
ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകരിക്കാത്ത ഗവര്‍ണറുടെ നടപടി ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയില്‍. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ കെ കെ വേണുഗോപാലാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജോയിമല്യ ബാഗ്ചി എന്നിവരുള്‍പ്പെട്ട ഡിവി ഷന് ബെഞ്ചിന് മുന്നില്‍ ഹാജരായത്. ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച പശ്ചാത്തലത്തിലാണ് നടപടി.
നിലവില്‍ ഇരുഹര്ജികള്ക്കും സാംഗത്യമില്ലെന്നും അതിനാല്‍ അവ പിന്‍വലിക്കുന്നുവെന്നുമാണ് വേണുഗോപാല്‍ കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളി സിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത ഇതിനെ എതിര്‍ത്തു. ഇത് ഭരണഘടനാ വിഷയമാണെന്നും ഇത് ഇത്ര നിസാരമായി പരാതിപ്പെടാനും പിന്‍വലിക്കാനും ആകില്ലെന്നും വിഷയം പരിശോധിച്ച് വരികയാ ണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തില്‍ അദ്ദേഹത്തിന് എങ്ങനെ പറയാനാകുമെന്ന് വേണുഗോപാല്‍ ചോദിച്ചു. അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും ഒരു ഹര്‍ജി പിന്‍വലിക്കുന്നതിനെ എതിര്‍ക്കുന്നത് അസാധാരണ മാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങളെപോലെ ഉള്ള ഒരാള്‍ ഒരു ഹര്‍ജി പിന്‍വലിക്കുമ്പോള്‍ പിന്‍വലിക്കല്‍ ഗൗരവമായി കാണണമെന്നും മെഹ്ത്ത മറുപടി നല്കി. വാദപ്രതിവാദങ്ങളെ തുടര്‍ന്ന് ഇരുപക്ഷത്തിന്റെയും അഭിപ്രായം മാനിച്ച് വിഷയം ഈ മാസം പതിമൂന്നിന് പരിഗണിക്കാനായി മാറ്റി. നിങ്ങള്‍ക്ക് കേസ് പിന്‍വലിക്കാനുള്ള അവകാശമുണ്ടെന്ന് തങ്ങള്‍ മനസിലാക്കുന്നുവെന്ന് കോടതി പിരിയുന്ന വേളയില്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
2023ല്‍ അന്നത്തെ കേരള ഗവര്‍ണര്‍ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് ഒന്ന്. സംസ്ഥാന നിയമസഭ പാസാക്കി ബില്ലുകള്‍ക്ക് ആരിഫ് മുഹമ്മദ് ഖാന് അംഗീകാരം നല്‍കുന്നി ല്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. നിയമസഭ പാസാക്കിയ എട്ട് ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അംഗീ കാരം നല്‍കാനുണ്ടെന്ന് അതേ വര്‍ഷം നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ പരമോന്നത കോടതിയെ ബോധിപ്പിച്ചു. ഇവയില്‍ പലതും ഏഴ് മുതല്‍ 23 മാസം വരെയായി ഗവര്‍ണറുടെ അംഗീകാരം കാത്ത് കിടക്കുന്നവയാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
രണ്ടാമത്തെ ഹര്‍ജി 2024ലാണ് സമര്‍പ്പിച്ചത്. അത് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് 2023ല്‍ തന്റെ പരിഗണനയ്ക്ക് അയച്ച ഏഴ് ബില്ലുകളില്‍ നാലെണ്ണത്തിന് തത്ക്കാലം അനുമതി നല്‍കേണ്ടതി ല്ലെന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ആയിരുന്നു.
അടുത്തിടെ തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി കൈക്കൊണ്ട വിധി കേരളത്തിന്റെ ഹര്‍ജിയിലും ബാധകമാക്കണമന്ന് ഏപ്രില്‍ 22ന് നടന്ന വിചാരണക്കിടെ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടി ക്കാട്ടിയിരുന്നു. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അനിശ്ചിതമായി അംഗീ കാരം വൈകിപ്പിക്കുന്നുവെന്നായിരുന്നു കേരള സര്‍ക്കാരിന്റെ ആക്ഷേപം. ഈ രണ്ട് ഹര്‍ജികള്‍ക്കും തമിഴ്നാടിന്റെ അടുത്തിടെ തീര്‍പ്പാക്കിയ ഹര്‍ജികള്‍ക്ക് സമാനമായ സ്വഭാവമാന്നും കേരളം ചൂണ്ടി ക്കാട്ടി. ബില്ലുകള്‍ പരമാവധി മൂന്ന് മാസത്തിനകം രാഷ്ട്രപതിക്ക് അയക്കണമെന്നായിരുന്നു അന്ന് വേണുഗോപാല്‍ വാദിച്ചത്. എന്നാല്‍ വേണുോപാലിന്റെ വാദം എതിര്‍ത്ത തുഷാര്‍ മെഹ്ത്ത ഇരു കേസുകളും തമ്മില്‍ വ്യത്യാസമുണ്ടെന്നും ചൂണ്ടിക്കാട്ടി. അറ്റോര്‍ണി ജനറല്‍ ആര് വെങ്കട്ട രമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്തയുടെ വാദങ്ങളെ പിന്തുണച്ചു.