കൊവിഡ് വ്യാപനത്തിൽ സർക്കാർ ദുരഭിമാനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കണക്കുകൾ സർക്കാർ പുറത്തു വിടാൻ തയ്യാറാവണം. ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍.


തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ സർക്കാർ ദുരഭിമാനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ അല്ല കൊവിഡ് വ്യാപനത്തിലെ കുറ്റക്കാർ. ദുരഭിമാനം മാറ്റിവച്ച് മരണസംഖ്യയിലെ യഥാർത്ഥ കണക്കുകൾ സർക്കാർ പുറത്തു വിടാൻ തയ്യാറാവണം. കൊവിഡ് മരണങ്ങൾ കേരളത്തിൽ കുറവാണെന്ന് വരുത്തി തീർത്ത് ക്രെഡിറ്റ് എടുക്കുന്ന പരിപാടി സർക്കാർ അവസാനിപ്പിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

പ്രതിപക്ഷനേതാവിൻ്റെ വാക്കുകൾ –കൊവിഡ് മരണങ്ങൾ നിശ്ചയിക്കാൻ ഐസിഎംആർ മാന ദണ്ഡങ്ങളാണ് അടിസ്ഥാനമെന്ന ആരോഗ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണ്. കേരളം മാനദ ണ്ഡങ്ങൾ പാലിച്ചില്ല. കൊവിഡ് മൂലമുള്ള നിരവധി മരണങ്ങൾ കണക്കിൽ നിന്നും ഒഴിവാക്കിയിട്ടു ണ്ട്. ഐ.സി.യു ബെഡിൽ കിടന്നു മരിച്ചത് പോലും കൊവിഡ് മരണമായി കണക്കാക്കിയില്ല. കൊവി ഡിലെ ആരോഗ്യഡാറ്റ കൃത്രിമം ആയി ഉണ്ടാക്കുകയാണ് സർക്കാർ.

കൊവിഡ് മരണങ്ങളെ പട്ടികപ്പെടുത്താൻ കൊണ്ടുവന്ന പുതിയ ജില്ലാതല സമിതിയെ കുറിച്ചുള്ള വിയോജിപ്പുകളിൽ നടപടിയെടുക്കാനും സർക്കാർ തയ്യാറായില്ല. സർക്കാറിന് ഇക്കാര്യത്തിൽ ദുരഭി മാനം വേണ്ട. സർക്കാർ അല്ല കോവിഡ് വ്യാപനത്തിലെ കുറ്റക്കാർ. ഇക്കാര്യത്തിൽ ക്രെഡിറ്റ് എടുക്കാൻ പോകാൻ സർക്കാർ നിൽക്കേണ്ട. നിയമപരമായി കിട്ടേണ്ട അനുകൂല്യങ്ങളിൽ നിന്ന് ആരേയും പുറത്തു പോകാൻ അനുവദിക്കില്ല. ഡാറ്റ സർക്കാർ എടുത്തില്ലെങ്കിൽ പ്രതിപക്ഷം ശേഖരിക്കും. കൊവിഡ് മരണപട്ടികയിൽ നിന്ന് ഒഴിവായ കേസുകൾ കണ്ടെത്തണം. പരാതികൾ വരാൻ സർക്കാർ കാത്തു നിൽക്കരുത്. സർക്കാർ തെറ്റു തിരുത്തണം

മുട്ടിൽ മരംമുറി കേസിൽ സർക്കാർ അന്വേഷണം ശരിയായ ദിശയിൽ അല്ല. ഉത്തരവ് ഇറക്കിയതാ ണ് എല്ലാത്തിനും കാരണം. അന്നത്തെ വനം, റവന്യു മന്ത്രിമാർക്ക് എതിരെ കേസ് എടുത്ത് അന്വേ ഷിക്കണം. സമയമെടുത്ത് അന്വേഷണം മരവിപ്പിച്ച് കൊള്ളക്കാരെ രക്ഷപ്പെടുത്താനാണ് സർക്കാ രിൻ്റെ ശ്രമം. സമാനമായൊരു വിവാദമുണ്ടായപ്പോൾ അന്ന് വനംമന്ത്രിയായിരുന്ന കെ.പി. വിശ്വനാഥൻ രാജിവച്ചത് സർക്കാർ ഓർക്കണം. യുഡിഎഫും കെപിസിസിയും ചർച്ച ചെയ്ത് ഈ വിഷയത്തിൽ അടുത്ത സമരം തീരുമാനിക്കും.

2. കോവിഡിന്‍റെ മറവില്‍ തട്ടിപ്പ്:  കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി  തമിഴ്നാട്ടിൽ കുട്ടികളെ വില്‍പ്പന നടത്തി.

കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി തമിഴ്നാട്ടിൽ കുട്ടികളെ വില്‍പ്പന നടത്തിയതായി കണ്ടത്തല്‍. ശ്മശാന രേഖയില്‍ തട്ടിപ്പ് നടത്തിയായിരുന്നു വില്‍പ്പന. ഒന്നും രണ്ടും വയസ്സുള്ള കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.

സംഭവത്തിൽ മധുര ആസ്ഥാനമായുള്ള ഇദയം ട്രസ്റ്റിന്‍റെ എൻജിഒ ഓഫീസിൽ പൊലീസ് പരിശോധന നടത്തി. ഇദയം ട്രസ്റ്റിന്റെ പ്രധാനഭാരവാഹി ശിവകുമാർ ഒളിവിലാണെന്നും പിന്നിൽ വൻ റാക്കറ്റാണെന്നും മധുര എസ്പി വ്യക്തമാക്കി.

അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നെന്ന് അവകാശപ്പെടുന്ന ഇദയം ട്രസ്റ്റിലാണ് വന്‍ തട്ടിപ്പ് നടന്നത്. നിരവധി കുട്ടികളാണ് ട്രസ്റ്റിന്‍റെ സംരക്ഷണയില്‍ കഴിയുന്നത്.

3.ആരോപണങ്ങൾ ഉയർത്തി വീണ്ടും വേദനിപ്പിക്കരുത് മുൻമന്ത്രി ജി സുധാകരൻ.

ആലപ്പുഴ: ആരോപണങ്ങൾ ഉയർത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് മുൻമന്ത്രി ജി സുധാകരൻ. ആലപ്പുഴ ജില്ലാകമ്മിറ്റിയിൽ ഉയർന്ന വിമർശനം സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുക യായിരുന്നു അദ്ദേഹം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നന്നായി കൊടുത്ത മാധ്യമങ്ങൾക്ക് അഭിനന്ദനമെന്നും സുധാകരൻ പറഞ്ഞു.

ആരോപണങ്ങൾ പാർട്ടി പരിശോധിച്ചോളും. അവയെ കുറിച്ച് വീണ്ടും ചോദിച്ച് വേദനിപ്പിക്കരുത്. പത്രവാർത്ത കണ്ട് കൂടുതൽ പ്രതികരിക്കാനില്ലെന്നും അത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ പാർട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘ വന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റിയിൽ മുൻമന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമർ ശനം ഉയർന്നിരുന്നു.

അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരന്റെ പ്രവർത്തനം അനുകൂലമായിരുന്നില്ലെന്നായിരുന്നു പൊ തുവികാരം.  തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുധാകരൻ സജീവമായിരുന്നില്ലെന്നും വിമർശനപര മായ പ്രസ്താവനകൾ നടത്തിയെന്നും ചില അംഗങ്ങൾ ഉന്നയിച്ചു.

സീറ്റ് കിട്ടാത്തതിലെ അതൃപ്തി സുധാകരൻ പലരീതിയിൽ പ്രകടിപ്പിച്ചപ്പോൾ മുൻമന്ത്രി തോമസ് ഐസക് പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചെന്നും അഭിപ്രായമുയർന്നിരുന്നു. ഇത് സംബന്ധി ച്ച ചോദ്യത്തിനാണ് ആരോപണങ്ങൾ ഉയർത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് ജി സുധാകരൻ പ്രതി കരിച്ചത്.

4.ആറ്റുകാൽ അംബാ ജൂവലറിയിൽ മോഷണം.

ബാലരാമപുരം : ബാലരാമപുരം ആറ്റുകാൽ അംബാ ജൂവലറിയിൽ മോഷണം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബാലരാമപുരം പോലീസ് എയ്ഡ് പോസ്റ്റിന് സമീപം പ്രവർത്തിക്കുന്ന അംബാ ജൂവലറിയിൽ മോഷണം നടന്നത്.

മോഷ്ടാക്കൾ ജൂവലറിയിലെ ചുവർ തുരന്ന് അകത്തുകയറിയത്. ഇതിനുശേഷം 14 ഗ്രാം സ്വർണവും 420 ഗ്രാം വെള്ളിയാഭരണങ്ങളും മേശയിൽ സൂക്ഷിച്ചിരുന്ന 5800 രൂപയും മോഷ്ടിച്ചിട്ടുണ്ട്. അതേസ മയം ഈ വിവരം അറിഞ്ഞെത്തിയ ബാലരാമപുരം പോലീസ് പരിശോധന നടത്തി. സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കുന്നുണ്ടെ ന്ന് പോലീസ് പറഞ്ഞു.

5. ഡോക്‌ടേഴ്‌സ് ഡേയില്‍  എല്ലാ ഡോക്ടര്‍മാര്‍ക്കും ആശംസകള്‍ അര്‍പ്പിച്ച് മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: ഡോക്‌ടേഴ്‌സ് ഡേയില്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും ആശംസകളും അഭിനന്ദന ങ്ങളും അര്‍പ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ഡോക്ടര്‍ മാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ മേഖലയുടെ കരുത്ത്. സാമൂഹിക പ്രതിബദ്ധതയും അര്‍പ്പണ മനോഭാവവുമുള്ള ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ലക്ഷക്കണക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനുമായി എല്ലാം മറന്ന് പ്രവ ര്‍ത്തിക്കുന്നത്. ഒന്നര വര്‍ഷക്കാലമായി ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് ആത്മാര്‍ത്ഥമായി സേവനം അനുഷ്ഠിക്കുകയാണ്. സ്വന്തം ജീവനും കുടുംബാംഗങ്ങളുടെ സുരക്ഷയും തൃണവത്ക്ക രിച്ചുകൊണ്ടാണ് അവര്‍ അഹോരാത്രം സേവനമുഷ്ഠിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കോവിഡ് മഹാമാരിക്കാലത്ത് ജീവന്‍ നഷ്ടപ്പെട്ട എല്ലാവരേയും ഓര്‍ക്കുന്നു. നമ്മുടെ ആരോഗ്യ മേഖ ലയുടെ ഉയര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്നവരാണ് ഡോക്ടര്‍മാര്‍. ദേശീയ ആരോഗ്യ സൂചികയില്‍ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം ഇപ്പോഴും മുന്നിലാണ്. സംസ്ഥാനത്ത് ആകെ 121 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്.

രാജ്യ ത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോ ഴും നിലനിര്‍ത്തുകയാണ്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍.ക്യു.എ.എസ്. അംഗീകാരം നേടുന്ന സംസ്ഥാനവും (30 കേന്ദ്രങ്ങള്‍) കേരളമാണ്. കോവിഡ് കാലത്ത് പോലും ഇങ്ങനെ ആരോഗ്യ രംഗത്ത് രാജ്യത്തിന് മാതൃകയാകാന്‍ കഴിഞ്ഞതിന് പിന്നില്‍ ഡോക്ടര്‍മാരുടെ പങ്ക് നമുക്കൊരിക്കലും വിസ്മരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

6.കുട്ടികളുടെ തീവ്ര പരിചരണം ഉറപ്പാക്കാന്‍ ‘കുരുന്ന്-കരുതല്‍’

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേ യും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ‘കുരുന്ന്-കരുതല്‍’ വിദഗ്ധ പരിശീലന പരി പാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. മെഡി ക്കല്‍ കോളേജുകള്‍ കേന്ദ്രമാക്കി, അവിടത്തെ ശിശുരോഗ വിഭാഗത്തില്‍ അതാത് ജില്ലകളിലും അനു ബന്ധ ജില്ലകളിലുമുള്ള ശിശുരോഗ വിദഗ്ധര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള ഒരു ഓണ്‍സൈറ്റ് പരിശീലന പരിപാടിയാണ് ‘കുരുന്ന്-കരുതല്‍’.

കുട്ടികളിലെ കോവിഡും കോവിഡാനന്തര പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാക്കി വരുന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചികിത്സയ്ക്ക് അധിക മായി ആവശ്യമായി വരാവുന്ന കുട്ടികളുടെ കിടക്കകള്‍, അത്യാവശ്യമായ ഓക്‌സിജന്‍ സംവിധാ നങ്ങള്‍, വെന്റിലേറ്ററുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, എന്നിവ ദ്രുതഗതിയില്‍ ആശുപത്രികളില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്ത കരെ കുട്ടികളുടെ അത്യാഹിത തീവ്ര പരിചരണ വിഭാഗങ്ങളിലെ ചികിത്സക്കായി സജ്ജരാക്കുന്നതി നാണ് കുരുന്ന്-കരുതല്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന്റെ ആദ്യഘട്ട പരിശീലനപരിപാടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശു പത്രിയില്‍ ആരംഭിച്ചു. മൂന്നു ദിവസം നീളുന്ന ഈ പരിശീലന പരിപാടിയില്‍ അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, നവജാത ശിശു വിഭാഗം എന്നീ മേഖലകളില്‍ അവശ്യമായ നൈപുണ്യം നേടിയെടുക്കാന്‍ സാധിക്കും. തുടര്‍ന്ന് മറ്റ് ജില്ലകളിലെ മെഡിക്കല്‍ കോളേജുകളിലെ ശിശുരോഗ വിഭാഗത്തിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ അതത് ജില്ലകളിലെ പരിശീലന പരിപാടി നടക്കുന്ന താണ്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

7.തിരുവനന്തപുരം മൃഗശാലയില്‍ പാമ്പുകടിയേറ്റ് ജീവനക്കാരന്‍ മരിച്ചു.

തിരുവനന്തപുരം മൃഗശാലയില്‍ പാമ്പുകടിയേറ്റ് ജീവനക്കാരന്‍ മരിച്ചു. കാട്ടാക്കട സ്വദേശി ഹര്‍ ഷാദ് (45) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൂട് വൃത്തിയാക്കുന്നതിനിടെ ഹര്‍ഷാ ദിന് രാജവെമ്ബാലയുടെ കടിയേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

ഉടന്‍ തന്നെ ഹര്‍ഷാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെ ങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃഗശാലയില്‍ നിരന്തരം പാമ്പുകളെ പരിപാലിച്ചിരുന്നത് ഹര്‍ഷാദാണ്.

8. സ്വർണ്ണക്കടത്ത്: സിപിഎം നേതാക്കളുടെ ബന്ധം അന്വേഷിക്കണം: യുവമോർച്ച.

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തുകാരും കവർച്ചാ സംഘങ്ങളുമായുള്ള സിപിഎം, ഡിവൈ എഫ്ഐ നേതാക്കളുടെ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സെക്രട്ടറിയേറ്റിന് മുന്നിൽ യുവജനപ്രതിരോധം തീർത്തു. വാഹനത്തിൽ സ്വർണ്ണം കടത്തുന്ന രീതിയിൽ പ്രതീകാത്മക മായാണ് യുവമോർച്ച പ്രതിരോധം തീർത്തത്.

