ഓപ്പറേഷന്‍ സിന്ദൂറിനെതിരെ പോസ്റ്റിട്ടു; മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍


മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ എതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്ത മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവര്‍ത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പുര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

ഡല്‍ഹിയില്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയപ്പോഴാണ് റിജാസ് അറസ്റ്റിലാകുന്നത്. ബിഎന്‍എസ് 149,192 , 351, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. റിജാസിന്റെ ഒപ്പമുണ്ടായിരുന്ന ഒരു വനിതാ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് റിജാസിനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആയുധ മെടുത്തുപോരാടാന്‍ ആഹ്വാനം ചെയ്തെന്നും കേസുണ്ട്.

മക്തൂബ്, ഒബ്‌സര്‍വേര്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളില്‍ സജീവമായി എഴുതുന്ന ആള്‍ കൂടിയാണ് റിജാസ്. ജയിലില്‍ അടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ മോചനം ആവശ്യപ്പെട്ട് നടന്ന ഒരു പരിപാടിയില്‍ പെങ്കെ ടുത്ത ശേഷം വരികയായിരുന്നു റിജാസ്.


Read Previous

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളുടെ എസ്‌എസ്‌എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

Read Next

വിദേശ യാത്രക്കാര്‍ 5 മണിക്കൂര്‍ നേരത്തെയെത്തണം; പ്രത്യേക നിര്‍ദേശവുമായി കൊച്ചി വിമാനത്താവളവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »