ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു, 100ലധികം ഭീകരരെ വധിച്ചു, 40 പാക് സൈനികര്‍ കൊല്ലപ്പെട്ടു


ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ 35നും 40 നും ഇടയില്‍ പാക് സൈനികര്‍ മരിച്ചെന്ന് ഇന്ത്യന്‍ സൈന്യം. മൂന്ന് സേനകളുടെയും ഡിജിഎം ഒമാര്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്, എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി, വൈസ് അഡ്മിറല്‍ എ.എന്‍.പ്രമോദ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

മെയ് 9നും 10നും ഇടയില്‍ രാത്രിയില്‍ നിരവധി ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകി സ്ഥാന്‍ ഡ്രോണുകളും വിമാനങ്ങളും ഉപയോഗിച്ചു. എന്നാല്‍ ഇന്ത്യ ആക്രമണങ്ങളെ ചെറുത്തു. നിയന്ത്ര ണരേഖയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചതോടെ പീരങ്കി ആക്രമണങ്ങള്‍ നടത്തിയ തായും എയര്‍ മാര്‍ഷല്‍ എ കെ ഭാരതി പറഞ്ഞു.

പാകിസ്ഥാനില്‍ കൃത്യമായ ബോംബിങ്ങിലൂടെ തകര്‍ത്ത കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി പുറത്തുവിട്ടു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയില്‍ ആക്രമണം നടത്തി. പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്മീരിലെ ഒന്‍പത് ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ക്കുകയും 100ലധികം ഭീകരരെ വധിക്കുകയും ചെയ്തു. പാകിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയിലുള്ള കേന്ദ്രങ്ങളും ലഷ്‌കര്‍-ഇ-തൊയ്ബ കേന്ദ്രമായി അറിയപ്പെടുന്ന മുരിദ്‌കെയും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരവാദികളും കൊല്ലപ്പെട്ടു. ഭീകരരെ ശിക്ഷിക്കാനായിരുന്നു ഓപറേ ഷന്‍ സിന്ദൂര്‍. വ്യോമ, നാവികസേനയുടെ കൃത്യമായ തിരിച്ചടി ഉണ്ടായെന്നും ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും കര-വ്യോമ-നാവികസേനാ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.


Read Previous

ഇത് വ്യാജം! വ്യോമിക സിങിന്റെയും സോഫിയ ഖുറേഷിയുടേയും എക്സ് അക്കൗണ്ടുകളില്‍ പോസ്റ്റുകള്‍ പങ്കിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

Read Next

പണത്തിനായി സൈനിക രഹസ്യങ്ങൾ പാക് ഉദ്യോഗസ്ഥന് ചോർത്തി നൽകി; പഞ്ചാബിൽ രണ്ട് പേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »