
വിവാഹത്തിനുശേഷം മധുവിധു കഴിഞ്ഞ് മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് സൈനികന്‍ ആത്മഹത്യ ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം. ഇസബെല്‍ കോള്‍സ് തന്റെ ഭര്‍ത്താവ് ക്രിസ്റ്റഫറിനെ ഒരു ഡേറ്റിംഗ് ആപ്പിലാണ് കണ്ടുമുട്ടിയത്. 18 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിവാഹം കഴിക്കുകയും ചെയ്തു.
ഇരുവരും വിവാഹിതരായതിന്റെ ത്രില്ലിലായിരുന്നുവെന്ന് 32 കാരി പറഞ്ഞു. ഹണിമൂണിനായി അവര്‍ ബീച്ച് ഫ്രണ്ട് മ്യൂസിക് ഫെസ്റ്റിവലിലേക്ക് പോകാന്‍ തിരഞ്ഞെടുത്തു. അത് ‘തികഞ്ഞ ഹണിമൂണ്‍’ ആയിരുന്നുവെന്ന് കോള്‍സ് പറയുന്നു. അവര്‍ തിരിച്ചെത്തി ഒരു ദിവസം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.
28 കാരനായ സൈനികന്‍ ഒരു കൈത്തോക്കുമായി വീട്ടില്‍നിന്ന് അടുത്തുള്ള കാട്ടിലേക്ക് പോകുകയും സ്വയം വെടിവെച്ചു മരിക്കുകയും ചെയ്തു. ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷമാണ് ക്രിസ്റ്റഫര്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങിയതെന്ന് ഇസബെല്‍ പറഞ്ഞു. അന്ന് അയാള്‍ അവളോട് സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല. അവന്‍ മറ്റൊരു വ്യക്തിയായി കാണപ്പെട്ടു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകരുതെന്ന് പറഞ്ഞെങ്കിലും അവന്‍ കേള്‍ക്കാതെ പോയി.
വീട്ടില്‍ പതിവ് ജോലികള്‍ ചെയ്തുകൊണ്ടിരുന്നതിനാല്‍, ആത്മഹത്യ ചെയ്യാന്‍ ഭര്‍ത്താവിനെ പ്രേരിപ്പി ച്ചത് എന്താണെന്ന് മനസിലാക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഈ ദിവസം വിതരണം ചെയ്യാനുള്ള പൂക്കള്‍ മാസങ്ങള്‍ക്കുമുമ്പ് അദ്ദേഹം ബുക്ക് ചെയ്തിരുന്നു. ഭര്‍ത്താവിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് യാതൊരു സൂചനയും ഇസബെല്ലിന് കിട്ടിയില്ല.
അതേസമയം ഭര്‍ത്താവിന്റെ മരണത്തിന് അവളെ കുറ്റപ്പെടുത്തുന്ന ആളുകളുമുണ്ട്. ”അത് ശരിയല്ലെന്ന് എനിക്കറിയാം, ഞാനും എന്റെ ഭര്‍ത്താവും വളരെ സന്തോഷത്തിലായിരുന്നു. ” ഇസബെല്‍ പറയുന്നു.