
റിയാദ് : ഹെവൻസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ കോഴിക്കോട് കളംന്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന അമ്മ വൃദ്ധസദനത്തിന് കേളി കലാസാംസ്കാരിക വേദിയുടെ കൈത്താങ്ങ്. കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിൻ്റെ ഭാഗമായി കൈകൊണ്ട തീരുമാന പ്രകാരം പ്രത്യേക പരിചരണവും സംരക്ഷണവും ആവശ്യമായവരെ ചേർത്ത് പിടിക്കുന്നവരുമായി സഹകരിച്ച് കേരള ത്തിൽ ഒരുലക്ഷം പൊതിച്ചോർ വിതരണം ചെയ്യുന്ന ”ഹൃദയപൂർവ്വം കേളി” പദ്ധതിയിൽ ഉൾപ്പെടുത്തി അമ്മയിലെ അന്തേവാസികളുടെ 15 ദിവസത്തെ ചിലവുകൾ കേളി ഏറ്റെടുക്കുകയായിരുന്നു.
കളംന്തോട് അമ്മ വൃദ്ധ സദനത്തിൽ ഒരുക്കിയ ചടങ്ങിൽ സിപിഐഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി പ്രവീണിൻ്റെ സാനിധ്യത്തിൽ കേളി രക്ഷാധികാരി കമ്മറ്റി അംഗം ഷമീർ കുന്നുമ്മൽ അമ്മ മാനേജർ വിജയ് കൃഷ്ണന് ധാരണാപത്രം കൈമാറി. 2016 ൽ ആരംഭിച്ച അമ്മ വൃദ്ധസദനത്തിൽ നിലവിൽ 20 അന്തേ വാസികളെ പരിചരിച്ചു വരുന്നുണ്ട്. നിത്യ രോഗികൾ, പരിചരിക്കാൻ ആളില്ലാത്തവർ, മാനസീക വില്ലു വിളി നേരിടുന്നവർ തുടങ്ങീ ആശ്രമില്ലാത്തവരെ സംരക്ഷിച്ചു പോരുന്ന അമ്മ വൃദ്ധസദനം സുമനസ്സു കളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താലാണ് പ്രവർത്തിച്ചു പോരുന്നത്.
കോഴിക്കോട് എൻഐറ്റി ക്ക് സമീപം കളംന്തോടിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന നാല് ജീവനക്കാരാണ് ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു പോരുന്നത്. താമസ സൗകര്യത്തിന് പുറമെ ഭക്ഷണവും, മരുന്നും കൂടാതെ അസുഖ ബാധിതരെ ആശുപത്രിയിൽ എത്തിച്ച് ചികയിൽസ ഉറപ്പാക്കുന്നതും ഇവർത്തെന്നെയാണ് ചെയ്തു പോരുന്നത്. കൂടാതെ ആവശ്യമായ കിടപ്പ് രോഗികൾക്ക് വേണ്ട പരിചരണവും ഭക്ഷണവും എത്തിക്കുന്നത്തിലും അമ്മയിലെ വോളണ്ടിയർമാർ സഹായം ചെയ്തു പോരുന്നു.