Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംഘര്‍ഷം രൂക്ഷം: ഖൊമേനി ബങ്കറില്‍ തന്നെ; പരമോന്നത നേതൃസ്ഥാനത്തേക്ക് മൂന്ന് പേരെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്;  ഖൊമേനി തിരഞ്ഞെടുത്ത വ്യക്തികളുടെ പട്ടികയില്‍ രണ്ടാമത്തെ മകന്‍ മൊജ്താബയുടെ പേര് ഉള്‍പ്പെടുന്നില്ല.


ടെഹ്റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി ബങ്കറില്‍ തന്നെ തുടരുകയാണ്. ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് പകരം പുതിയ നിയമനങ്ങള്‍ക്കുള്ള നടപടികള്‍ ഖൊമേനി ആരംഭിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തന്റെ പിന്‍ഗാമിയായി മൂന്ന് പേരെ ഖൊമേനി നാമനിര്‍ദേശം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖൊമേനിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഖൊമേനി പരമോന്നത നേതൃസ്ഥാനത്തേക്ക് എത്തിയേ ക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് പുതിയ റിപ്പോര്‍ട്ട്. ഖൊമേനി തിരഞ്ഞെടുത്ത വ്യക്തികളുടെ പട്ടികയില്‍ മൊജ്താബയുടെ പേര് ഉള്‍പ്പെടുന്നില്ലെന്നാണ് സൂചന. ഇസ്രയേല്‍ അല്ലെങ്കില്‍ യു.എസ് തന്നെ വധിക്കാന്‍ സാധ്യതയുണ്ടെന്നും അത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ താന്‍ രക്തസാക്ഷിത്വം വരിച്ചതായി കരുതുമെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്സ്പെര്‍ട്ട്സിന് എത്രയും വേഗം പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടി പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം ഖൊമേനി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

സാധാരണ ഗതിയില്‍ പുതിയ നേതാവിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ മാസങ്ങള്‍ നീളാറുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പെട്ടെന്നുള്ളൊരു നേതൃമാറ്റം ഉറപ്പാക്കാനാണ് ഖൊമേനി ലക്ഷ്യമിടുന്നത് എന്നാണ് സൂചന. ഇസ്ലാമിക് റിപ്പബ്ലിക്കിനേയും സ്വന്തം പാരമ്പര്യത്തേയും ഏത് വിധേനയും സംരക്ഷി ക്കുകയാണ് ഖൊമേനിയുടെ ലക്ഷ്യം. ഭരണമാറ്റം ഉണ്ടാകരുതെന്ന് അദേഹം ആഗ്രഹിക്കുന്നതായാണ് ലഭിക്കുന്ന സൂചനകള്‍.


Read Previous

ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി, അനുവദിച്ചത് 825.71 കോടി രൂപ; കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാന രഹിതം’

Read Next

ഇറാനില്‍ നിന്ന് ഇതുവരെ തിരികെ കൊണ്ടുവന്നത് 827 ഇന്ത്യക്കാരെ; കണക്കുകള്‍ വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »