്പോർട്ട്.

അതേസമയം, കാശ്മീരിലെ കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, നൗഷേര, അഖ്നൂർ മേഖലകളിൽ ഇപ്പോഴും പാക് പ്രകോപനം തുടരുകയാണ്. ഇന്ത്യൻ സൈന്യം ഇതിന് ശക്തമായ തിരിച്ചടി നൽകുന്നുമുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയ്ക്ക് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) സൂചന ലഭിച്ചിരുന്നു. ല‌ഷ്‌കറിന് കാശ്‌മീരിൽ സഹായം നൽകു ന്നവരെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഈ ഭീകരർ പാകിസ്ഥാനിലെ ഐ.എസ്.ഐ നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്ന വിവരം ലഭിച്ചത്.


Read Previous

ലാസ്റ്റ് ബോൾ ത്രില്ലറിൽ ജയിച്ചുകയറി ആർസിബി; ചെന്നൈയെ മുട്ടുകുത്തിച്ചത് 2 റൺസിന്

Read Next

പാകിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശ് പിടിച്ചടക്കണം, ചൈനയെ കൂട്ടുപിടിക്കണം: പ്രസ്താവനയുമായി മുൻ മേജർ ജനറൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »