
പുനെ: മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം പുറംലോകത്തെ അറിയിച്ച് ഒരു കുടക്കീഴില്‍ രണ്ടു വിവാഹ ങ്ങള്‍. കനത്ത മഴ വിവാഹ ചടങ്ങുകള്‍ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഹിന്ദു കുടുംബത്തെ രക്ഷിക്കാന്‍ മുസ്ലീം കുടുംബം തയ്യാറായതാണ് മത സൗഹാര്‍ദ്ദ ചരിത്രത്തില്‍ പുതിയ ഏട് എഴുതിച്ചേര്‍ത്തത്.
ചൊവ്വാഴ്ച വൈകീട്ട് പുനെയിലെ വാന്‍വോറി പ്രദേശത്തെ വിവാഹ ഹാളാണ് മത സൗഹാര്‍ദ്ദത്തിന് വേദിയായത്. ഹാളില്‍ മുസ്ലീം കുടുംബത്തിന്റെ വിവാഹ സല്‍ക്കാരം നടക്കുമ്പോള്‍ തൊട്ടടുത്തുള്ള മൈതാനത്ത് ഹിന്ദു വധുവരന്മാര്‍ വിവാഹത്തിന് തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു. ഈസമയത്ത് മഴ പെയ്തത് ഹിന്ദു വധുവരന്മാരുടെ വിവാഹ ചടങ്ങുകള്‍ക്ക് ഭീഷണിയായി. വൈകുന്നേരം 6.56 ന് സന്‍സ് കൃതി കവാഡെ പാട്ടീലും നരേന്ദ്ര ഗാലണ്ടെ പാട്ടീലും വിവാഹിതരാകേണ്ടതായിരുന്നു.
പക്ഷേ പെട്ടെന്നാണ് മഴ പെയ്യാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ ചടങ്ങുകള്‍ നടത്താന്‍ ഹിന്ദു കുടുംബം തൊട്ട ടുത്തുള്ള ഹാളില്‍ വിവാഹസല്‍ക്കാരം നടത്തുന്ന മുസ്ലീം കുടുംബത്തിന്റെ സഹായം തേടുകയായി രുന്നു. ‘കുറച്ച് സമയത്തേക്ക് ഹാള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ഞങ്ങള്‍ കാസി കുടുംബ ത്തോട് അഭ്യര്‍ത്ഥിച്ചു. മുസ്ലീം കുടുംബം ഉടന്‍ സമ്മതിക്കുകയും വേദി ഒഴിഞ്ഞു തരുകയും ചെയ്തു.’- ഗാലണ്ടെ പാട്ടീല്‍ കുടുംബാംഗം പറഞ്ഞു.