കോൺഗ്രസ് നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്, തരൂർ പാര്‍ട്ടി നിലപാട് വിശദീകരിക്കണം; വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ല ഇത്, പരിധി മറികടന്നു’; തരൂരിന് കോൺ​ഗ്രസിന്റെ താക്കീത്


ന്യൂഡൽഹി: ശശി തരൂർ എംപിയ്ക്ക് താക്കീതുമായി കോൺ​ഗ്രസ് നേതൃത്വം. ഇന്ത്യ – പാക് സംഘർ ഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചതോടെയാണ് കോൺ​ഗ്രസ് നേതൃത്വം ശശി തരൂരിന് താക്കീത് നൽകിയത്. ഇന്ത്യ – പാക് സംഘർഷത്തിൽ പല തവണ ശശി തരൂർ സ്വന്തം അഭിപ്രായം വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രസ്താവനകൾ പാർട്ടിക്ക് ​ഗുണകരമല്ലെന്നും പാർട്ടിക്ക് ​ഗുണപരമായി ഇടപെടണമെന്നുമാണ് തരൂരിനോട് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ല ഇത്. പാർട്ടിയുടെ അഭിപ്രായം പൊതുസ മൂഹത്തിൽ അവതരിപ്പിക്കണമെന്നും പ്രവർത്തക സമിതി യോ​ഗം ശശി തരൂരിനോട് ആവശ്യപ്പെട്ടു. ശശി തരൂർ പരിധി മറികടന്നെന്നും ഡൽഹിയിൽ ഇന്ന് ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ വിമർശനമുയർന്നു.

യോ​ഗത്തിൽ ശശി തരൂരും പങ്കെടുത്തിരുന്നു. ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയി ലെത്തിയ സാഹചര്യത്തെ 1971 ലെ ഇന്ദിര ഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് ശശി തരൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 1971 ലെ ഇന്ദിര ഗാന്ധിയുടെ നടപടിയില്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ താന്‍ ഒരുപാട് അഭിമാനിക്കുന്നു.

നിലവിലെ സാഹചര്യം 1971 ല്‍ നിന്ന് വ്യത്യസ്തമാണ്. ഇന്നത്തെ പാകിസ്ഥാന്‍ വ്യത്യസ്തമായ ഒരു സാഹചര്യമാണ്. അവരുടെ സൈനിക ഉപകരണങ്ങള്‍, അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന നാശനഷ്ടങ്ങള്‍, എല്ലാം വ്യത്യസ്തമാണ്,’- ശശി തരൂർ പറഞ്ഞു.


Read Previous

രാഹുൽ മാങ്കൂട്ടത്തിലിന്റെ അ​തി​ജീ​വ​ന യാത്രക്കിടെ സംഘർഷം, യൂ​ത്ത് കോ​ൺ​ഗ്ര​സ് – സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി

Read Next

എനിക്ക് നാണക്കേട് തോന്നുന്നു; കേണൽ സോഫിയ ഖുറേഷിയെക്കുറിച്ചുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബിജെപി മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »