Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സില്‍വര്‍ലൈന് ബദലായി ഇ. ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതി കേന്ദ്ര പരിഗണനയില്‍; നിലപാട് കേരളത്തെ അറിയിക്കും


ന്യൂഡല്‍ഹി: സില്‍വര്‍ലൈന് ബദലായി മെട്രോമാന്‍ ഇ.ശ്രീധരന്‍ നിര്‍ദേശിച്ച പദ്ധതി പരിഗണനയി ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടി ക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ അദേഹം അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ഫെബ്രു വരിയിലാണ് ഇ.ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ബദല്‍ പാത സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാന്‍ കേരളം ആവശ്യപ്പെട്ടു. ഇ .ശ്രീധരന്‍ ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രിയെ കണ്ടതിന് ശേഷം കേന്ദ്രം കേരളത്തെ നിലപാട് അറിയിക്കും.

അങ്കമാലി ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാക്കാനും തീരുമാനമായി. കേന്ദ്ര വിദഗ്ദ സംഘം ഇതിനായി കേരളത്തില്‍ എത്തും. കേരളത്തില്‍ രണ്ട് റെയില്‍വേ ലൈനുകൂടി നിര്‍മിക്കാനാണ് ശ്രമമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. മൂന്നും നാലും പാതകളുടെ വികസനം വൈകാതെ സാധ്യമാക്കും. ഇത് യാഥാര്‍ത്ഥ്യ മായാല്‍ ചരക്കു നീക്കവും യാത്രാ സൗകര്യവും മെച്ചപ്പെടും. ശബരിപാതയടക്കമുള്ള പദ്ധതികള്‍ക്കും റെയില്‍വേ മേല്‍പാതകള്‍ക്കും അടിപ്പാതകള്‍ക്കും സ്ഥലമേറ്റെടുക്കുന്നതിനും സംസ്ഥാനത്തിന്റെ പിന്തുണ തേടിയെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.

ഇരുപത് മിനിറ്റ് ഇടവിട്ട് തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ 200 കിലോ മീറ്റര്‍ വേഗത്തില്‍ ട്രെയിനുക ളോടിക്കാനുള്ളതായിരുന്നു സില്‍വര്‍ ലൈന്‍. പാരിസ്ഥിതിക, സാങ്കേതിക പ്രശ്‌നങ്ങളുന്നയിച്ച് കേന്ദ്രം അനുമതി നല്‍കിയില്ല. മാത്രമല്ല സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ഭൂമിയേറ്റെടുക്കുന്നത് പരമാവധി കുറച്ച് തൂണുകളിലും തുരങ്കങ്ങളിലൂടെയുമുള്ളതാണ് ശ്രീധരന്റെ തിരു വനന്തപുരം- കണ്ണൂര്‍ ബദല്‍ പാത. സില്‍വര്‍ ലൈനിന്റേതു പോലെ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ 200 കിലോ മീറ്റര്‍ വേഗതയുണ്ടാകും. 30 കിലോ മീറ്റര്‍ ഇടവിട്ട് സ്റ്റേഷനുകളുണ്ട്. സില്‍വര്‍ ലൈനില്‍ 50 കിലോ മീറ്റര്‍ ഇടവിട്ടായിരുന്നു സ്റ്റേഷനുകള്‍. ബദല്‍ പദ്ധതിക്ക് ഒരു ലക്ഷം കോടിയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.


Read Previous

ജാതി സെന്‍സസ് നടപ്പിലാക്കണം; എന്‍എസ്എസിനെതിരെ ലത്തീന്‍ സഭ

Read Next

കൂടുതല്‍ പേരും യാത്ര ചെയ്തത് യുഎഇയിലേക്ക്; കണ്ണൂര്‍ വിനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »