ഇന്ത്യ-പാക് സംഘര്‍ഷം മറ്റൊരു തലത്തിലേക്ക്: ഇസ്ലാമാബാദില്‍ ഇന്ത്യന്‍ മിസൈല്‍ വര്‍ഷം; പാക് പൈലറ്റുമാര്‍ പിടിയില്‍


ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടിയില്‍ നടുങ്ങി പാകിസ്ഥാന്‍. പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ഡ്രോണുകളും മിസൈലുകളുമെത്തി എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ ലാഹോ റിലും സിയാല്‍കോട്ടിലും കറാച്ചിയിലും ഇന്ത്യയുടെ ആക്രമണത്തെത്തുടര്‍ന്ന് സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ ഭയന്ന് പാക് നഗരങ്ങള്‍ സമ്പൂര്‍ണ ബ്ലാക്കൗട്ടിലാണ്. പാകിസ്ഥാനില്‍ ഇന്ത്യ ലക്ഷ്യമിട്ട സ്ഥലങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വ്യാഴാഴ്ച രാത്രി എട്ടിന് ശേഷമാണ് പാകിസ്ഥാന്റെ ആക്രമണ ശ്രമം ഉണ്ടായത്. ഇന്ത്യയിലെ ജമ്മുവിലെ വിമാനത്താവളമുള്‍പ്പെടെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകളും മിസൈലുകളും പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും ഇന്ത്യ വെടിവെച്ചിട്ടു.

അതിനിടെ വ്യോമനിരീക്ഷണത്തിനായി ഇറങ്ങിയ പാകിസ്ഥാന്റെ അവാക്സ് ( AWACS) വിമാനവും ഇന്ത്യ വെടിവെച്ചിട്ടുവെന്നാണ് വിവരം. പഞ്ചാബില്‍ വെച്ചാണ് അവാക്സ് വിമാനം ഇന്ത്യ വെടിവെച്ചിട്ടത്. അതിനിടെ രാജസ്ഥാനിലെ ജെയ്സാല്‍മീറില്‍ നിന്ന് രണ്ട് പാക് വ്യോമസേന പൈലറ്റുമാരെ പിടികൂടി യെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

പാക് സൈന്യം ഭീകരസംഘടയായ ഹമാസിനേപ്പോലെയാണ് പെരുമാറുന്നതെന്ന് പ്രതിരോധ വൃത്ത ങ്ങള്‍ അഭിപ്രായപ്പെട്ടു. വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശേഷിയെ മറികടക്കാന്‍ കൂട്ടമായി റോക്കറ്റു കള്‍ ഉപയോഗിച്ച് ആക്രമിക്കുന്നത് ഹമാസിന്റെ ശൈലിയാണ്. ഇതേപോലെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. എന്നാല്‍ അതിനെയും ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യയുടെ എസ്-400 സംവിധാനത്തിന് പുറമെ ആകാശ്, വിമാനവേധ തോക്കുകള്‍, എംആര്‍എസ്എം മിസൈല്‍ എന്നിവ യുടെ സംയുക്ത പ്രവര്‍ത്തനമാണ് പാക് ശ്രമങ്ങളെ വിഫലമാക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്. ഇതോടെ ഇന്ത്യാ-പാക് സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് വളരുകയാണ് എന്നുള്ള സൂചനയാണ് പുറത്തുവരുന്നത്.


Read Previous

പാക് ആക്രമണം: വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി, യാത്രക്കാർക്ക് കർശന നിർദ്ദേശം; കുറഞ്ഞത് 3 മണിക്കൂറുകൾക്ക് മുൻപ് വിമാനത്താവളങ്ങളിൽ എത്തണം

Read Next

അതിര്‍ത്തിയില്‍ പോരാട്ടം കടുക്കുമ്പോള്‍ വഴിയാധാരമാകുന്ന ജീവനുകള്‍; കശ്‌മീര്‍ ജനത ഇനിയെങ്ങോട്ട്?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »