Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി, അനുവദിച്ചത് 825.71 കോടി രൂപ; കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാന രഹിതം’


തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ തന്നെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ജൂണ്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ശനിയാഴ്ചയോടെ വിതരണം ആരംഭിക്കുകയായിരുന്നു. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 825.71 കോടി രൂപ വെള്ളിയാഴ്ച തന്നെ അനുവദിച്ചിരുന്നെന്നും ധനമന്ത്രി വ്യക്തമാക്കി.

അനുവദിച്ച തുക ബാങ്കുകള്‍ക്കും കൈമാറിയെന്നും ബാങ്ക് അക്കൗണ്ടു വഴി പെന്‍ഷന്‍ ലഭിക്കുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും ശനിയാഴ്ച തന്നെ പെന്‍ഷന്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മറ്റുള്ളവര്‍ക്കെല്ലാം വരും ദിവസങ്ങളില്‍തന്നെ പെന്‍ഷന്‍ ലഭിക്കുമെന്നും വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

ഈ മാസം പ്രഖ്യാപിച്ച ക്ഷേമപെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കിയില്ല എന്ന കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വസ്തുത എന്താണെന്ന് അന്വേഷിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കാതെയാണ് പ്രസ്താവന . ഈ അവാസ്തവ പ്രസ്താവന തള്ളിക്കളയണമെന്നും ധനമന്ത്രി അഭ്യര്‍ഥിച്ചു. പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന്റെ നടപടിക്രമങ്ങളും സാങ്കേതികത്വവും മനസ്സിലാക്കാതെയാണ് അദ്ദേഹം പ്രസ്താവന നടത്തിയിട്ടുള്ളതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.


Read Previous

നാദിര്‍ഷയുടെ പൂച്ച ചത്തത് ഹൃദയാഘാതം മൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Read Next

സംഘര്‍ഷം രൂക്ഷം: ഖൊമേനി ബങ്കറില്‍ തന്നെ; പരമോന്നത നേതൃസ്ഥാനത്തേക്ക് മൂന്ന് പേരെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്;  ഖൊമേനി തിരഞ്ഞെടുത്ത വ്യക്തികളുടെ പട്ടികയില്‍ രണ്ടാമത്തെ മകന്‍ മൊജ്താബയുടെ പേര് ഉള്‍പ്പെടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »