പാകിസ്ഥാനെ വിശ്വസിക്കരുത്, ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ: ബലൂച് ലിബറേഷന്‍ ആര്‍മി


ന്യൂഡല്‍ഹി: പാകിസ്ഥാനെ ഇന്ത്യ വിശ്വസിക്കരുതെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). പാകിസ്ഥാന് എതിരായി ഇന്ത്യ സ്വീകരിക്കുന്ന ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്നും ബിഎല്‍എ പറഞ്ഞു. ബലൂചിസ്ഥാന്‍ പ്രത്യേക പ്രവിശ്യക്ക് സ്വയം ഭരണാവകാശം വേണമെന്ന ആവശ്യം ഉന്നയിക്കുന്ന സംഘടനയാണ് ബിഎല്‍എ.

സമാധാനം, സാഹോദര്യം, വെടിനിര്‍ത്തല്‍ എന്നിവയെക്കുറിച്ച് പാകിസ്ഥാന്‍ പറയുന്നത് വിശ്വസിക്ക രുത്. അതെല്ലാം യുദ്ധതന്ത്രങ്ങളും വഞ്ചനയും താല്‍ക്കാലികമായ ഒഴിഞ്ഞുമാറലുമാണെന്നും ബിഎല്‍എ പ്രസ്താവിച്ചു. ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുകയാണെങ്കില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാ നെ നേരിടുമെന്നും ബിഎല്‍എ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. പാകിസ്ഥാന്റെ ഉറപ്പുക ള്‍ വിശ്വസിക്കേണ്ട കാലം കടന്നുപോയി. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം നടക്കുമ്പോള്‍ പാകിസ്ഥാന്‍ ആര്‍മിക്ക് നേരെ നിരവധി ആക്രമണങ്ങള്‍ കഴിഞ്ഞ ആഴ്ച ബിഎല്‍എ നടത്തിയിരുന്നു.

പാകിസ്ഥാന്‍ ആര്‍മി സൈറ്റുകളും ഇന്റലിജന്‍സ് കേന്ദ്രങ്ങളും ഉള്‍പ്പെടെ ലക്ഷ്യം വച്ച് തങ്ങള്‍ 71 ആക്രമ ണങ്ങള്‍ നടത്തിയെന്നും ഇതില്‍ 51 പ്രദേശങ്ങളും ബലൂചിസ്ഥാനിലാണെന്നുമാണ് ബിഎല്‍എയുടെ അവകാശവാദം. ഒരു വിഘടനവാദി സംഘടനയാണെന്ന വാദം പൂര്‍ണമായി തള്ളുന്ന ബിഎല്‍എ തങ്ങള്‍ ബലൂചിന്റെ നല്ല ഭാവിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തമായ പാര്‍ട്ടിയെന്നാണ് സ്വയം വിശേഷി പ്പിക്കുന്നത്.


Read Previous

മിഡില്‍ ഈസ്റ്റിലേക്കുള്ള ചരിത്രപരമായ സന്ദർശനം, ട്രംപ് ഇന്നെത്തും വരവേൽക്കാനൊരുങ്ങി സൗദി തലസ്ഥാന നഗരം

Read Next

വീണ്ടും ചര്‍ച്ചയായി, കൊച്ചിയിലെ ആ ബോംബ് കഥ; കൊച്ചി കായലില്‍ അന്ന് പാകിസ്ഥാന്റെ ബോംബ് വീണോ? 1965ലെ ആ കഥ ഓര്‍ത്തെടുത്ത് കൊച്ചിക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »