Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇതിന്നും ഇന്നലെയും കേൾക്കുന്നതല്ല. 2003-ൽ നരേന്ദ്ര മോദിയുടെ ഗുജറാത്ത്‌ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഹരെൺ പാണ്ഡ്യയുടെ കൊലപാതകത്തിന്റെ അന്വേഷണം മുതൽ ഒരറ്റത്തു ബെഹ്‌റയും മറ്റേ അറ്റത്തു മോദിയും ഷായുമുണ്ട്.


“അഞ്ചുവർഷം ഞാൻ ആഭ്യന്തര സഹമന്ത്രിയായിരുന്നു. ഉത്തരവാദപ്പെട്ട ഒരുപാടു ഫയലുകൾ കാണാൻ കഴിഞ്ഞു. ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഫയലുകളും കണ്ടു. ഇസ്രത്ത് ജഹാ ന്റെ കേസ് നടന്നു. മോദിയും അമിത് ഷായും കൂട്ടുപ്രതികളായ ഒരുപാടു കേസുകൾ. ദേശീയ അന്വേ ഷണ ഏജൻസിയുടെ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അന്നു ബെഹ്‌റ. ആ മനുഷ്യൻ മോദിയെയും ഷായെയും വെള്ള പൂശാൻ അന്നു തയ്യാറാക്കിയ റിപ്പോർട്ട്‌ ഞങ്ങൾക്കു വിസ്മയം ഉളവാക്കി.”

അഞ്ചുവർഷം കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഒരിക്കൽ പറഞ്ഞ താണ്. കേന്ദ്ര സർക്കാരിൽ വളരെ സുപ്രധാനമായ സ്ഥാനം വഹിച്ചിരുന്ന ഒരു വ്യക്തി താൻ നേരിട്ടുകണ്ട റിപ്പോർട്ടുകളെക്കുറിച്ചാണ് ഈ പറഞ്ഞതൊക്കെയും.

ഇതിന്നും ഇന്നലെയും കേൾക്കുന്നതല്ല. 2003-ൽ നരേന്ദ്ര മോദിയുടെ ഗുജറാത്ത്‌ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഹരെൺ പാണ്ഡ്യയുടെ കൊലപാതകത്തിന്റെ അന്വേഷണം മുതൽ ഒരറ്റത്തു ബെ ഹ്‌റയും മറ്റേ അറ്റത്തു മോദിയും ഷായുമുണ്ട്.

2002-ലെ ഗുജറാത്ത് കലാപം അന്വേഷിക്കുന്ന വി.ആർ കൃഷ്ണയ്യരുടെ സമിതിക്കു മുന്നിൽ പാണ്ഡ്യ നടത്തിയ വെളിപ്പെടുത്തലാണ് അയാളുടെ കൊലപാതകത്തിലേക്കു നയിച്ചതെന്ന് അന്വേഷണ സംഘ റിപ്പോർട്ട്‌ വിശ്വസിക്കുന്നവർ ഒഴികെയുള്ളവർക്കെല്ലാം ഇന്നും ഉറപ്പാണ്. കലാപം നടന്ന രാത്രി യിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിൽ വെച്ചുനടന്ന യോഗത്തിൽ വെച്ചു കലാപ കാരികളെ തടയരുതെന്നും ഗോധ്രക്കു നീതി ലഭിക്കണമെന്നും മോദി പറഞ്ഞതായി പാണ്ഡ്യ വെളി പ്പെടുത്തിയെന്ന് അന്നൊട്ടേറെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതിനുശേഷം നടന്ന പാണ്ഡ്യയുടെ കൊലപാതകം അന്വേഷിച്ച സി.ബി.ഐ സംഘത്തിൽ ബെഹ്‌റയു മുണ്ടായി. ഗുജറാത്ത്‌ പോലീസിനു പുറമേ ഈ സി.ബി.ഐ സംഘവും വിധിയെഴുതിയത്, പാണ്ഡ്യ യുടെ കൊലപാതകത്തിനു പിന്നിൽ പാക് ചാരസംഘടനയായ ഐ.എസ്.ഐയും ഭീകരസംഘ ടന യായ ലഷ്‌കർ ഇ തോയ്‌ബയും ദാവൂദ് ഇബ്രാഹിമും ആണെന്നാണ്.

ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽ കേസിലും ബെഹ്‌റയുടെ ഇടപെടൽ ശ്രദ്ധിക്കേണ്ടതാണ്. മുല്ലപ്പള്ളി ആരോപിച്ചതുപോലെ തന്നെയായിരുന്നു കാര്യങ്ങൾ. 2004-ൽ ഇസ്രത്ത് ജഹാൻ അടക്കം നാലുപേരെ അഹമ്മദാബാദ് പോലീസിന്റെ ക്രൈം ബ്രാഞ്ച് വെടിവെച്ചുകൊന്ന കേസ് അന്വേഷിച്ച ഗുജറാത്ത് പോലീസ് കൊല്ലപ്പെട്ടവർ ലഷ്‌കർ ഭീകരർ ആണെന്നും മുഖ്യമന്ത്രി മോദിയെ കൊല്ലുക എന്നതായി രുന്നു അവരുടെ ലക്ഷ്യമെന്നും വിധിയെഴുതി.

അതേസമയം ബെഹ്‌റ നേതൃത്വം നൽകിയ മൂന്നംഗ എൻ.ഐ.എ സംഘം മുംബൈ ഭീകരാക്രമണ ത്തിൽ (26/11) സംശയിച്ചിരുന്ന ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ മൊഴി 2010-ൽ രേഖപ്പെടുത്തി. ഈ മൊഴിയിൽ ഇസ്രത്തിന്റെ പേരുണ്ടായിരുന്നു എന്നു പിൽക്കാലത്തു ബെഹ്‌റ പരോക്ഷമായും ബി.ജെ.പി പ്രത്യക്ഷത്തിലും വാദിച്ചിരുന്നു.

കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇസ്രത്ത് ഭീകരവാദിയാണെന്ന കാര്യം ഉണ്ടായിരുന്നില്ല. ഇത് അന്ന് ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ്‌ മനഃപൂർവം ഒഴിവാക്കിയതാണെന്നായിരുന്നു ബി.ജെ.പി യുടെ വാദം. മോദിയുടെ ഗുജറാത്ത് പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടൽ കൊലയെ ന്യായീകരി ക്കാൻ ബെഹ്‌റ നൽകിയ റിപ്പോർട്ട്‌ മൻമോഹൻ സിംഗിന്റെ സർക്കാർ അംഗീകരിച്ചില്ല.

പക്ഷേ അന്നും ഇന്നും ബെഹ്‌റ മോദിക്കു പ്രിയപ്പെട്ടവനാണ്. അതുകൊണ്ടാണല്ലോ അവസാനം വരെ ബെഹ്‌റയുടെ പേര് സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്കു പറഞ്ഞു കേട്ടതും.  ഏറ്റുമുട്ടൽ കൊല കളെ ന്യായീകരിക്കുന്ന, വർഗീയ കലാപങ്ങളെ വെള്ള പൂശുന്ന അതേ ബെഹ്‌റയെത്തന്നെയാണ് ഇക്കാലമത്രയും പിണറായി വിജയൻ എന്ന മുഖ്യമന്ത്രി മടിയിലിരുത്തിലാളിച്ചത്.

മോദിയോടെന്ന പോലെ അയാൾ ഈ മുഖ്യമന്ത്രിയോടും വിശ്വസ്തനായിരുന്നു. അതുകൊണ്ടാണ ല്ലോ അയാൾ യു.എ.പി.എ നടപ്പാക്കുന്നതിനെയും മാവോയിസ്റ്റ് വേട്ടകളെയും ഒരു മടിയുമില്ലാതെ ന്യായീകരിക്കുന്നത്.

അവിടെയും തീരുന്നില്ല. ഗുജറാത്ത് കലാപകാലത്തു കണ്ട ബെഹ്‌റയാണു കേരളത്തെ ഭീകരരുടെ താവളമായി സ്ഥാപിക്കാൻ ഇപ്പോൾ ശ്രമിക്കുന്നത്. കാലങ്ങളായി കേരളത്തിന്റെ മുകളിൽ സംഘ പരിവാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന പട്ടമാണ് ബെഹ്‌റ അനായാസമായി, സംസ്ഥാനത്തെ ഏറ്റ വും ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്റെ പ്രിവിലേജ് ഉപയോഗിച്ച്, മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ ചാർത്തിത്തന്നത്.

 

റിപ്പോര്‍ട്ട്‌ ഹരി മോഹന്‍


Read Previous

സൗദിയില്‍ നിന്ന് കാണാതായ പൊന്നാനി സ്വദേശി അബ്ദുല്‍ അസീസ് സൗദിയില്‍ ഇല്ലന്ന്‍ ഔദ്യോഗിക രേഖകള്‍.

Read Next

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക് കേരളം കത്തയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »