യു.എ.ഇ, എത്യോപ്യ അടക്കം നാലു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കി സൗദി അറേബ്യ


റിയാദ് : യു.എ.ഇ, എത്യോപ്യ അടക്കം നാലു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക്  പ്രവേ ശനം വിലക്കി സൗദി അറേബ്യ. ഈ രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നതും വിലക്കി യിട്ടുണ്ട്. വിയറ്റ്‌നാം, അ ഫ്ഗാനിസ്ഥാന്‍ എന്നിവയാണ് മറ്റ് രണ്ട് രാജ്യങ്ങള്‍. ഇവിടങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലേക്ക് പോകാന്‍ സൗദി പൗരന്മാര്‍ പ്രത്യേക അനുമതി വാങ്ങണം.


ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിധ്യവും കോവിഡ് വ്യാപനം കടുക്കുന്നതും കണക്കിലെ ടുത്താണ് സൗദി സര്‍ക്കാര്‍ തിരുമാനം, പുതിയ പശ്ചാത്തലത്തില്‍ മലയാളികളടക്കമുള്ള നൂറുകണ ക്കിന് പ്രവാസികള്‍ സൗദിയിലേക്ക് വരാന്‍ ഉപയോഗിച്ച മാര്‍ഗമാണ് എതോപ്യ വഴിയുള്ള യാത്ര. അതും മുടങ്ങുകയാണ്. ദുബായ് വഴിയുള്ള യാത്ര ഉടനെ സഫലമാകുമെന്നുള്ള പ്രതീക്ഷയും അസ്ഥാനത്തായിരിക്കുകയാണ്.


Read Previous

അഞ്ചു ഡോളറിനെച്ചൊല്ലി തര്‍ക്കം: ഇന്ത്യൻ ഹോട്ടലുടമയെ ഗസ്റ്റ് വെടി വച്ചു കൊന്നു.

Read Next

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കസ്റ്റംസ് കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »