ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജമ്മു കശ്മീർ : ജീവിതത്തിന്റെ അവസ്ഥകളും സ്ഥിതിഗതികളും മാറാന്‍ നിമിഷങ്ങള്‍ മാത്രം മതി. അങ്ങനെ ഏതാനും മണിക്കൂറുകള്‍ കൊണ്ട് സമാധാനപരമായ ജീവിത സാഹചര്യങ്ങള്‍ താളം തെറ്റിയ കാഴ്ചകളാണിപ്പോള്‍ കശ്മീരില്‍ നിന്നും അതിര്‍ത്തി മേഖലകളില്‍ നിന്നും കാണേണ്ടി വരുന്നത്.
പൂർണമായും സമാധാനപരമല്ലായിരുന്നു കാര്യങ്ങളെങ്കിലും വലിയൊരു ആക്രമണം ഉടൻ ഉണ്ടാകുമെന്ന് കശ്മീരി ജനത തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അതിർത്തി കടന്നുള്ള വെടിവയ്പ്പ് കാരണം അഖ്നൂർ സെക്ടറിലെ നിയന്ത്രണ രേഖ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾ വീട് വിട്ടു സുരക്ഷിത സ്ഥലത്തേക്ക് പോകാൻ നിർബന്ധിതരായി. സ്ഥിരമായി ഒരു പ്രദേശത്ത് അവര്‍ അന്തിയുറങ്ങിയിട്ട് വർഷങ്ങളായി.
സാമൂഹിക, സാമ്പത്തിക സാംസ്കാരികപരമായ നിരവധി പ്രതിസന്ധികൾ നേരിട്ടാണ് അവര്‍ ദിവസ ങ്ങളോരോന്നും തള്ളിനീക്കുന്നത്. ഈ ദുരവസ്ഥയിലും ഈ സ്ഥിതിക്ക് എന്നെങ്കിലുമൊരു മാറ്റമുണ്ടാകു മെന്ന പ്രതീക്ഷയിലാണ് ഇവരുടെ ജീവിതം.
”വെടിയുണ്ടകൾ ഞങ്ങളുടെ വീടുകളിലേക്ക് പതിച്ചു, ഭയപ്പെട്ട ഞങ്ങള്‍ എങ്ങോട്ടെന്നില്ലാതെ ഓടിയെന്ന് പാലത്നഗർ നിവാസിയായ അജിത് സിങ് പറഞ്ഞു. 2016ൽ എൻ്റെ വീടിൻ്റെ ചുവരുകള്‍ തകര്‍ന്നു, സർക്കാർ ഞങ്ങൾക്ക് 4.5 ഏക്കർ ഭൂമി നൽകി. സര്‍ക്കാരിന്റെ സഹായത്തോടെ തങ്ങള്‍ അവിടെ പുതിയ വീടുവച്ചു. പാകിസ്ഥാന് അതിര്‍ത്തിയില്‍ നിന്നും 200 മീറ്റര്‍ മാത്രം അകലെയാണ് തങ്ങളുടെ വീട്.
വെടിവയ്പ്പ് ആരംഭിക്കുമ്പോൾ ഗ്രാമവാസികള്‍ അവിടം വിടും. അത് നിലച്ചുകഴിഞ്ഞാൽ അവർ സ്വന്തം വീടുകളിലേക്ക് തിരികെയെത്തും. മൃഗങ്ങൾ പോലും ഭയപ്പാടോടെയാണ് ഇവിടെ കഴിയുന്നതെന്നും അജിത് സിങ് വേദനയോടെ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ തങ്ങളോട് ഒഴിഞ്ഞ് പോകാന്‍ പറഞ്ഞു. നിര്‍ദേശം ലഭിച്ചതോടെ മക്കളു മായി തങ്ങള്‍ എങ്ങോട്ടെന്നില്ലാതെ നടന്നു നീങ്ങി. ഒരു വാഹനം കാണുന്നത് വരെ ഞങ്ങൾ നടന്നു. പിന്നീട് അതില്‍ കയറി ഒരു അഭയ കേന്ദ്രത്തിലെത്തി. രാത്രി മക്കളുമായി അവിടെ കഴിച്ച് കൂട്ടി. 1999ലെ കാർഗിൽ യുദ്ധ കാലത്ത് നാടുകടത്തപ്പെട്ട കാര്യവും അദ്ദേഹം ഓർത്തെടുത്തു. അന്നും തങ്ങളെ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നുവെന്നും സിങ് പറഞ്ഞു.
ഓപ്പറേഷന് സിന്ദൂറിനുള്ള തിരിച്ചടി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് 7ന് പുലര്‍ച്ചെ യാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിനെതിരെ തിരിച്ചടിച്ചത്. ഓപ്പറേഷന് സിന്ദൂര്‍ എന്ന് പേരിട്ട തിരിച്ചടിയില്‍ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. ഇത് പാകിസ്ഥാനിന് മേലുള്ള വലിയൊരു പ്രഹരം തന്നെയായിരുന്നു. സംഭവത്തിന് പിന്നാലെ പാകിസ്ഥാന് ഷെല്ലാക്രമണം നടത്തിക്കൊണ്ടിരുന്നു. അതില്‍ കശ്മീരിലെ സാധാരണക്കാരനും ഒരു ജവാനും കൊല്ലപ്പെട്ടു. പരിഭ്രാന്തി സൃഷ്ടിച്ച ഷെല്ലാക്രമണം: പാകിസ്ഥാന് ഷെല്ലാക്രമണം ഗ്രാമവാസികളില്‍ ഭയവും ആശങ്കയും വര്‍ധിപ്പിച്ചുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. നിരവധി വീടുകളും കെട്ടിടങ്ങളും ആക്രമണത്തില്‍ നിലംപരിശായി.
പാകിസ്ഥാന് ഷെല്ലാക്രമണത്തിനിടെ രണ്ട് ഷെല്ലുകള്‍ എന്റെ വീടിന് നേരെ പാഞ്ഞെത്തി. ഭയന്ന് വിറച്ച താനും കുടുംബവും അവിടെ നിന്നും ഓടി രക്ഷപ്പെട്ടുവെന്ന് രജൗരിയിലെ താമസക്കാരനായ സൈലേഷ് കുമാര്‍ പറഞ്ഞു. അപ്പോഴേക്കും ഗ്രാമം മുഴുവന്‍ വിജനമായിരുന്നു. ജനങ്ങളെല്ലാം സ്ഥലത്ത് നിന്നും സുരക്ഷിതയിടം തേടി പോയി
