
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ നിലപാട് ലോകത്തെ അറിയിക്കുന്ന തിനായി നിരവധി രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഈ പരിപാടിയുടെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് എന്നും ദേശീയതാത്പര്യ ത്തിനൊപ്പമാണെന്നും ദേശീയതയെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി നിലപാടിനെയാണ് എതിര്‍ക്കു ന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.
ഈ സംരംഭത്തിലെ ഒരു പ്രതിനിധി സംഘത്തെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ വിഷയത്തില്‍ ഒരു സഖ്യം കെട്ടിപ്പടുക്കുന്നതിനാണ് സര്‍ക്കാരിന്റെ ശ്രമം. നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പ്രതിനിധി സംഘത്തിന്റെ ഘടനയും സമയക്രമവും അന്തിമമാക്കുന്നതിന് മുമ്പ് എല്ലാവരുമായി ധാരണയിലെ ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.
വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പടെ അടങ്ങുന്ന സംഘത്തിന്റെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി സംസാരിച്ചതായും കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ നടത്തിയ സര്‍വകക്ഷിയോഗത്തിന് അധ്യക്ഷം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിസമ്മതിച്ചു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി അതിന് തയ്യാറായില്ലെന്നും ജയറാം രമേഷ് പറഞ്ഞു. ഇപ്പോള്‍ പാക് ഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ നിലപാട് അറിയിക്കാന്‍ വിദേശത്തേക്ക് പ്രതിനിധികളെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് എന്നും ദേശീയ താത്പര്യത്തിനൊപ്പമാണ്. ബിജെപിയെ പോലെ ദേശീയതയെ രാഷ്ട്രീയവത്കരിക്കാറി ല്ലെന്നും അതിനാല്‍ തന്നെ കോണ്‍ഗ്രസ് ഈ പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് ജയറാം രമേഷ് പറഞ്ഞു.
ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ പാക് ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിന്റെ തിരിച്ചടിയായി മേയ് ഏഴിന് നടത്തിയ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥന്റെ ഒന്‍പത് ഭീകരകേന്ദ്രങ്ങളും നൂറിലധികം ഭീകരരെയും കൊലപ്പെടുത്തി. വളരെ ആസൂത്രിതമായിട്ടായിരുന്നു ഇന്ത്യന്‍ ആക്രമണം.