കണ്ണൂരിലെ സിപിഎം നേതാക്കളുടെ അറിവോടെ യാണ് സ്വർണ്ണക്കടത്ത് നടക്കുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡൻ്റ് സി. ആർ പ്രഫുൽകൃഷ്ണൻ പറഞ്ഞു. അർജുൻ ആയങ്കി ഉൾപ്പടെയുള്ളവർക്ക് മുഖ്യമന്ത്രിയുമായും പി.ജയരാജനുമായും അടുത്ത ബന്ധമാണുള്ളത്. ഡിവൈ എഫ്ഐ കവർച്ച സംഘമായി മാറി. ജില്ലാ പ്രസിഡൻ്റ് ആർ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ബി. എൽ അജേഷ്,സംസ്ഥാന സെക്രട്ടറി ബി ജി.വിഷ്ണു , സംസ്ഥാന -ജില്ലാ നേതാക്കളായ ചന്ദ്രകിരൺ, അഭിലാഷ് അയോധ്യ, പാപ്പനംകോട് നന്ദു, അഭിജിത്ത്, അനൂപ്, വലിയവിള ആനന്ദ്,നെടുമങ്ങാട് വിന്ജിത്, കുളങ്ങരകോണം കിരൺ, ചുണ്ടിക്കൽ ഹരി, , ആശാ നാഥ്, രാമേശ്വരം ഹരി, കവിത സുഭാഷ്, അനന്ദു വിജയ് തുടങ്ങിയവർ നേതൃത്വം നൽകി.

9. സംസ്ഥാനത്ത് ഇന്ന്‍ 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 11,564 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,02,058; ആകെ രോഗമുക്തി നേടിയവര്‍ 28,21,151, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകള്‍ പരിശോധിച്ചു, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 പ്രദേശങ്ങള്‍.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,31,98,55 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,359 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1533, കോഴിക്കോട് 1363, തിരുവനന്തപുരം 1228, തൃശൂര്‍ 1296, കൊല്ലം 1182, എറണാകുളം 1124, പാലക്കാട് 650, ആലപ്പുഴ 808, കണ്ണൂര്‍ 686, കാസര്‍ ഗോഡ് 747, കോട്ടയം 488, പത്തനംതിട്ട 391, ഇടുക്കി 355, വയനാട് 261 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, കാസര്‍ഗോഡ് 14, പാലക്കാട് 13, തിരുവനന്തപുരം, എറണാകുളം 4 വീതം, മലപ്പുറം 3, കൊല്ലം 2, കോട്ടയം, ഇടുക്കി, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,564 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1584, കൊല്ലം 505, പത്തനംതിട്ട 229, ആലപ്പുഴ 917, കോട്ടയം 577, ഇടുക്കി 367, എറണാകുളം 1520, തൃശൂര്‍ 1386, പാലക്കാട് 1061, മലപ്പുറം 1107, കോഴിക്കോട് 965, വയനാട് 194, കണ്ണൂര്‍ 635, കാസര്‍ഗോഡ് 517 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,02,058 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,21,151 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,232 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,283 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,949 പേര്‍ ആശുപത്രികളിലും നിരീക്ഷ ണത്തിലാണ്. 2163 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളു മാണുള്ളത്.

10.നിർത്തലാക്കിയ ഫോറസ്റ്റ് സ്റ്റേഷനുകൾ പുന:രാരംഭിക്കുന്ന കാര്യം പരിഗണനയിൽ :  മന്ത്രി  എ.കെ.ശശീന്ദ്രൻ.

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി, പട്ടിക്കാട് റെയ്ഞ്ചുകളിൽ പ്രവർത്തിച്ചുവന്നിരുന്നതും അടുത്തിടെ പീച്ചി വൈൽഡ് ലൈഫ് ഡിവിഷനിലേക്ക് ലയിപ്പിച്ചതുമായ നാല് ഫോറസ്റ്റ് സ്റ്റേഷനുകളെ പഴയരീതിയിലേക്ക് തിരിച്ചുകൊണ്ടു വരുന്ന കാര്യം അനുഭാവപൂർവ്വം  പരിഗണിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

വനംവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്നു മുതൽ  ഏഴ് വരെ സംഘടിപ്പിക്കുന്ന വന മഹോ ത്സവത്തിൻ്റെ  സംസ്ഥാനതല ഉദ്ഘാടനം പള്ളിക്കൽ ചെമ്പിക്കുന്നിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചുസംസാരിച്ച ദേവസ്വം, പിന്നാക്ക ക്ഷേമം, പാർലമെൻ്ററികാര്യ വകു പ്പ് മന്ത്രി കെ.രാധാകൃഷ്ണൻ്റെ അഭ്യർത്ഥനയെത്തുടർന്നാണ് ഫോറസ്റ്റ് സ്റ്റേഷനുകൾ പുനഃരാരംഭി ക്കുന്ന കാര്യം പരിഗണിക്കുമെന്ന് വനം മന്ത്രി അറിയിച്ചത്.

പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള വനസംരക്ഷണമാണ് സർക്കാരിൻ്റെ നയമെന്ന് വനം മന്ത്രി പറഞ്ഞു. വന സംരക്ഷണത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് കമ്പനിയിൽ നിന്നും  വനംവകുപ്പ് തിരികെ യെടുത്ത ചെമ്പിക്കുന്ന് പ്രദേശത്തെ 475 ഹെക്ടർ സ്ഥലം പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുത്തത് ശ്രദ്ധേയമായ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ദിനാചരണത്തിന്റെ ഭാഗമായി നിരവധി തൈകള്‍ സംസ്ഥാനത്തുടനീളം വെച്ചു പിടിപ്പിക്കാ റുണ്ടെങ്കിലും  ഇവയുടെ പരിപാലനം കാര്യക്ഷമമാകാറില്ല. അതിനാൽ തൈകളുടെ വിതരണവും പരിപാലനവും തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കാൻ ആലോചിക്കുന്നു. തൃശൂർ  ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ പദ്ധതി ഉൾപ്പെടുത്താൻ ആഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി ചെമ്പിക്കുന്നിൽ വനം മന്ത്രി ഇലഞ്ഞിമരതൈ നട്ടു.

രമ്യ ഹരിദാസ് എം.പി. മുഖ്യാതിഥിയായി ഓൺലൈനിൽ പങ്കെടുത്ത ചടങ്ങിൽ  തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് മാസ്റ്റർ,  ആശംസകളർപ്പിച്ചു.  ഉദ്ഘാടനച്ചടങ്ങിൽ
വനം മേധാവി പി.കെ.കേശവൻ ആമുഖ പ്രഭാഷണം നടത്തി. സെൻട്രൽ സർക്കിൾ സിസിഎഫ് കെ.എസ്. ദീപ സ്വാഗതം ആശംസിച്ച ചടങ്ങിന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ്. ജയശങ്കർ കൃതജ്ഞത അർപ്പിച്ചു. മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും ഓൺ ലൈൻ വഴി പങ്കെടുത്തു. കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

11.ക്ഷേമനിധി ബോര്‍ഡുകളില്‍ സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും അംഗത്വമുറപ്പാക്കും;  തൊഴിൽ വകുപ്പു മന്ത്രി വി ശിവൻകുട്ടി.

ക്ഷേമനിധി ബോര്‍ഡുകളില്‍ സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും അംഗത്വമുറപ്പാക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി.ശിവന്‍ കുട്ടി.കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഒരു തൊഴിലാളിക്ക് പോലും ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗത്വം ഇല്ലാതിരിക്കരു തെന്നതാണ് സര്‍ക്കാര്‍ നയം. ഇതു പ്രാവര്‍ത്തികമാക്കുന്നതിന് എല്ലാ ക്ഷേമനിധി ബോര്‍ഡുകളും പരിശ്രമിക്കണം. തൊഴിലാളികള്‍ ഓഫീസുകളിലെത്തി അംഗത്വം എടുക്കുന്നതിന് പകരം സ്‌പെ ഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിച്ച് അംഗത്വം നല്‍കുന്ന നിലയുണ്ടാകണം.ഇതിനായി ബോധവത്ക്ക രണപ്രവര്‍ത്തനങ്ങളും ജില്ലാതല അംഗത്വ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ മുതലായവയും സംഘടിപ്പിക്കു ന്നതിനും മന്ത്രി നിര്‍ദേശം നല്‍കി.

തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളിലായി നിലവില്‍ 67 ലക്ഷത്തോളം തൊഴി ലാളികളാണുള്ളത്. അംഗങ്ങളായ തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതി നുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി അംഗത്വം സംബന്ധിച്ച കര്‍ശന പരിശോധന നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.എല്ലാ ക്ഷേമനിധി ബോര്‍ഡുകളും അംഗങ്ങള്‍ക്ക് ഇരട്ട അംഗത്വമില്ലെന്ന് ഉറപ്പാക്കണം.ട്രേഡ് യൂണിയനുകളും ഇക്കാര്യ ത്തില്‍ ശ്രദ്ധ പുലര്‍ത്തണം.ഒരു തൊഴിലാളിക്ക് ഒരു ക്ഷേമനിധി ബോര്‍ഡില്‍ മാത്രം അംഗത്വമുറ ക്കി യാല്‍ അര്‍ഹരായവരിലേയ്ക്ക് ആനുകൂല്യങ്ങൾ സമയബന്ധിതമായി എത്തിക്കുന്നതിന് സൗകര്യ മൊരുങ്ങുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്തും തൊഴിലാളികള്‍ക്ക് സമയബന്ധിതമായി ക്ഷേമ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.ഇന്ത്യയുടെ തൊഴിലാളി നിയമങ്ങള്‍ പോലും നാല് കോഡുകളാക്കി മാറ്റുന്ന സ്ഥിതിയാണുള്ളത്. ഇതു സംബന്ധിച്ചുള്ള കേരളത്തിന്റെ നിലപാട് ചര്‍ച്ച ചെയ്ത ശേഷം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു. ക്ഷേമനിധി ബോര്‍ഡിന്റെ കേന്ദ്രീകൃത പരാതി പരിഹാര ആപ്ലിക്കേഷനും കോണ്‍ഫറന്‍സ് ഹാളും മന്ത്രി ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് ചെയര്‍മാന്‍ എം.എസ്.സ്‌കറിയ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ ലേബര്‍ കമ്മീഷണര്‍ ഡോ. എസ് .ചിത്ര, വാര്‍ഡ് കൗണ്‍സിലര്‍ സി.ഹരികുമാര്‍, ബോര്‍ഡ് ഡയറക്ടര്‍മാര്‍, ഹാബിറ്റാറ്റ് ശങ്കര്‍ തുടങ്ങി യവര്‍ ആശംസകളര്‍പ്പിച്ചു.ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടി.സജീവ്കുമാര്‍ കൃതജ്ഞതയര്‍പ്പിച്ചു. സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സിയായ ഹാബിറ്റാറ്റിനായിരുന്നു ഗാന്ധാരി അമ്മന്‍ കോവില്‍ സ്ട്രീ റ്റില്‍ 11 സെന്റ് സ്ഥലത്ത് 5,440 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള 3 നില കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല.

12. കോവിഡ്  നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3799 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9282 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3799 പേര്‍ക്കെതിരെ കേസെടു ത്തു. ഇന്ന് അറസ്റ്റിലായത് 650 പേരാണ്. 1125 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9282 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 341, 29, 43
തിരുവനന്തപുരം റൂറല്‍ – 211, 84, 180
കൊല്ലം സിറ്റി – 1840, 36, 19
കൊല്ലം റൂറല്‍ – 750, 19, 58
പത്തനംതിട്ട – 50, 41, 122
ആലപ്പുഴ- 11, 2, 88
കോട്ടയം – 131, 142, 58
ഇടുക്കി – 48, 8, 4
എറണാകുളം സിറ്റി – 84, 32, 6
എറണാകുളം റൂറല്‍ – 76, 23, 129
തൃശൂര്‍ സിറ്റി – 29, 29, 40
തൃശൂര്‍ റൂറല്‍ – 8, 3, 141
പാലക്കാട് – 61, 78, 15
മലപ്പുറം – 37, 30, 0
കോഴിക്കോട് സിറ്റി – 13, 16, 5
കോഴിക്കോട് റൂറല്‍ – 34, 43, 2
വയനാട് – 40, 0, 11
കണ്ണൂര്‍ സിറ്റി – 29, 29, 26
കണ്ണൂര്‍ റൂറല്‍ – 1, 1, 51
കാസര്‍ഗോഡ് – 5, 5, 127

13. വനംകൊള്ളയ്ക്ക് ഒപ്പം നടന്നത് ക്രൂരമായ ആദിവാസി വഞ്ചന: പി.സുധീർ, ബിജെപി പട്ടികവർ​ഗ മോർച്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തി.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന വനംകൊള്ളയ്ക്കൊപ്പം ക്രൂരമായ ആദിവാസി വഞ്ചനയും നടന്നെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ. വനംകൊള്ളയുമായി ബന്ധപ്പെട്ട് നിരപരാധികളായ ആദിവാസികളെ കള്ളക്കേസിൽ പ്രതിയാക്കി ജയിലിലടയ്ക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പട്ടികവർ​ഗ മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടേയും വനം-റവന്യൂവകുപ്പ് മന്ത്രിമാരുടേയും അറിവോടെയാണ്.

പ്രിൻസിപ്പൽ സെക്രട്ടറി മാഫിയകൾക്ക് വേണ്ടി വനംകൊള്ളയ്ക്ക് അനുകൂലമായി ഉത്തരവിറക്കി യത്. ഈ ഉത്തരവ് പ്രകാരം തങ്ങളുടെ പട്ടയ ഭൂമിയിലെ സംരക്ഷിത മരങ്ങൾ ഉൾപ്പെടെ മുറിക്കാ മെന്ന് ആദിവാസികളെ തെറ്റിദ്ധരിപ്പിച്ചു. വെട്ടിയ മരങ്ങൾക്ക് വിലയായി ഓരോ മരത്തിനും ഇട നിലക്കാരും സർക്കാർ ഉദ്യോ​ഗസ്ഥരും ലക്ഷങ്ങൾ കൈപറ്റിയപ്പോൾ ആദിവാസികൾക്ക് കൊടുത്തത് പതിനായിരത്തിൽ താഴെ രൂപയാണ്. മരം മുഴുവൻ മുറിച്ച് കടത്തിയതിന് ശേഷം അവർക്കെതിരെ കള്ളക്കേസും ചുമത്തി. വനംകൊള്ളയിൽ അന്വേഷണം സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണ്.

യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനും അഴിമതി മറയ്ക്കാനുമാണ് ആദിവാസികൾക്ക് നേരെ കേസെടുത്തത്. കള്ളക്കേസുകൾ പിൻവലിച്ച് ഈ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപി ക്കണമെന്നും സുധീർ പറഞ്ഞു. പട്ടികവർ​ഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.പ്രമോദ് കുമാർ, കെ.കെ സുകുമാരൻ, സംസ്ഥാന ഭാരവാഹികളായ കെ.കെ സുമിത്രൻ, സിഎ ബാബു, ടി.കെ ബാബു, കെ.സരസ്വതി, ആർ.ശിവദാസൻ, കമലമ്മ രാഘവൻ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ: വനംകൊള്ളയുമായി ബന്ധപ്പെട്ട് നിരപരാധികളായ ആദിവാസികളെ കള്ളക്കേസിൽ പ്രതിയാക്കി ജയിലിലടയ്ക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പട്ടികവർ​ഗ മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുന്ന ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ.

 


Read Previous

മരണങ്ങള്‍ ഒളിച്ച് വയ്‌ക്കേണ്ട കാര്യം സര്‍ക്കാരിനില്ല, ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെങ്കില്‍ അത് പരിശോധിക്കും, ജനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ പരിശ്രമിക്കും: മന്ത്രി വീണാ ജോര്‍ജ്, വിശദീകരണം വ്യാപക പരാതി ഉയര്‍ന്നതിനെതുടര്‍ന്ന്.

Read Next

ഇതുവരെ ഡിജിപി ആയിട്ടില്ല ,ഡിവൈഎസ്പി ആയിട്ടുണ്ട്‌, പാഷാണം ഷാജിക്ക് വിശ്രമിക്കാം പുതിയ ഡിജിപി അനില്‍ കാന്തിന്റെ സാദൃശ്യം സിനിമാതാരം ചെമ്പില്‍ അശോകന്‍റെ പ്രതികരണം വൈറല്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »