Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കണം, ചർച്ചകളിലേക്ക് മടങ്ങണമെന്ന് ഫ്രാൻസ്, ജർമ്മനി, യുകെ 


ബെർലിൻ: ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കണമെന്ന് . ഫ്രാൻസ്, ജർമ്മനി, യുകെ എന്നീ രാജ്യങ്ങളാണ് പ്രസ്താവനയിറക്കിയത്. ഇരു രാജ്യങ്ങളും ചർച്ചകളിലേക്ക് മടങ്ങണം. സ്വയം പ്രതിരോധി ക്കാനുള്ള ഇസ്രയേലിന്‍റെ അവകാശം അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചായിരിക്കണ മെന്നും പ്രസ്താ വനയിൽ പറയുന്നു. അതേസമയം ഇറാന്‍റെ ആണവ സമ്പുഷ്ടീകരണം സിവിലിയൻ ആവശ്യങ്ങൾക്കും അപ്പുറമാണെന്ന് മൂന്ന് രാഷ്ട്രങ്ങളും വിമർശിച്ചു. സംഘർഷം തുടങ്ങും മുൻപ് ഇറാന്‍റെ ഏറ്റവും വലിയ വിമർശനം ഇ3 രാഷ്ട്രങ്ങൾ വാഗ്ദാനം പാലിച്ചില്ല എന്നതായിരുന്നു.

നേരത്തെ ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിന് സൈനിക സഹായം നൽകരുതെന്ന് അമേരിക്ക യോട് റഷ്യ ആവശ്യപ്പട്ടിരുന്നു. ഇസ്രയേലിനുള്ള യുഎസ് സഹായം മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടു ത്തുമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് മുന്നറിയിപ്പ് നൽകി. ഇറാനും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം ആറ് ദിവസമായി തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം.

ഇറാന്‍റെ ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ട്രംപ് ഇസ്രയേലിനൊപ്പം ചേരുമെന്ന അഭ്യൂ ഹം നേരത്തെ പുറത്തു വന്നിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കും ഉന്നത സൈനിക നേതാക്ക ൾക്കും എതിരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്രയേൽ വ്യോമാക്രമണം തുടങ്ങിയത്. അപ്രതീക്ഷിത ആക്രമണമായിരുന്നു അത്. റഷ്യ ഈ ആക്രമണത്തെ അപലപിച്ചു. ഇസ്രയേലിലേക്ക് തിരിച്ച് ഡ്രോണ്‍, മിസൈൽ ആക്രമണങ്ങൾ ഇറാൻ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണ മെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആവശ്യപ്പെട്ടു.

അതേസമയം ഇറാനെ അമേരിക്ക ആക്രമിക്കുമോയെന്ന കാര്യത്തിൽ ഉറപ്പ് പറയാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമിക്കാം ആക്രമിക്കാതിരിക്കാം എന്നാണ് ട്രംപിന്റെ മറുപടി. അടുത്ത ആഴ്ച നിർണായകമാണെന്നും വ്യോമ പ്രതിരോധം പൂർണമായും നശിച്ച ഇറാൻ നിസ്സഹായ രാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്‍റെ അന്ത്യശാസനം ഇറാൻ തള്ളി. ശത്രുവിന് മുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു. ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് ഇറാന്‍റെ നിലപാട്.


Read Previous

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസുകാരന്റെ ചെവി തെരുവു നായ കടിച്ചെടുത്തു, കഴുത്തിലും തലയിലും പരിക്ക്

Read Next

പാകിസ്ഥാന്‍ സൈനിക മേധാവിയെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ട്രംപ്: ആഘോഷമാക്കി പാക് മാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »