സൗദിയില്‍ നിന്ന് കാണാതായ പൊന്നാനി സ്വദേശി അബ്ദുല്‍ അസീസ് സൗദിയില്‍ ഇല്ലന്ന്‍ ഔദ്യോഗിക രേഖകള്‍.


ദമാം: നാലു വർഷം മുൻപ് സൗദിയിലേക്ക് തിരിച്ച യുവാവിനെ കുറിച്ച് യാതൊരു രേഖയും സൗദിയില്‍ ഇല്ല, സൗദി അറേബ്യയിൽ വെച്ച് കാണാതായ പൊന്നാനി ബിയ്യം സ്വദേശി (37) അബ്ദുൽ അസീസ് തയ്യില വളപ്പിലിനെ കാത്തിരിക്കുന്ന മാതാവ് ഫാത്തിമയുടെ ശബ്ദ സന്ദേശം സമീപ ദിവസ ങ്ങളിൽ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതുമായി ബന്ധപെട്ട് സാമുഹ്യപ്രവര്‍ത്തകന്‍ നാസ് വക്കം നടത്തിയ അന്നെഷണത്തിലാണ് അബ്ദുല്‍ അസീസിനെ കുറിച്ചുള്ള യാതൊരു രേഖയും സൗദി സര്‍ക്കാരിന്‍റെ പക്കല്‍ ഇല്ലന്ന്‍ വെക്തമായത്. ഇതോടെ കൂടുതല്‍ ദുരുഹുതകളാണ് അബ്ദുല്‍ അസീസിന്‍റെ തിരോധാനം മൂലം സംജാതമായിരിക്കുന്നത്.

നാലു വർഷം മുൻപ് കുടുംബത്തിൽ നടന്ന തർക്കത്തെ തുടർന്ന് വീട്ടുകാരുമായി പിണങ്ങി സൗദിയി ലേക്ക് തിരിച്ച യുവാവിനെ കുറിച്ച് പിന്നീട് വിവരങ്ങൾ ഒന്നും ലഭിച്ചില്ല എന്ന ദുഃഖം അദ്ദേഹത്തി ന്റെ കുടുംബം പങ്കുവച്ചിരുന്നു.

2012ൽ സൗദിയിൽ വന്ന അബ്ദുൽ അസീസ് 2016ൽ നാട്ടിലേക്കു ഫൈനൽ എക്‌സിറ്റിൽ മടങ്ങി എന്ന വിവരം സാമൂഹിക മാധ്യമങ്ങളിൽ നിന്നും പ്രചരിക്കുന്നതിനിടയിൽ ആണ് ദമാമിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം നടത്തിയ അന്വേഷണത്തിൽ പുതിയ നിർണായക വിവരങ്ങൾ ലഭിച്ചത്.

2012 ഡിസംബർ 19 ന് ആദ്യവിസയിൽ സൗദിയിൽ വന്ന യുവാവ് 2016 ജനുവരി 29 നു ഫൈനൽ എക്‌സിറ്റിൽഎമിറേറ്റ്‌സ് വിമാനത്തിൽ മടങ്ങിയിരുന്നു എന്ന വിവരം ലഭിച്ചത്. എന്നാൽ ഇതിൽ അവസാനിപ്പിക്കതെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് അബ്ദുൽ അസീസ് മലപ്പുറത്തുനിന്നും 02-02-16 ൽ പുതുക്കിയ പാസ്‌പോര്ട്ട് (N 6574619) ഉപയോഗിച്ച് മറ്റൊരു വിസയിൽ കിംഗ് ഫഹദ് കോസ് വേ (ബഹ്റൈൻ -സൗദി കോസ് വേ) വഴി സൗദിയിൽ 2016 ഓഗസ്റ്റ് 8 നു തിരിച്ചെത്തിയെന്നും റിയാദ് ഹെഡ് ക്വാർട്ടേഴ്സ് ആയിട്ടുള്ള മഹാരാ കമ്പനിയുടെ ദമ്മാം – ഖോബാർ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്നു എന്നുള്ള വിവരം ലഭിച്ചത്.

അതിനു ശേഷം യുവാവ് 2018 സെപ്റ്റംബര് 24 ഫൈനൽ എക്‌സിറ്റിൽ റിയാദിലെ കിംഗ് ഖാലിദ് എയർപോർട്ട് നിന്നും ഗൾഫ് എയർ വിമാനം GF 1150 മാർഗം ബഹ്റൈനിലേക്ക് യാത്ര ചെയ്തു എന്ന നിർണായക വിവരങ്ങളും രേഖകളും നാസ് വാക്കത്തിന് ലഭിച്ചു.

തുടർന്ന് ഗൾഫ് എയർ വിമാന സർവീസയുമായി ബന്ധപ്പെട്ട് അബ്ദുൽ അസീസിന്റെ തുടർയാത്ര വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് നാസ് വക്കം. എന്നാൽ കോവിഡ് മഹാമാരി മൂല മുള്ള ഓഫീസ് സമയ ക്രമീകരണങ്ങൾ കാരണം ആണ് താമസം നേരിടുന്നതെന്നും കൂടാതെ ഗൾഫ് എയർ പൂർണ സഹകരണ സഹായം ഈ വിഷയവുമായി ബന്ധപെട്ടു വാഗ്ദാനം ചെയ്തതായി അദ്ദേഹം അറിയിച്ചു. എന്തായാലും വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപെട്ട് കൂടുതല്‍ രേഖകള്‍ ലഭ്യമാകുമെന്നും ദുരുഹുത നീക്കാന്‍ സാധിക്കുമെന്നും കരുതുന്നു.


Read Previous

ഇതുവരെ ഡിജിപി ആയിട്ടില്ല ,ഡിവൈഎസ്പി ആയിട്ടുണ്ട്‌, പാഷാണം ഷാജിക്ക് വിശ്രമിക്കാം പുതിയ ഡിജിപി അനില്‍ കാന്തിന്റെ സാദൃശ്യം സിനിമാതാരം ചെമ്പില്‍ അശോകന്‍റെ പ്രതികരണം വൈറല്‍.

Read Next

ഇതിന്നും ഇന്നലെയും കേൾക്കുന്നതല്ല. 2003-ൽ നരേന്ദ്ര മോദിയുടെ ഗുജറാത്ത്‌ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഹരെൺ പാണ്ഡ്യയുടെ കൊലപാതകത്തിന്റെ അന്വേഷണം മുതൽ ഒരറ്റത്തു ബെഹ്‌റയും മറ്റേ അറ്റത്തു മോദിയും ഷായുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »