ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കാസർകോട്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്‌സിനെ ആക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ മോശം പോസ്‌റ്റിട്ട ഡെപ്യൂട്ടി തഹസിൽദാരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്‌തു. കാഞ്ഞങ്ങാട് ഡപ്യൂട്ടി തഹസിൽദാർ എ പവിത്രനെയാണ് ജില്ലാ കലക്‌ടർ സസ്പെൻഡ് ചെയ്‌തത്.
വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് ആണ് എ പവിത്രൻ. അതേ സമയം ഹീനമായ നടപടിയാണ് ഡപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്ന് റവന്യു മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. ഈ പോസ്‌റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിൻ്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.
സംഭവത്തിൽ ഡപ്യൂട്ടി തഹസിൽദാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. അശ്ലീല പരാമർശവും പോസ്‌റ്റിൽ ഉണ്ടായിരുന്നു. പോസ്‌റ്റിനു പിന്നാലെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. നേരത്തെയും പവിത്രനെ സസ്പെന്‍ഡ് ചെയ്‌തിട്ടുണ്ട്. അന്ന് റവന്യു മന്ത്രി ആയിരുന്ന ഇപ്പോഴത്തെ കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരനെ അപമാനിച്ച് പോസ്‌റ്റ് ഇട്ടിരുന്നു.
