തിരുവനന്തപുരത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു


പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ ഫൈസൽ ആണ് മരിച്ചത്. അസുഖം രൂക്ഷമായ കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു. ഏപ്രിൽ എട്ടിനാണ്  കുട്ടിയെ പട്ടി കടിക്കുന്നത്. ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസും ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു.

ശേഷം മൂന്ന് തവണ കൂടി ഐഡിആർവി നല്‍കിയിരുന്നു. ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്നുണ്ടായ പരിശോധനയിലാണ് പേ വിഷ ബാധയേറ്റെന്ന് മനസിലായത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുട്ടികളാണ്. വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുകയാണ്.

കഴിഞ്ഞ ആഴ്ച മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെ‍ഡിക്കൽ കോളേജിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം. ഏപ്രിൽ മാസത്തിൽ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്


Read Previous

കാശ്‌മീരിൽ ഭീകരർക്ക് ഭക്ഷണവും സഹായവും നൽകിയ യുവാവ് പുഴയിൽ മുങ്ങിമരിച്ചു

Read Next

നാഡിയില്‍ കടിയേറ്റത് ഗുരുതരാവസ്ഥ ഉണ്ടാക്കി; വാക്‌സിന്‍ ഫലപ്രദമാകും മുമ്പേ വൈറസ് തലച്ചോറിനെ ബാധിച്ചിരിക്കാം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »