ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ലത്തേഹാര്‍(ജാര്‍ഖണ്ഡ്):കൊടും വേനലില്‍ ദാഹിച്ച് വരളുന്ന ഒരു നാടിനെ രക്ഷിക്കാന്‍ ഏത് ഭഗീരഥ നെത്തുമെന്ന ചിന്തയായിരുന്നു നാട്ടുകാര്‍ക്ക് ആകെ. എന്നാല്‍ തങ്ങളെ രക്ഷിക്കാന്‍ ആരുമില്ലെന്ന തിരിച്ചറിവുണ്ടായ ഒരു സ്‌ത്രീ അതിനായി അരയും തലയും മുറുക്കി രംഗത്ത് എത്തി. ഇത് ജാര്‍ഖണ്ഡിലെ പലമാവു കടുവ സംരക്ഷണ വനമേഖലയിലെ മേരി സുരിന്‍ എന്ന പെണ്ണിന്‍റെ നിശ്ചയദാര്‍ഢ്യത്തില്‍ ഒരു ആദിവാസിഗ്രാമത്തിന്‍റെ ദാഹമകന്ന കഥയാണ്.
എല്ലാ വേനല്‍ക്കാലത്തും കാടുണങ്ങുന്നതോടെ മൃഗങ്ങളും മരങ്ങളും ദാഹജലത്തിനായി കേഴുന്നത് പതിവാണിവിടെ. ഇവര്‍ക്ക് വെള്ളം കണ്ടെത്താനായി ഒരു പെണ്ണ് നടത്തിയ അതീജീവനമാണ് ബധനിയ എന്ന ആദിവാസി ഊരിനെ ഇന്ന് വ്യത്യസ്‌തമാക്കിയിരിക്കുന്നത്. മൃഗങ്ങള്‍ക്കും മരങ്ങള്‍ക്കും മാത്രമല്ല ഇവിടുത്തെ മനുഷ്യരുടെ കൂടി ദാഹം അകറ്റിയിരിക്കുകയാണ് ഇവള്‍.
ഈ വനമേഖലയില്‍ വേനല്‍ക്കാലത്തും ചെറു ചെറു നീരൊഴുക്കുകള്‍ സജീവമാണ്. മണ്ണും അവയെ വരവേല്‍ക്കുന്നു. ഈ വെള്ളം സംരക്ഷിച്ച് നിര്‍ത്തി ഉപയോഗിക്കുക എന്ന നിയോഗമാണ് മേരി ഏറ്റെടു ത്തത്. ഇതിനായി അവള്‍ കല്ലുകള്‍ കൊണ്ട് തടയണകള്‍ തീര്‍ത്തു. ഇവയെ പട്ടാര്‍ അണക്കെട്ടുകള്‍ എന്നാണ് പ്രാദേശികമായി വിളിക്കുന്നത്. ഇവ വര്‍ഷം മുഴുവനും വെള്ളം നല്‍കും.
ഔപചാരിക പരിശീലനമോ മതിയായ സാമ്പത്തിക പിന്തുണയോ ഒന്നുമുണ്ടായിരുന്നില്ലിവള്‍ക്ക്. നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു കൈമുതല്‍. അതൊന്ന് മാത്രമാണ് ഇത് സാധ്യമാക്കിയത്. ലത്തേഹര്‍ ജില്ലയിലെ ബര്‍വാദിഹ് ബ്ലോക്കിലെ താമസക്കാരിയാണ് മേരി. എട്ടാം തരം വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. വീട്ടമ്മയായി സന്തോഷകരമായ ജീവിതം നയിച്ച് വരികയാണ്. സാധാരണ ഗ്രാമീണ സ്‌ത്രീകളെ പോലെ തന്നെ ഇവര്‍ പാടത്തും പറമ്പിലും പണിയുമെടുക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കൊല്ലമാണ് തന്‍റെ ജീവിതം കുറച്ച് കൂടി മനുഷ്യര്‍ക്കും വന്യജീവികള്‍ക്ക് വേണ്ടി നീക്കി വയ്ക്കണമെന്ന ചിന്ത അവള്‍ക്കുണ്ടായത്. ഇതിനായി താഴെ തട്ടില്‍ നിന്ന് അവള്‍ ജലസംരക്ഷണത്തിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വന്യജീവി സംരക്ഷണത്തിനും കാട്ടുതീ തടയാനുമുള്ള പ്രവര്‍ത്തനങ്ങളിലും വ്യാപൃതയായി.

തങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് ചുറ്റുപാടുമുള്ളവയെ ഉപയോഗിക്കാന്‍ ഞങ്ങള്‍ പരിശീലിച്ചു. മണ്ണും കല്ലും ഇതിനായി ഉപയോഗിച്ചു. എല്ലാം വിധിക്ക് വിട്ട് കൊടുക്കാന്‍ ഞങ്ങള്‍ തയാറായിരുന്നില്ല. ഈ കാടാണ് ഞങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്. അത് കൊണ്ട് അവള്‍ക്ക് വേണ്ടി ഞങ്ങള്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും മേരി പറയുന്നു.
മഴവെള്ളത്തോടൊപ്പം തങ്ങളുടെ ഗ്രാമത്തിലെ ഫലഭൂയിഷ്‌ഠമായ മേല്‍ മണ്ണ് കൂടി വെറുതെ ഒലിച്ച് പോകുന്നുവെന്ന് 2024ലാണ് മേരി തിരിച്ചറിഞ്ഞത്. അതോടെ ഇതിനെ എങ്ങനെ സംരക്ഷിച്ച് നിര്‍ത്താ മെന്നായി അവളുടെ ചിന്ത. 22 കിലോമീറ്റര്‍ അപ്പുറമുള്ള കോയല്‍ നദിയിലേക്ക് ഒഴുകിപ്പോകുന്ന വെള്ളമാണ് തങ്ങളുടെ ഭൂമിയെ വരണ്ടതാക്കുന്നതെന്നും ഇതിനെ സംരക്ഷിക്കാനായാല്‍ പ്രശ്‌നങ്ങള്‍ ക്കെല്ലാം ശാശ്വത പരിഹാരമാകുമെന്നും അവള്‍ മനസിലാക്കി. പിന്നെ ഇതിനായി തന്‍റെ ജീവിതം തന്നെ അവള്‍ മാറ്റി വച്ചു.
ഗ്രാമത്തിലെ എല്ലാവരെയും വിളിച്ച് കൂട്ടി അവള്‍ തന്‍റെ മനസിലുള്ള ആശയം അവതരിപ്പിച്ചു. ഈ യോഗത്തില്‍ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു. ചെറിയ ചെറിയ തടയണകള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു അവളുടെ മനസിലുയര്‍ന്ന ആശയം. ഇത്തരം താത്ക്കാലിക തടയണകള്‍ വെള്ളം ഭൂമിയിലേക്ക് ആഴ്‌ന്ന് ഇറങ്ങാന്‍ സഹായിക്കുമെന്നും ഭൂമിയുടെ ഊഷരത നീക്കുമെന്നും അവര്‍ ഗ്രാമവാസികള്‍ ബോധ്യപ്പെടുത്തി. ആശയം പുതുമയുള്ളത് ആയിരുന്നില്ലെങ്കിലും ഇതുവരെ അവിടെയുള്ളവര്‍ ഇത്തരത്തില്‍ ചിന്തിച്ചിരുന്നില്ലെന്നതാണ് വാസ്‌തവം. സര്‍ക്കാര്‍ സഹായമില്ലാതെ ഇത് നടപ്പാക്കാനാകുമെന്നും അവര്‍ കരുതിയില്ല. ഏതായാലും ഗ്രാമീണരില്‍ ഭൂരിപക്ഷത്തിന്‍റെയും പിന്തുണ അവള്‍ക്ക് കിട്ടി. പിടിആര്‍ ഉദ്യോഗസ്ഥരുടെ കൂടി സഹായത്തോടെ അവര്‍ തടയണ നിര്‍മ്മാണം ആരംഭിച്ചു.
