ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : അബ്ദുൽ റഹീമിന് കോടതി 20 വർഷം ശിക്ഷ വിധിച്ചത് കൊലപാതക കുറ്റം മറച്ചു വെച്ചത് കാരണമാണെന്നും രഹീമിനറെ മോചനം നേരത്തെയാക്കാന്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി മുന്നോട്ട് പോകുമെന്ന് നിയമ സഹായ സമിതി നേതാക്കൾ റിയാദിൽ വിളിച്ചു വാർത്താസമ്മേളനത്തിൽ പറഞ്ഞു.കഴിഞ്ഞ ദിവസം 20 വർഷത്തെ തടവുശിക്ഷ വിധിച്ചുകൊണ്ട് റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവുണ്ടായ പശ്ചാത്തലത്തിലാണ് സഹായ സമിതി നേതാക്കള്‍ കേസിന്‍റെ ഇതുവരെയുള്ള നാള്‍ വഴികള്‍ വിശദീകരിക്കുന്നതിനായി മാധ്യമ പ്രവര്‍ത്തകരെ കണ്ടത്
അറസ്റ്റ് രേഖപ്പെടുത്തിയ 2006 ഡിസംബർ 24 മുതൽ 20 വർഷം പൂർത്തിയാകുന്നതുവരെയുള്ള കാല ത്തേക്കുള്ള തടവുശിക്ഷയാണ് കോടതി വിധിച്ചിട്ടുള്ളത്. ഇതനുസരിച്ച് 2026 ഡിസംബർ മാസത്തി ലായിരിക്കും മോചനത്തിന് സാധ്യത. ശിക്ഷാ കാലയളവ് ഗ്രിഗേറിയൻ കലണ്ടർ പ്രകാരമോ അല്ലെങ്കിൽ ഹിജ്രി കലണ്ടർ പ്രകാരമോ കണക്കാക്കുക എന്നതിൽ ഇനിയും വ്യക്തത വരേണ്ടതുണ്ടന്ന് സമിതി നേതാക്കള്‍ പറഞ്ഞു. ഉത്തരവിറങ്ങി 30 ദിവസമാണ് പ്രതിഭാഗത്തിനോ പബ്ലിക് പ്രോസിക്യൂ ഷനോ അപ്പീൽ പോകാനുള്ള കാലയളവ്. പ്രാഥമിക വിധിയാണ് ഇപ്പോൾ കോടതി പുറപ്പെടുവിച്ചത്. ഇനി മേല്‍ക്കോടതിയും അതുകഴിഞ്ഞ് ഗവര്‍ണ്ണര്‍ ഓഫീസും വിധി അംഗികരിക്കേണ്ടതുണ്ടെന്നും സമിതി നേതാക്കള്‍ വെക്തമാക്കി
കോടതിയുടെ കൃത്യമായ വിധിയിലൂടെ സഹായ സമിതിക്കെതിരെ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് ഇതോടെ പരിസമാപ്തിയായിയെന്നും, ഇത്തരം ആളുകള്‍ക്കെതിരെ സംസാരിക്കാനോ മറുപടി പറയാനോ നിയമനടപടികള്‍ സ്വീകരിക്കാനോ താല്പര്യം ഇല്ലന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സമിതി നേതാക്കള്‍ വെക്തമാക്കി.
മരിച്ച സൗദി ബാലന്റെ കുടുംബം ആറു മാസം മുൻപ് ദയാധനം സ്വീകരിച്ച് മാപ്പ് നൽകിയതോടെ വധശിക്ഷയിൽ നിന്ന് അബ്ദുല്‍ റഹീമിനെ കോടതി ഒഴിവാക്കിയിരുന്നു. പക്ഷേ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസ് നിലനിൽക്കുന്നതിനാൽ ആ കേസിലാണ് ഇരുപതു വര്‍ഷത്തെ ശിക്ഷ വിധിച്ചു കൊണ്ട് ഇപ്പോള്‍ കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്
വാർത്താസമ്മേളനത്തിൽ സമിതി മുഖ്യരക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട്, ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, റഹീമിന്‍റെ കുടുംബത്തിന്‍റെ പവര്‍ഓഫ് അറ്റോര്‍ണി സിദ്ധിഖ് തുവ്വൂർ, ട്രഷറർ സെബിൻ ഇഖ്ബാൽ, മുനീബ് പാഴൂർ, കുഞ്ഞോയി കോടാമ്പപ്പുഴ, നൗഫൽ പാലക്കാടൻ, സുരേന്ദ്രൻ കൂട്ടായി, സുധീർ കുമ്മിൾ, നവാസ് വെള്ളിമാട് കുന്ന്, ഷൗക്കത്ത് ഫറോക് എന്നിവർ പങ്കെടുത്തു.
