ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമം; രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തി മേഘാലയ


ഷില്ലോങ്: ബംഗ്ലാദേശ് അതിര്‍ത്തിപ്രദേശങ്ങളില്‍ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് മേഘാലയ. അന്താരാഷ്‌ട്ര അതിർത്തിയിലെ സീറോ ലൈനിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവില്‍ രാത്രി 8 മുതൽ രാവിലെ 6 വരെ രണ്ട് മാസത്തേക്കാണ് കർഫ്യൂവെന്ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ലാ മജിസ്ട്രേറ്റ് ആർഎം കുർബ ഐഎഎസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം, തീവ്രവാദ നീക്കം, നിയമവിരുദ്ധ അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിന്‍റെ ഭാഗമായാണ് നടപടി. കൂടാതെ ഇന്ത്യ-ബംഗ്ലാദേശ് അതിർ ത്തിയിലും പരിസരത്തുമായി നടക്കുന്ന കന്നുകാലി കടത്തും നിരോധിത വസ്‌തുക്കളുടെ കടത്തും ഉള്‍പ്പെടെ നിർത്തലാക്കാനും ഇതു ലക്ഷ്യമിടുന്നത്.

കർഫ്യൂ നിലനില്‍ക്കുന്ന സമയത്ത് അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടം ചേരാനോ അനധികൃത ഘോഷയാത്ര നടത്താനോ പാടില്ല. ആയുധങ്ങളായി ഉപയോഗിക്കാൻ കഴിയുന്ന വടികൾ, ഇരുമ്പ് ദണ്ഡ്, കല്ലുകൾ തുടങ്ങിയ വസ്‌തുക്കൾ കൈവശം വയ്‌ക്കുന്നതിനും നിരോധനമുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ സൈനിക സംഘര്‍ഷം രൂക്ഷമായ സാഹചര്യം കൂടി കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.

അതേസമയം ഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധീന കശ്‌മീ രിലേയും തീവ്രവാദ ക്യാമ്പുകള്‍ നശിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂ രിനെ തുടർന്നുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ബംഗ്ലാദേശ് അറിയിച്ചിരുന്നു. സാഹ ചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച ബംഗ്ലാദേശ് സംയമനം പാലിക്കാൻ ഇരു രാജ്യങ്ങളോട് ആവശ്യപ്പെടുക യും സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇരുപക്ഷവും നയതന്ത്ര ശ്രമങ്ങൾ നടത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്‌തു.


Read Previous

പാകിസ്ഥാന് തിരിച്ചടി; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യൻ നടപടിയിൽ ഇടപെടില്ലെന്ന് ലോകബാങ്ക്

Read Next

പ്രതീക്ഷകള്‍ പാളി, സംഘടന ചിലരുടെ കൈകളിലായി; സുധാകരൻ്റെ മാറ്റത്തില്‍ എഐസിസിയുടേത് ഗൗരവമായ കണ്ടെത്തലുകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »