തിരുവനന്തപുരത്ത് പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസുകാരി മരിച്ചു


തി​രു​വ​ന​ന്ത​പു​രം​:​ ​പേ​ ​വി​ഷ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ച് ​തി​രു​വ​ന​ന്ത​പു​രം​ ​എ​സ്.​എ.​ടി​ ​ആ​ശു​പ​ത്രി​യി​ലെ​ ​വെ​ന്റി​ലേ​റ്റ​റി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​ഏ​ഴു​ ​വ​യ​സു​കാ​രി​ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു മാസത്തിനിടെ പേവിഷ ബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. ​ മ​രു​ന്നു​ക​ളോ​ട് ​ശ​രീ​രം​ ​കൃ​ത്യ​മാ​യി​ ​പ്ര​തി​ക​രി​ക്കാ​ത്ത​ ​സ്ഥി​തി​യിലായിരുന്നു കുട്ടി. ​ത​ല​ച്ചോ​റി​ൽ​ ​ബാ​ധി​ച്ച​ ​വൈ​റ​സി​ന്റെ​ ​തീ​വ്ര​ത​ ​കു​റ​യ്ക്കാ​നാ​വ​ശ്യ​മാ​യ​ ​ആ​ന്റി​വൈ​റ​ൽ​ ​മ​രു​ന്നു​ക​ളെ​ല്ലാം​ ​ന​ൽ​കി​യു​ള്ള​ ​സ​ങ്കീ​ർ​ണ​മാ​യ​ ​ചി​കി​ത്സ​യാ​ണ് ​ന​ട​ത്തിയതെങ്കിലും രാത്രി രണ്ടോടെ മരണം സംഭവിക്കുകയായിരുന്നു.

പീ​ഡി​യാ​ട്രി​ക്‌​സ് ​മെ​ഡി​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന്യൂ​റോ,​കാ​ർ​ഡി​യോ​ള​ജി​ ​തു​ട​ങ്ങി​യ​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​ഏ​കോ​പ​ന​ത്തി​ലാ​യിരുന്നു ​ചി​കി​ത്സ.​ ​ അ​തേ​സ​മ​യം​ ​കു​ട്ടി​യു​ടെ​ ​ചി​കി​ത്സ​യ്ക്ക് ​ആ​വ​ശ്യ​മാ​യ​ ​മ​രു​ന്നു​ക​ൾ​ ​എ​സ്.​എ.​ടി​യു​ടെ​ ​ഇ​ൻ​ഹൗ​സ് ​ഡ്ര​ഗ് ​ബാ​ങ്കി​ൽ​ ​നി​ന്ന് ​സൗ​ജ​ന്യ​മാ​ക്കിയിരുന്നു.​

അതേസമയം ​വാ​ക്‌​സി​നെ​ടു​ത്തി​ട്ടും​ ​പേ​ ​വി​ഷ​ബാ​ധ​യേ​ൽ​ക്കു​ന്ന​ത് ​ആ​ശ​ങ്ക​യാ​കു​ന്ന​ ​സാ​ച​ര്യ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​വാ​ക്‌​സി​ൻ​ ​ക​മ്മി​റ്റി​ ​അ​ടി​യ​ന്ത​ര​യോ​ഗം​ ​ചേ​രും.​ നി​ല​വി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​വാ​ക്‌​സി​ന്റെ​ ​നി​ല​വാ​ര​ത്തി​ൽ​ ​മ​റ്റെ​ന്തെ​ങ്കി​ലും​ ​സാ​ങ്കേ​തി​ക​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ടോ​യെ​ന്ന് ​ക​ണ്ടെ​ത്താ​നാ​ണി​ത്.​ ​സം​സ്ഥാ​ന​ത്ത് ​വാ​ക്‌​സി​ൻ​ ​വി​ത​ര​ണം​ ​ഏ​കോ​പി​പ്പി​ക്കു​ന്ന​ ​സാ​ങ്കേ​തി​ക​ ​വി​ദ​ഗ്ദ്ധ​രു​ൾ​പ്പെ​ടു​ന്ന​ ​ക​മ്മി​റ്റി​യാ​ണി​ത്.​നി​ല​വി​ലെ​ ​സ്റ്റോ​ക്കു​ക​ളു​ടെ​ ​ഗു​ണ​നി​ല​വാ​രം​ ​പ​രി​ശോ​ധി​ച്ച് ​ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും​ ​ഒ​രു​ ​മാ​സ​ത്തി​നി​ടെ​ ​മൂ​ന്ന് ​കു​ട്ടി​ക​ൾ​ക്കാ​ണ് ​വാ​ക്‌​സി​ൻ​ ​എ​ടു​ത്തി​ട്ടും​ ​പേ​ ​വി​ഷ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​വാ​ക്സി​ന്റെ​ ​സം​ഭ​ര​ണം​ ​കൈ​മാ​റ്റം​ ​തു​ട​ങ്ങി​യ​ ​ഘ​ട്ട​ങ്ങ​ളിൽ നി​ശ്ചി​ത​ ​ഊ​ഷ്മാ​വി​ന് ​പു​റ​ത്തേ​ക്ക് ​വാ​ക്സി​ൻ​ ​സൂ​ക്ഷി​ക്കു​ന്ന​ ​സ്ഥി​തി​യു​ണ്ടോ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​അ​ഡീ​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​രാ​ജ​ൻ​ ​ഖോ​ബ്ര​ഗ​ഡേ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​സ​മി​തി​ ​വി​ല​യി​രു​ത്തും.

​ആ​രോ​ഗ്യ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ,​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ,​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​കോ​ർ​പ​റേ​ഷ​ൻ​ ​എം.​ഡി,​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ,​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​മെ​ഡി​സി​ൻ​ ​വി​ഭാ​ഗം​ ​മേ​ധാ​വി,​ ​ആ​രോ​ഗ്യ​വ​കു​പ്പി​ലെ​ ​പ​ബ്ലി​ക്ക് ​ഹെ​ൽ​ത്ത് ​അ​ഡീ​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ,​ ​ആ​ന്റി​റാ​ബി​സ് ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​ ​എ​ന്നി​വ​രാ​ണ് ​ക​മ്മി​റ്റി​യി​ലു​ള്ള​ത്.​ ​അ​ഞ്ച് ​വ​ർ​ഷ​ത്തി​നി​ടെ​ ​വാ​ക്സി​നെ​ടു​ത്തി​ട്ടും​ ​പേ​ ​വി​ഷ​ബാ​ധ​യേ​റ്റ് 25​പേ​ർ​ ​മ​രി​ച്ചെ​ന്നാ​ണ് ​ക​ണ​ക്ക്.​ 2022​ൽ​ ​വാ​ക്സി​ന്റെ​ ​നി​ല​വാ​ര​ത്തി​ൽ​ ​ആ​ശ​ങ്ക​ ​ഉ​യ​ർ​ന്ന​പ്പോ​ൾ​ ​കേ​ന്ദ്ര​ലാ​ബി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​എ​ത്തി​ച്ച് ​പ​രി​ശോ​ധി​ച്ച് ​നി​ല​വാ​രം​ ​ഉ​റ​പ്പാ​ക്കി​യി​രു​ന്നു.


Read Previous

ലോകത്തിലെ ഏറ്റവും അമൂല്യമായ സമ്മാനം രക്തദാനം; രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ

Read Next

കാശ്‌മീരിൽ ഭീകരർക്ക് ഭക്ഷണവും സഹായവും നൽകിയ യുവാവ് പുഴയിൽ മുങ്ങിമരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »