
ദില്ലി: പാകിസ്ഥാന് ഇന്റലിജന്‍സ് വിഭാഗം വ്യാജ നമ്പറിൽ നിന്ന് വിവരങ്ങള്‍ തേടുന്നതിൽ മുന്നറിയിപ്പു മായി ഇന്ത്യൻ സൈന്യം. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് ഫോണ്‍ കോളുകള്‍ വരുന്നതെന്നും ഇതിൽ ജാഗ്രത പാലിക്കണമെന്നും സൈന്യം അറിയിച്ചു.
പാകിസ്ഥാന്റെ ഈ കെണിയിൽ വീഴരുതെന്നാണ് മുന്നറിയിപ്പ്. 7340921702 എന്ന നമ്പറിൽ നിന്നും കോള്‍ വന്നാൽ ജാഗ്രത പാലിക്കണമെന്നും ഇത്തരം ചതികളിൽ വീഴരുതെന്നുമാണ് മുന്നറിയിപ്പ്. പാകിസ്ഥാന്റെ ഇന്റലിജന്‍സ് ആണ് ഈ നമ്പര്‍ ഉപയോഗിക്കുന്നതെന്നും ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് മാധ്യമപ്രവര്‍ത്തകരെയും മറ്റു പൗരന്മാരെയും വിളിക്കുന്നതെന്നും ഇതിൽ ജാഗ്രത പുലര്‍ത്തണമെന്നുമാണ് വാര്‍ത്താക്കുറിപ്പിലൂടെ സൈിന്യം അറിയിച്ചിരിക്കുന്നത്.