ഞങ്ങള്‍ക്ക് പാഴാക്കാന്‍ തെല്ലും സമയമുണ്ടായിരുന്നില്ല. യന്ത്രങ്ങള്‍ക്കോ സര്‍ക്കാര്‍ സഹായത്തിനോ വേണ്ടി കാത്ത് നില്‍ക്കാനാകുമായിരുന്നില്ല. ഞങ്ങള്‍ സ്വയം കല്ലുചുമന്നെത്തിച്ചു. സംഘങ്ങളായി തിരിഞ്ഞ് തടയണകളുടെ നിര്‍മ്മാണം തുടങ്ങി. തങ്ങള്‍ക്ക് രൂപരേഖകളോ ഭൂപടങ്ങളോ ഒന്നുമുണ്ടായി രുന്നില്ല. തങ്ങളുടെ മനസിലാക്കലുകളുടെയും പിടിആര്‍ അധികൃതരുടെ ഉപദേശത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു പൂര്‍ണമായും നിര്‍മ്മാണമെന്നും മേരി വിശദീകരിക്കുന്നു.
ഒരു മാസം കൊണ്ട് ഏഴ് കല്ലണകള്‍ പണിയാന്‍ മേരി നേതൃത്വം നല്‍കി. ഒരു തരി സിമന്‍റ് പോലും ഉപയോഗിക്കാതെ പൂര്‍ണമായും കൈകള്‍ ഉപയോഗിച്ചാണ് ഇവയെല്ലാം പണിതത്. നാലഞ്ച് മണി ക്കൂറുകളുടെ അദ്ധ്വാനം കൊണ്ടാണ് ഓരോ തടയണയും പൂര്‍ത്തീകരിച്ചത്. ഇതുവരെ 35 തടയണകള്‍ നിര്‍മ്മിച്ചുവെന്നും വിജയച്ചിരിയോടെ അവള്‍ പറയുന്നു.
ഗ്രാമീണരുടെ സന്തോഷത്തിന് ഹേതുവായി ഈ അണകള്‍ എല്ലാം മാറിയിരിക്കുന്നു. വെള്ളം തടഞ്ഞ് നിര്‍ത്തി ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നു. മണ്ണൊലിപ്പ് വലിയ തോതില്‍ തടയാന്‍ സാധിക്കുന്നു. മാനുകളും ആനകളും കുരങ്ങളുമെല്ലാം ഇവിടേക്കെത്തി മനംനിറയെ ദാഹമകറ്റുന്നു. തങ്ങളുടെ വരണ്ടുണങ്ങിയ കൃഷിയിടങ്ങളെല്ലാം നീരണിഞ്ഞിരിക്കുന്നു. ജലസേചന ചെലവ് ഗണ്യമായി കുറഞ്ഞുവെന്നും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
വെള്ള സംരക്ഷണം മേരിയുടെ ഉദ്യമങ്ങളില്‍ ഒന്ന് മാത്രമാണ്. പലമാവു കടുവസങ്കേതത്തിന് ചുറ്റു മുണ്ടാകുന്ന കാട്ടുതീയും ഇവളുടെ ഉറക്കം കെടുത്തിയിരുന്നു. എല്ലാ വേനല്‍ക്കാലത്തുമുണ്ടാകുന്ന വന്‍ കാട്ടുതീയില്‍ കാടിന്‍റെ നല്ലൊരു ഭാഗം അഗ്നി വിഴുങ്ങുന്നത് പതിവാണ്. ഇത് വന്യജീവികള്‍ക്കും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല. ഇതിന് പുറമെ പരിസ്ഥിതി മലിനീകരണവും സൃഷ്‌ടിക്കുന്നു. ഈ അണകള്‍ ഉപയോഗിച്ച് എങ്ങനെ കാട്ടുതീയെ ചെറുക്കാമെന്നായി പിന്നീട് അവളുടെ ചിന്ത.
വെള്ളത്തിന് മണ്ണിനെ കുളിരണിയിക്കാനും ആര്‍ദ്രത നിലനിര്‍ത്താനും ആകുമെങ്കില്‍ കാട്ടുതീ തടയാനും സാധിക്കുമെന്ന് അവള്‍ പറയുന്നു. കാരണം എവിടെ വെള്ളമുണ്ടോ അവിടെ ജീവനുണ്ട്. ആര്‍ദ്രത ഉള്ളിടത്ത് തീയ്ക്ക് പടരാനാകില്ലെന്നും അവള്‍ വിശദീകരിക്കുന്നു. തുടര്‍ന്ന് വനമേഖലകളില്‍ ചപ്പുചവറുകള്‍ കത്തിക്കരുതെന്ന് അവള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. എവിടെയെങ്കിലും പുക കണ്ടാല്‍ അത് നേരത്തെ അറിയിക്കണമെന്നും അവള്‍ നിര്‍ദ്ദേശിച്ചു. ഇവളുടെ ശ്രമങ്ങള്‍ ഫലം കണ്ടു. വനപാലകര്‍ പോലും അവളെ അഭിനന്ദിച്ചു.
മേരിയുടെ പ്രവര്‍ത്തനങ്ങളും അതുണ്ടാക്കുന്ന മാറ്റങ്ഹളും എല്ലാവരും അത്ഭുതത്തോടെയാണ് കണ്ടത്. പരിസ്ഥിതി സംരക്ഷണത്തിന് അവള്‍ നല്‍കുന്ന സംഭാവനകള്‍ക്ക് 2024ല്‍ സംസ്ഥാന മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അവളെ ആദരിച്ചു. അന്ന് തൊട്ടിങ്ങോട്ട് പലമാവു കടുവ സംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും അവളെ കാടിന്‍റെ രക്ഷകയായി കണക്കാക്കി പോരുന്നു. ഇത് അംഗീകരിക്കപ്പെടേണ്ട താണ്. ഒരു സ്‌ത്രീ കാടിനെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുക. ഒരു സമൂഹം മുഴുവന്‍ അവള്‍ക്ക് പിന്നില്‍ അണിനിരക്കുക-പിടിആര്‍ ഡെപ്യൂട്ടീ ഡയറക്‌ടര്‍ പ്രജേഷ് കാന്ത് ജീന പറയുന്നു. പരിസ്ഥിതി വികസന സമിതിയും ഈ ഉദ്യമങ്ങള്‍ക്കെല്ലാം പിന്തുണയുമായി ഒപ്പ മുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
മേരിയുടെ ഭര്‍ത്താവ് ഇല്യാസ് ടൊപാനോയാണ് ഇവള്‍ക്ക് എല്ലാ പിന്തുണയുമായി ഒപ്പമുള്ളത്. കര്‍ഷകനായ അദ്ദേഹവും ഈ മാറ്റങ്ങള്‍ എല്ലാം തൊട്ടറിയുന്നുണ്ട്. നേരത്തെ മഴവെള്ളം മുഴുവനും നദിയിലേക്ക് പോകുകയായിരുന്നു. എന്നാലിന്ന് അതിനെ അങ്ങനെ പോകാന്‍ അനുവദിക്കുന്നില്ല. അത് കൊണ്ട് ഏപ്രില്‍ മെയ് മാസങ്ങളിലും ഇവിടെയെല്ലാം പച്ചപ്പുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങള്‍ക്ക് വെള്ളം കിട്ടുന്നു. കാടിന് ജീവനും അദ്ദേഹം അത്യുത്സാഹത്തോടെ പറയുന്നു.
പല മോശം കാരണങ്ങള്‍ കൊണ്ടും വാര്‍ത്തകളുടെ തലക്കെട്ടുകളിലിടം പിടിച്ച സ്ഥലമാണ് ബധനിയ. 2009ലെ മാവോയിസ്റ്റ് ആക്രമണത്തില്‍ നിരവധി സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്‌ടമായി. ആറ് ഗ്രാമീണര്‍ക്കും ജീവന്‍ നഷ്‌ടമായി. മാവോയിസ്റ്റ് ശക്തി കേന്ദ്രമായ ഇവിടം ഭയത്തിന്‍റെയും അവഗണനയുടെയും നിഴലിലായിരുന്നു.
എന്നാലിന്ന് മേരി ഇവിടുത്തെ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ മാറ്റിയിരിക്കുന്നു. ബധനിയയ്ക്ക് പുതി യൊരു സ്വത്വം അവള്‍ പകര്‍ന്ന് നല്‍കിയിരിക്കുന്നു. മാറ്റം എങ്ങനെ വേണമെന്ന് ഓരോ പ്രദേശത്തെയും ജനങ്ങളാണ് നിശ്ചയിക്കേണ്ടതെന്ന് സ്വന്തം പ്രവൃത്തിയിലൂടെ അവള്‍ തെളിയിച്ചി രിക്കുന്നു. കാടാണ് തങ്ങളുടെ വീട്. എല്ലാം തോറ്റുപോയാലും കാട് തങ്ങളെ സംരക്ഷിക്കും. അത് കൊണ്ട് തന്നെ ആ കാടിനെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലേയെന്നും മേരി ചോദിക്കുന്നു.
