ഉത്തരകാശിയിൽ ഹെലികോപ്‌ടർ തകർന്ന് വീണ് അപകടം; അഞ്ച് പേർ മരിച്ചു


ഉത്തരകാശി : ഉത്തരാഖണ്ഡിലെ അതിർത്തി ജില്ലയായ ഉത്തരകാശിയിൽ ഹെലികോപ്‌ടർ തകർന്ന് വീണ് അപകടം. അഞ്ച് പേർ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം. യാത്രക്കാരിൽ രണ്ട് പേർ മഹാരാഷ്‌ട്രയിൽ നിന്നുള്ളവരും രണ്ട് പേർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരുമാണെന്ന് തിരിച്ചറിഞ്ഞു. ഏഴ്‌ യാത്രക്കാർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകള്‍. ഗംഗാനിക്ക് സമീപമാണ് ഹെലികോപ്‌ടർ തകർന്നുവീണത്. ഉത്തരാഖണ്ഡിലെ ചാർധാം തീർഥയാത്രയ്‌ക്ക് പോയ ഹെലികോപ്‌ടറാണ് തകർന്ന തെന്ന് സ്വിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

സ്വകാര്യ കമ്പനിയുടെ ഹെലികോപ്‌ടറാണ് അപകടത്തിൽപ്പെട്ടത്. പൊലീസ്, വ്യോമസേന, ദുരന്ത നിവാരണ ക്യുആർടി, 108 ആംബുലൻസ് എന്നിവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തഹസിൽദാർ ഉള്‍പ്പെടെ മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നു. ഉത്തരകാശി ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ തെന്നും അധികൃതർ അറയിച്ചു. അപകടത്തിൻ്റെ കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ല.


Read Previous

പാക് ഷെല്ലാക്രമണത്തില്‍ 15 മരണം; 57 പേര്‍ക്ക് പരിക്ക്: ഇനിയും ആക്രണത്തിന് മുതിര്‍ന്നാല്‍ പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളടക്കം തകര്‍ക്കുമെന്ന് ഇന്ത്യ

Read Next

തിരിച്ചറിഞ്ഞത് 21 ഭീകര കേന്ദ്രങ്ങൾ, ആക്രമിച്ചത് 9 മാത്രം; ഓപ്പറേഷൻ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന് സൂചന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »