റിയാദ്: ഭക്ഷ്യ സുരക്ഷ – വ്യാപാര മേഖലകളിൽ ഓസ്ട്രേലിയയും – സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം ഊർജ്ജിതമാക്കി ലുലുവിൻ്റെ ഓസ്ട്രേലിയ വീക്ക് 2025. സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റു കളിലുടനീളമാണ് ഓസ്ട്രേലിയൻ പ്രീമിയം ഉത്പന്നങ്ങൾ വിപണനത്തിനും പ്രദർശനത്തിനും എത്തിച്ച് ഓസ്ട്രേലിയ വീക്ക് സംഘടിപ്പിച്ചിരിക്കുന്നത്. റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റ് ഡിപ്ലോമാറ്റിക് ക്വാർ ട്ടർ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ സൗദി അറേബ്യയിലെ ഓസ്ട്രേലിയൻ അംബാസഡർ മാർക് ഡൊണോ വൻ ഓസ്ട്രേലിയ വീക്ക് ഉദ്ഘാടനം ചെയ്തു. സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദ്, ഓസ്ട്രേലിയൻ എംബസിയിലെ ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

ഓസ്ട്രേലിയ വീക്കിൽ 129 പ്രമുഖ ഓസ്ട്രേലിയൻ ബ്രാൻഡുകൾ ; 960 പ്രീമിയം ഉത്പന്നങ്ങൾ ഓസ്ട്രേലി യയിലെ 129 പ്രമുഖ ബ്രാൻഡുകളുടെ 960 പ്രീമിയം ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് മുന്നിൽ അണിനിര ത്തിയാണ് ലുലു ഓസ്ട്രേലിയ വീക്ക് ഒരുക്കിയിരിക്കുന്നത്. ഓസ്ട്രേലിയയുടെ ഏറ്റവും ഉന്നത നിലവാര മുള്ള ഭക്ഷ്യ സംസ്കാരം, ആരോഗ്യകരമായ ഭക്ഷ്യ ഉത്പന്നങ്ങൾ, സുസ്ഥിരമായ ഭക്ഷ്യ ഉത്പാദനം എന്നിവ യെ അടയാളപ്പെടുത്തുന്നതാണ് ഓസ്ട്രേലിയ വീക്ക്. ഇതിലൂടെ ഓസ്ട്രേലിയയുടെ പ്രീമിയം മാംസ ഉത്പന്നങ്ങൾ, പഴം-പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, കാൻഡ് ഭക്ഷണ വിഭവങ്ങൾ തുടങ്ങിയവ എല്ലാം സൗദിയിലെ ഉപഭോക്താക്കൾക്ക് വാങ്ങാൻ അവസരമുണ്ടാകും.

രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയായ സൗദി ഫുഡ് ഷോയിലും ലുലു ഓസ്ട്രേലിയ വീക്ക് ശ്രദ്ധേ യമായി. സൗദിയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഓസ്ട്രേലിയ വീക്ക് തുടരുകയാണ്. ഓസ്ട്രേലിയൻ പ്രീമിയം ഉത്പന്നങ്ങൾ സൗദിയിലെ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കാനായി ഓസ്ട്രേലിയ വീക്കി ലൂടെ വലിയ അവസരമാണ് ലുലു ഒരുക്കിയതെന്ന് സൗദി അറേബ്യയിലെ ഓസ്ട്രേലിയൻ അംബാസഡർ മാർക് ഡൊണോവൻ പറഞ്ഞു. സൗദിയുമായുള്ള സൗഹൃദത്തെ ഏറെ വിലമതിയ്ക്കുന്നു. ഈ ചുവടു വെയ്പിൽ ലുലു ഗ്രൂപ്പ് ഓസ്ട്രേലിയയോടൊപ്പം തന്ത്രപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിലെ ഉപഭോക്താക്കൾക്ക് മികച്ചതും, വേറിട്ടതുമായ ഷോപ്പിംഗ് അനുഭവമൊരുക്കാ നാണ് ലുലു എപ്പോഴും ശ്രമിക്കുന്നതെന്നും, ഓസ്ട്രേലിയ വീക്ക് അതിൻ്റെ ഭാഗമാണെന്നും സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ ഷെഹിം മുഹമ്മദ് വ്യക്തമാക്കി. ഓസ്ട്രേലിയയുമായി കൈകോ ർക്കുന്നതിലൂടെ സൗദിയിലെ ഉപഭോക്താക്കളുടെ രുചികൾക്ക് അനുയോജ്യമായതും പോഷക ഗുണ മുള്ളതുമായ ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ അണിനിരത്താൻ കഴിഞ്ഞു. ഈ വൈവിധ്യ മാർന്ന ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് മുന്നിലെത്തിക്കാൻ സാധിച്ചതിൽ സന്തോഷമെന്നും ഷെഹിം മുഹമ്മദ് അഭിപ്രായപ്പെട്ടു.

മിഡിൽ ഈസ്റ്റിൽ ഉയർന്ന നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾക്ക് ആവശ്യക്കാർ വർദ്ധിച്ചു വരുന്ന സമയത്ത് ഈ മേഖലയിലേക്കുള്ള സുരക്ഷിതവും വിശ്വസനീയവുമായ കയറ്റുമതി പങ്കാളിയായി ഓസ്ട്രേലിയ മാറിക്കഴിഞ്ഞു എന്ന് ദുബൈയിലെ ഓസ്ട്രേലിയൻ കോൺസുൽ ജനറൽ ബ്രയോണി ഹിൽസ് ചൂണ്ടി ക്കാട്ടി. ഓസ്ട്രേലിയൻ ഉത്പാദകർക്ക് സൗദി അറേബ്യയുമായി പങ്ക് ചേർന്ന് വ്യാപാരത്തിന് വഴിയൊരു ക്കുകയാണ് ഓസ്ട്രേലിയ വീക്കെന്നും, ഇതിനായി ലുലു ഗ്രൂപ്പുമായി കൈകോർക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും മിഡിൽ ഈസ്റ്റിലെ ഓസ്ട്രേഡ് ജനറൽ മാനേജർ കൂടിയായ അദ്ദേഹം വിശദീകരിച്ചു.
സുസ്ഥിരമായതും ഗുണനിലവാരമുള്ളതുമായ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിൽ ഓസ്ട്രേലിയൻ ഉത്പാദകർ പേരെടുത്തവരാണെന് ഓസ്ട്രേഡ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ് കമ്മീഷണർ ടോഡ് മില്ലർ പറഞ്ഞു. സൗദി വിഷൻ 2030ലൂടെ രാജ്യം ഭക്ഷ്യ സുരക്ഷ രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിന് തയ്യാറെ ടുക്കുമ്പോൾ നിലവാരമേറിയ പ്രീമിയം ഉത്പന്നങ്ങളുമായി ഓസ്ട്രേലിയൻ ഭക്ഷ്യ കയറ്റുമതി രംഗത്തിന് വലിയ സംഭാവന നൽകാൻ സാധിക്കുമെന്നും ടോഡ് മില്ലർ കൂട്ടിച്ചേർത്തു.
സൗദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും മെയ് 17 വരെ ഓസ്ട്രേലിയ വീക്കിൻ്റെ ഭാഗമായുളള വിപുലമായ പ്രദർശനവും വിപണനവും തുടരും. വൈവിധ്യം നിറഞ്ഞതും, പുതുമയുമയാർന്നതുമായ ഓസ്ട്രേലിയൻ ഭക്ഷ്യ ഉത്പന്നങ്ങൾ ഏറ്റവും മികച്ച വിലയിൽ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുക കൂടിയാണ് ഓസ്ട്രേലിയ വീക്കിലൂടെ ലുലു ലക്ഷ്യമിടുന്നത്.