Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇസ്രയേല്‍ ഇറാനെ ആക്രമിച്ചേക്കുമെന്ന ആശങ്ക; എംബസികളില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിക്കാനുള്ള നിര്‍ദേശം നല്‍കി അമേരിക്ക


വാഷിങ്ടണ്‍: ഇറാനില്‍ ഇസ്രയേല്‍ ആക്രമണത്തിന് ഒരുങ്ങുന്നതായി യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍.ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ വ്യോമ ആയുധങ്ങളുടെ നീക്കവും വ്യോമാഭ്യാസവും നടത്തിയെ ന്നാണ് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പശ്ചിമേഷ്യയില്‍ തന്ത്രപ്രധാനമായ നീക്കങ്ങള്‍ നടത്തുകയാണ് അമേരിക്കയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇറാന്‍, യുഎഇ, ബഹ്റിന്‍, കുവൈറ്റ് എന്നിവയുള്‍പ്പടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളെയും സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും പിന്‍വലിക്കാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് തീരുമാനിച്ചു.

മേഖലയിലുടനീളം സൈനിക സംഘര്‍ഷ സാധ്യത ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്ടെന്നുള്ള നടപടിക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും പശ്ചിമേഷ്യയില്‍ വളര്‍ന്നു വരുന്ന സംഘര്‍ഷാവസ്ഥ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് നിരീക്ഷിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘അപകടകരമായ സ്ഥലമാകാന്‍ സാധ്യതയുള്ളതിനാലാണ് അവരെ മാറ്റുന്നത്. എന്താണ് സംഭവിക്കു ന്നതെന്ന് നമുക്ക് നോക്കാം. അവരോട് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്’- പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഇറാഖിലെ തങ്ങളുടെ എംബസി ഭാഗികമായി ഒഴിപ്പിക്കാനും അമേരി ക്ക തീരുമാനിച്ചിട്ടുണ്ട്. ഇറാനെ ഇസ്രയേല്‍ ആക്രമിച്ചാല്‍ അയല്‍ രാജ്യമായ ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാകും ഇറാന്റെ ആദ്യ പ്രത്യാക്രമണം ഉണ്ടാകുക എന്ന വിവരത്തിന്റെ അടിസ്ഥാന ത്തിലാണ് അമേരിക്കയുടെ ഈ നീക്കം.

ഇസ്രയേല്‍ ഇറാനെ ആക്രമിച്ചാല്‍ ഇസ്രയേലിന് ഏറ്റവും ശക്തമായ സൈനിക, രാഷ്ട്രീയ പിന്തുണ നല്‍കുന്ന അമേരിക്ക പ്രത്യാഘാതം നേരിടുമെന്ന് ഇറാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതി നിടെ ട്രംപ് ഭരണകൂടം ഇറാനുമായി ഒരു പുതിയ ആണവ കരാറിനായി ശ്രമം തുടരുകയാണ്. എന്നാല്‍ ഇറാനുമായുള്ള ആണവ കരാര്‍ സംബന്ധിച്ച് തനിക്ക് ആത്മവിശ്വാസം കുറഞ്ഞു വരിക യാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. കരാര്‍ യാഥാര്‍ഥ്യമാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ട്രംപ് സൂചിപ്പിച്ചു.

അതേസമയം ആക്രമണം സംബന്ധിച്ച് ഇസ്രയേല്‍ ഭരണകൂടം തീരുമാനങ്ങളെടുത്തിട്ടുണ്ടോ എന്നത് വ്യക്തമല്ലെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ ആണവ രഹസ്യങ്ങള്‍ ചോര്‍ത്തി യെന്നും അത് ഉടന്‍ പരസ്യപ്പെടുത്തുമെന്നും കഴിഞ്ഞ ദിവസം ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതാകാം ഇസ്രയേലിനെ കൂടുതല്‍ പ്രകോപിപ്പിച്ചതെന്നാണ് സൂചന.


Read Previous

എപ്പോഴും ഒരുമിച്ചായിരുന്ന അവര്‍ കുക്കിയും മെയ്‌തേയും; കൊല്ലപ്പെട്ട വിമാന ജീവനക്കാരില്‍ രണ്ട് പേര്‍ വംശീയ കലാപം മുറിവേല്‍പ്പിച്ച മണിപ്പൂര്‍ സ്വദേശികള്‍

Read Next

എയർ ഇന്ത്യ അപകടത്തിൽ 11A സീറ്റിലിരുന്നയാൾ അത്ഭുതകരമായി രക്ഷപെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »