Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ട്രംപ് തിരുത്തി, ഇന്ത്യാ – പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥതയില്ല, ‘മിടുക്കരായ രണ്ട് നേതാക്കള്‍ സംസാരിച്ച് തീരുമാനിച്ചു’


വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേന്‍ സിന്ദൂറിനും ശേഷം രൂപം ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദം തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ – പാക് സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാന്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും മിടുക്കരായ രണ്ട് നേതാക്കള്‍ സംസാരിച്ച് തീരുമാനിച്ചു എന്നാണ് ട്രംപിന്റെ പുതിയ പ്രതികരണം. ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തലിന് തയ്യാറായ ശേഷം ഇതാദ്യമായാണ് സ്വന്തം ഇടപെടല്‍ പരാമര്‍ശിക്കാതെ ട്രംപ് പ്രതികരിക്കുന്നത്.

അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ സയ്യീദ് അസിം മുനീറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രതികര ണം. ഇന്ത്യയുമായി ഒരു യുദ്ധത്തിന് മുതിരാതിരുന്ന തീരുമാനത്തിന് പാക് സൈനിക മേധാവിയോട് നന്ദി പറയുന്നു. ഇക്കാര്യം അറിയിക്കാനാണ് അദ്ദേഹത്തെ യുഎസിലേക്ക് ക്ഷണിച്ചത്. കുറച്ച് ദിവസങ്ങ ള്‍ക്ക് മുന്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സംസാരിച്ചിരുന്നു.

‘രണ്ട് മിടുക്കരായ നേതാക്കളാണ് ഇന്ത്യയിലും പാകിസ്ഥാനിലുമുള്ളത്. അവര്‍ യുദ്ധം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയും പാകിസ്ഥാനും ആണവ ശക്തികളാണ്. അവര്‍തമ്മിലുള്ള സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് നയിക്കുമായിരുന്നു. എന്നാല്‍ അവര്‍ സംഘര്‍ഷം വേണ്ടെന്ന് തീരുമാനിച്ചു’ ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യയോടെന്ന പോലെ പാകിസ്ഥാനുമായും യുഎസ് വ്യാപര കരാറിന് വേണ്ടി പ്രവര്‍ത്തിച്ച് വരികയാണ് എന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തെ കുറിച്ചും പാക് സൈനിക മേധാവിയുമായി സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി. പാകിസ്ഥാന് ഇറാനെ നന്നായി അറിയാം. ഇപ്പോഴത്തെ സംഭവങ്ങളില്‍ പാകിസ്ഥാന് ആശങ്കകള്‍ ഉണ്ട്. അവര്‍ സാഹചര്യം നിരീക്ഷിച്ച് വരികയാണ് എന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ബുധനാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു അസിം മുനീര്‍ ട്രംപ് കൂടിക്കാഴ്ച നടന്നത്. പാകിസ്ഥാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ ആയിരുന്നു ഇവരുടെയും കൂടിക്കാഴ്ച. യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് പാകിസ്ഥാന്‍ സൈനിക മേധാവിയുടെ സന്ദര്‍ശന ത്തിന്റെ പ്രധാന ലക്ഷ്യം എന്നാണ് വിലയിരുത്തല്‍. അതിനിടെ, വാഷിങ്ടണില്‍ അസിം മുനീര്‍ താമസിച്ച ഹോട്ടലിന് മുന്നിലും വാഷിങ്ടനിലെ പാക്കിസ്ഥാന്‍ എംബസിക്ക് സമീപവും ഇമ്രാന്‍ ഖാന്‍ അനുകൂലികള്‍ പ്രകടനം നടത്തി. പാകിസ്ഥാനില്‍ ജനാധിപത്യം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടാ യിരുന്നു പ്രകടനങ്ങള്‍.


Read Previous

ഉംറ യാത്രാസൗകര്യം മോശം; 7 കമ്പനികളെ സസ്‌പെൻഡ് ചെയ്തു

Read Next

ആശങ്കയേറ്റി അമേരിക്കയുടെ ‘ഡൂംസ്‌ഡേ പ്ലെയിന്‍’ ലൂസിയാനയിലെ ബാര്‍ക്സ് ഡെയ്ല്‍ വ്യോമ സേനാ താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് ആകാശ വിതാനത്ത്; ഇറാനെതിരെ യു. എസും പടയൊരുക്കത്തിനോ?.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »