നിയമം കാറ്റിൽപ്പറത്തി രജിത് കുമാറും രേണു സുധിയും; കേസ് എടുക്കണമെന്ന് ആവശ്യം


കാറിന്റെ മുൻ സീറ്റിൽ ഡ്രൈവർക്കൊപ്പം ഒരാൾ മാത്രമേ ഇരിക്കാവൂവെന്ന നിയമത്തെ കാറ്റിൽ പറത്തി രേണു സുധിയും സംഘവും. നടനും ബിഗ് ബോസ് മുൻ താരവുമായ രജിത് കുമാർ ഓടിച്ച കാറിലാണ് രേണുവും മറ്റൊരു സ്ത്രീയും കയറിയത്. ഇരുവരും രജിത് കുമാറിനൊപ്പം മുൻസീറ്റിലാണ് ഇരുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

നിയമം തെറ്റിക്കല്ലേയെന്ന് പറഞ്ഞ് രജിത് കുമാർ ഇവർക്ക് സീറ്റ് ബെൽറ്റ് ഇട്ടുകൊടുക്കുന്നത് വീഡിയോയിൽ കാണാം. ഒരു സീറ്റ് ബെൽറ്റിനകത്താണ് രണ്ട് പേരും. എന്നാൽ മൂന്ന് പേർ മുൻ സീറ്റിൽ ഇരിക്കുന്നത് നിയമ ലംഘനമാണെന്ന് രജിത് കുമാർ ഓർത്തില്ല.

സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടിയാണ് രജിത് കുമാറും രേണുവും ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ കേസ് എടുക്കണമെന്ന് പറഞ്ഞുകൊണ്ട് നിരവധി പേർ എം വി ഡിയെ ടാഗ് ചെയ്തിട്ടുണ്ട്.

എന്നാൽ ചിലർ ഇവരെ സപ്പോർട്ട് ചെയ്തുകൊണ്ടും കമന്റ് ചെയ്തിട്ടുണ്ട്. പിറകിലെ സീറ്റിൽ ഇരിക്കാൻ സ്ഥലമില്ലാത്തതിനാലായിരിക്കും ഇവർ മുന്നിലിരുന്നതെന്നാണ് ഇവർ കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേർ വീഡിയോ ഷെയർ ചെയ്‌തിട്ടുണ്ട്.


Read Previous

ജസ്റ്റിസ് ബി ആര്‍ ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ദലിത് വിഭാഗത്തില്‍നിന്നുള്ള രണ്ടാമത്തെയാള്‍

Read Next

അറസ്റ്റ് ചെയ്തത് ഏപ്രിൽ 23ന്; പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ 22-ാം ദിവസം മോചിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »