Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇസ്രയേലിനെ മയപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി ഇറാന്‍; മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ ഇടപെടല്‍: ജനീവയില്‍ നാളെ നിര്‍ണയക യോഗം


ടെഹ്റാന്‍: പരസ്യമായ വെല്ലുവിളിയും ആക്രമണവും തുടരുമ്പോഴും ഇസ്രയേലിനെ മയപ്പെടുത്ത ണമെന്ന അഭ്യര്‍ത്ഥനയുമായി ഇറാന്‍. പ്രധാന യൂറോപ്യന്‍ ശക്തികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളോടാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈ അഭ്യര്‍ത്ഥന നടത്തിയത്. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യൂറോപ്യന്‍ നേതാക്കള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ഇറാനെന്ന് അധികൃ തരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേല്‍ ആക്രമണം ആരംഭിച്ച ഉടന്‍ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി പലവട്ടം ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇസ്രയേല്‍ ആക്രമണം നിര്‍ത്താതെ ഇറാന്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് അന്ന് അരാഗ്ചി സ്വീകരിച്ചത്.

എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇസ്രയേല്‍ ഇറാന്റെ ആണവ നിലയങ്ങളിലടക്കം കനത്ത പ്രഹരമേല്‍പ്പിച്ചതോടെയാണ് നിലപാട് മാറ്റമെന്ന് വിലയിരുത്തപ്പെടുന്നു. ഇറാന്റെ അഭ്യര്‍ത്ഥന പ്രകാരം നാളെ ജനീവയില്‍ നിര്‍ണായക യോഗം ചേരും.

ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് യോഗം വിളിച്ചത്. മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും യോഗത്തില്‍ പങ്കെടുക്കും. യൂറോപ്യന്‍ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞരും യോഗത്തില്‍ സംബന്ധിക്കും.

ആണവ പദ്ധതിയില്‍ ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നാണ് വിവരം. ആണവ സമ്പുഷ്ടീകരണത്തി ന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്നതില്‍ ഇറാന് അയവുള്ള സമീപനം ഉണ്ടായിട്ടുണ്ടെന്ന് ടെഹ്‌റാന്‍ സര്‍വകലാശാലയിലെ അന്താരാഷ്ട്ര ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രൊഫസറായ ഫോദ് ഇസാദി പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്‌റിഷ് മേര്‍ട്‌സ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവു മായി ഫോണില്‍ സംസാരിച്ചു. ആക്രമണത്തിന് ശക്തി കുറയ്ക്കണമെന്നും നയതന്ത്രത്തിന്റെ വഴി തേടണമെന്നും മേര്‍ട്‌സ് ആവശ്യപ്പെട്ടു. സംഘര്‍ഷം ലഘൂകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആഹ്വാനം ചെയ്യുന്നതിനിടയിലും ഇറാനെതിരായ ആക്രമണങ്ങളില്‍ പങ്കു ചേരണോ വേണ്ടയോ എന്നത് സംബ ന്ധിച്ച് അമേരിക്ക അന്തിമ തീരുമാനം എടുത്തിട്ടില്ല.സൈനിക നടപടിയുടെ കാര്യത്തില്‍ രണ്ടാഴ്ചയ്ക്കു ള്ളില്‍ ട്രംപ് തീരുമാനം എടുത്തേക്കു മെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ തീരുമാനം ഉടനുണ്ടാകുമെന്ന വാര്‍ത്തയും വരുന്നുണ്ട്.

അതിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 640 ആയി. 1350 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്രയേലില്‍ 24 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കുമുണ്ട്.


Read Previous

നിലമ്പൂരില്‍ സ്വരാജ് വിജയിക്കും; ഫലം വരുന്നതോടെ യുഡിഎഫില്‍ പൊട്ടിത്തെറിയെന്ന് എംവി ഗോവിന്ദന്‍

Read Next

ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും തകര്‍ക്കും’; അതിനായി അമേരിക്കയുടെ അനുമതിക്ക് കാത്തിരിക്കില്ല’: മുന്നറിയിപ്പുമായി ഇസ്രയേല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »