
ന്യൂഡൽഹി: പാകിസ്ഥാനുമായി വെടിനിർത്തലിന് ധാരണയായെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. കര, വ്യോമ, നാവിക സേനകൾ വഴിയുള്ള സൈനിക നടപടികൾ അവസാനിപ്പിച്ചു. ഇന്നു വൈ കിട്ട് അഞ്ചുമണി മുതൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതായും വിക്രം മിസ്രി അറിയിച്ചു. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങൾക്കും നിർദേശങ്ങൾ നൽകിയതായും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഉച്ചയ്ക്ക് ശേഷം 3.30 ന് പാക് സൈനിക മേധാവി ഇന്ത്യന്‍ സൈനിക മേധാവിയെ വിളിച്ച് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം പന്ത്രണ്ടിന് ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തും. ഡിജിഎംഓമാരാകും ചര്‍ച്ചയില്‍ പങ്കെടുക്കുക. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാകും പോര്‍ട്ട് ലൈന്‍ ചര്‍ച്ചകള്‍.
ഇത്തരമൊരു നിലപാടിലേക്ക് എത്തിയ ഇരു രാജ്യങ്ങള്‍ക്കും ട്രംപ് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. അമേ രിക്കയുടെ മധ്യസ്ഥശ്രമങ്ങള്‍ വിജയിച്ചെന്നും ട്രംപ് കുറിച്ചിട്ടുണ്ട്.അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്ക് റൂബിയോയും ഇരുരാജ്യങ്ങളെയും അഭിനന്ദിച്ചു. ഇരുരാജ്യങ്ങളിലെയും പ്രധാന മന്ത്രിമാരുമാ യാണ് ചര്‍ച്ച നടത്തിയതെന്നും അമേരിക്ക വ്യക്തമാക്കി.
എന്നാല്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ ധാരണ ഉണ്ടായതെന്നാണ് ഇന്ത്യയുടെ പ്രതികരണം. വെടിനിര്‍ത്തലിന് മുന്‍കൈ എടുത്തത് പാകിസ്ഥാനാണെന്നും ഇന്ത്യ വ്യക്തമാക്കി. തര്‍ക്ക വിഷയങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ഇല്ലെന്നും ഇന്ത്യ പ്രതികരിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ എല്ലാ സൈനിക നടപടികളും അവസാനിപ്പിച്ചു. പാക് വിദേശകാര്യമന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ച് എക്‌സില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ പാകിസ്ഥാന്‍ തങ്ങളുടെ വ്യോമപാത തുറന്നു.
മോദിക്കും പാക് പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി
കഴിഞ്ഞ 48 മണിക്കൂര്‍ വൈസ് പ്രസിഡന്‍റ് വാന്‍സും താനും ഇന്ത്യയുടേയും പാക്കിസ്ഥാന്‍റേയും മുതിര്‍ന്ന നേതാക്കളുമായി നിരന്തര ചര്‍ച്ചകളിലായിരുന്നുവെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും സ്ഥിരീകരിച്ചു. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ എക്‌സ് പോസ്റ്റ് റീപോസ്റ്റ് ചെയ്‌തു കൊ ണ്ടായിരുന്നു റൂബിയോയുടെ പ്രതികരണം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫ്, വിദേശ കാര്യ മന്ത്രി ജയശങ്കര്‍, പാക്കിസ്ഥാന്‍ സൈനിക മേധാവി ആസിഫ് മുനീര്‍, ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്‌ടാ വ് അസിം മാലിക്ക് എന്നിവരുമായി ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതിനുപിന്നാലെ ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതം അറിയിച്ചെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനും നന്ദി അറിയിക്കുന്നതായും റൂബിയോ പറഞ്ഞു.