
തിരുവനന്തപുരം: തപാൽ വോട്ടുമായി ബന്ധപ്പെട്ട് നടത്തിയ ജി സുധാകരൻ നടത്തിയ വിവാദ പ്രസ്താവ നയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സുധാകരനെപ്പോലെ യുള്ളവർ പ്രസ്താവന നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ‘ജനാധിപത്യം അട്ടിമറിക്കാൻ ഒരിക്കലും സിപിഎം ശ്രമിച്ചിട്ടില്ല. പ്രസ്താവന ജി സുധാകരൻ തന്നെ തിരുത്തിയിട്ടുണ്ട്. ഇനി ഇതിൽ കൂടുതൽ പ്രതികരണം നടത്തി വിവാദത്തിനില്ലെന്നും’ എംവി ഗോവിന്ദൻ പറഞ്ഞു.
കേസ് കേസിന്റെ രീതിയിൽ കൈകാര്യം ചെയ്യുക. ഒരു അട്ടിമറി പ്രവർത്തനത്തിനും സിപിഎം അന്നും ഇന്നും ഇല്ല, നാളെയും ഉണ്ടാകില്ലെന്നും’ എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ‘നിയമം നിയമത്തിന്റെ വഴി ക്കു പോകുമെന്നും അതിന് എന്തിനാണ് പാര്‍ട്ടിയുടെ പിന്തുണയെന്നും പ്രസ്താവന സുധാകരന് തന്നെ തിരുത്തിയിട്ടുണ്ടെന്നും’ എം വി ഗോവിന്ദന് പറഞ്ഞു.
യുവ അഭിഭാഷകയെ മർദിച്ച കേസിലെ പ്രതിയായ ബെയ്ലിൻ ദാസ് ഇടതുപക്ഷക്കാരനല്ലെന്നും അദ്ദേ ഹം പറഞ്ഞു. പ്രതിക്ക് ഇടത് ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സര്‍ക്കാര്‍ ഇക്കാര്യം തിരുത്തണം. ജനീഷ് കുമാര്‍ എംഎല്‍എ ഉയര്‍ത്തിയ വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ സിപിഎം നേതാവ് ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് ജി സുധാകരനെതിരെ കേസെടുത്തത്.
1989 ഇൽ കെവി ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ പോസ്റ്റൽ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി എന്ന വെളിപ്പെടുത്തലിലാണ് കേസ്. ജനപ്രാതിനിധ്യ നിയമം, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.