Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റഡാറുകളെ കണ്ണുവെട്ടിച്ചെത്തിയ അതിഭീകര ‘പക്ഷി’, ടൊമഹോക്ക് മിസൈലുകള്‍ താഴ്‌ന്ന് പറക്കുന്നതിനാല്‍ ഇതിന് റഡാറുകളുടെ കണ്ണില്‍പ്പെടാനാകില്ല. ഇറാനില്‍ വര്‍ഷിച്ചത് ആറ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍- അറിയാം ഈ വിഷം ചീറ്റുന്ന മിസൈലുകളെ കുറിച്ച്


തെഹ്റാന്‍: യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇറാന്‍റെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേ രിക്ക ഇപ്പോള്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. ഇറാന്‍റെ മലനിരകള്‍ക്കുള്ളിലുള്ള ഭൂഗര്‍ഭ കേന്ദ്രമായ നതാന്‍സ്, ഇസ്‌ഫഹാന്‍, ഫോര്‍ദോ എന്നീ ആണവനിലയങ്ങള്‍ക്കാണ് ടൊമഹോക്ക് മിസൈലുകള്‍ പ്രയോഗിച്ചത്. താഴ്‌ന്ന് പറക്കുന്നതിനാല്‍ ഇതിന് റഡാറുകളുടെ കണ്ണില്‍പ്പെടാനാകില്ല. ദീര്‍ഘ ദൂരം സഞ്ചരിച്ച് ശത്രുക്കള്‍ക്ക് വലിയ രീതിയിലുള്ള പ്രഹരമേല്‍പ്പിക്കാനുള്ള ശേഷിയുണ്ട് ഈ മിസൈലു കള്‍ക്ക്. സബ്സോ‌ണിക് ക്രൂസ് മിസൈലുകള്‍ ഫോര്‍ദോ നിലയവും ആക്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മദര്‍ഓഫ് ഓള്‍ ബോംബ്‌സ് എന്നറിയപ്പെടുന്ന ജിബിയു-43/ബി മാസീവ് ഓര്‍ഡ്‌നന്‍സ് എയര്‍ ബ്ലാസ്റ്റ് എംഓ എബി ബോംബുകള്‍ ആറെണ്ണമാണ് ഇറാന്‍റെ ആണവനിലയത്തിന് മേല്‍ പതിച്ചത്. ഇറാന്‍- ഇസ്രയേല്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യു എസ് നേരിട്ട് ആക്രമണത്തില്‍ പങ്കാളികളാ വുന്നത്. ആണവകേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി ഇറാനും സമ്മതിച്ചിട്ടുണ്ട്.

യു എസിന്‍റെ ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളാണ് ഇറാനില്‍ ആക്രമണം നടത്തിയത്. മിസോറി യിലെ വൈറ്റ്മാന്‍ വ്യോമതാവളത്തില്‍ നിന്ന് ആറ് ബി- 2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഗുവാമിലെ സൈനി ക കേന്ദ്രത്തിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ധനം പൂര്‍ണമായും നിറയ്ക്കാത്ത ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ക്കൊപ്പമാണ് ഇവ ഗുവാമിലേക്ക് നിങ്ങിയത്.

ഏകദേശം 13,600 കിലോഗ്രാം ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബാണ് ആണവനിലയങ്ങള്‍ തകര്‍ക്കാന്‍ അമേരിക്ക ഉപയോഗിച്ചത്. നിലവില്‍ അമേരിക്കയുടെ പക്കല്‍ മാത്രമേ ഈ ബോംബുള്ളു. ഏകദേശം 200 അടി (61 മീറ്റര്‍) ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന കട്ടിയുള്ള പാറകളും തുരങ്കങ്ങളും തുളച്ചു കയറാന്‍ ഈ ബങ്കര്‍ ബസ്റ്ററിന് കഴിയും. ഭൂഗര്‍ഭ ബങ്കറുകളും ആണവ നിലയങ്ങളൊക്കെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിക്കുന്നതാണ് ഈ ബങ്കര്‍ ബസ്റ്ററുകള്‍. തുടര്‍ച്ചയായി ഈ സ്ഫോടനം നടത്താന്‍ കഴിയും.

ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ഒരാഴ്‌ചയിലേറെ നീണ്ട യുദ്ധത്തിന് ശേഷമാണ് യു എസിനെ നേരിട്ട് ഇടപെടുത്താനുള്ള നീക്കമുണ്ടായത്. ഇറാന്‍റെ ആണവ സമ്പൂഷ്‌ടീകരണ സൗകര്യങ്ങള്‍ ഇല്ലാതാക്കാനും വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈല്‍ ശേഷിയും ഇല്ലാതാക്കാനുമാണ് ഇസ്രായേലിന്‍റെ നീക്കം.

ഇസ്രയേല്‍ ആക്രമണത്തില്‍ പങ്കുചേര്‍ന്നാല്‍ അതിനെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി യിരുന്നു. അതേസമയം ഫോര്‍ദോ ഉൾപ്പെടെ ഭൂമിക്കടിയിൽ ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന ഇറാനിയൻ ആണവ നിലയത്തിന്‍റെ അതിശക്തമായ കോട്ടകളുള്ള സ്ഥലങ്ങൾ നശിപ്പിക്കുന്നതിനായി അമേരിക്കൻ സ്റ്റെൽത്ത് ബോംബറുകളും യുഎസിന്‍റെ 30,000 പൗണ്ട് ബങ്കർ ബസ്റ്റർ ബോംബുകളും വാഗ്ദാനം ചെയ്തതായി യുഎസും ഇസ്രായേലി ഉദ്യോഗസ്ഥരും പറഞ്ഞു.

ഇറാൻ കേന്ദ്രങ്ങളിൽ യുഎസ് ബോംബറുകൾ ബങ്കർ ബസ്റ്ററുകൾ വർഷിച്ചോ എന്ന് പെട്ടെന്ന് വ്യക്തമായി രുന്നില്ല. ഇസ്ലാമിക് റിപ്പബ്ലിക്കിനെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ “അവർക്ക് പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്ന്” ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി അമേരിക്കയ്ക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകി.

അമേരിക്കയ്ക്ക് മാത്രമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ്

നിലവില്‍ ബങ്കര്‍ ബസ്റ്റര്‍ കൈവശമുള്ളത് യു എസിനാണ്. അമേരിക്കയുടെ B-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബര്‍ മാത്രമേ കോണ്‍ഫിഗര്‍ ചെയത് പ്രോഗ്രാം ചെയ്‌തിട്ടുള്ളു. അമേരിക്കയിലെ നോര്‍ത്രോപ് ഗ്രമ്മന്‍ നിര്‍മിച്ച B-2 ബോംബര്‍ യു എസ് വ്യോമസേന മാത്രമാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

B-2 ബോംബറിന് 18,000 കിലോഗ്രാം പെലോഡ് വഹിക്കാന്‍ കഴിയും. എന്നാല്‍ രണ്ട് ബങ്കര്‍ ബസ്റ്റര്‍ ബോം ബുകള്‍ അതായത് ഏകദേശം 27,200 കിലോഗ്രാം വഹിക്കാന്‍ കഴിയുന്ന തരത്തിലുള്ള ബി-2 വിജയകര മായി യു എസ് വ്യോമസേന പരീക്ഷിച്ചതായി നോര്‍ത്രോപ് ഗ്രമ്മന്‍ അഭിപ്രായപ്പെട്ടു.

ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറിന് ഇന്ധനം നിറയ്ക്കാതെ ഏകദേശം 11,000 കിലോമീറ്ററും ഒറ്റത്തവണ ഇന്ധനം നിറയ്ക്കുന്നതിലൂടെ 18,500 കിലോമീറ്ററും സഞ്ചരിക്കാന്‍ കഴിയും. മാത്രമല്ല ഈ ദീര്‍ഘദൂര ഹെവി ബോംബറിന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലോകത്തിന്‍റെ ഏത് ഭാഗത്തേക്കും എത്താന്‍ കഴിയുമെന്ന് ഇതിന്‍റെ നിര്‍മാതാവ് അവകാശപ്പെടുന്നു.

GBU-57A/B മാസിവ് ഓർഡനൻസ് പെനട്രേറ്ററിന് ഏകദേശം 14,000 കിലോഗ്രാം ഭാരമാണുള്ളത്. ചുരുക്കി പറഞ്ഞലാല്‍ രണ്ട് ആഫ്രിക്കന്‍ ആനകളെ ഒരുമിച്ച് ചേര്‍ത്തതിന് തുല്യമാണ്. ഇതിന് ഇതിന് ഏകദേശം 20.5 അടി നീളവും 31.5 ഇഞ്ച് വ്യാസവുമുണ്ട്. AFX-757, PBXN-114 സ്ഫോടക വസ്‌തുക്കളുടെ മിശ്രിതം ചേർന്ന ഇതിന്‍റെ വാർഹെഡിന് ഏകദേശം 2,500 കിലോഗ്രാം ഭാരമുണ്ട്. ഡിലേയ്‌ഡ് ആക്ഷന്‍ ഡിറ്റോണേഷന്‍ സിറ്റം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

എന്നാല്‍ ബോംബ് തുളച്ചുകയറാനുള്ള ശേഷി വ്യത്യസ്തമാണ്. ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് MOP യ്ക്ക് 200 അടി കോൺക്രീറ്റിലേക്ക് തുളച്ചുകയറാൻ കഴിയുമെന്നാണ്. മറ്റു ചില റിപ്പോർട്ടുകൾ സൂചിപ്പി ക്കുന്നത് 5,000 PSI ശക്തിയുള്ള ഏകദേശം 60 മീറ്റർ റൈൻഫോഴ്‌സ്ഡ് കോൺക്രീറ്റും 40 മീറ്റർ കട്ടിയുള്ള പാറയും 10,000 PSI ശക്തിയുള്ള എട്ട് മീറ്റർ റൈൻഫോഴ്‌സ്ഡ് കോൺക്രീറ്റും ഇതിന് തകർക്കാൻ കഴിയുമെന്നാണ്.

എം‌ഒ‌പിയിൽ ഒരു ഡിലേഡ്-ആക്ഷൻ സ്മാർട്ട് ഫ്യൂസ് ഘടിപ്പിച്ചിട്ടുണ്ട്. ഇത് വാര്‍ഹെഡ് ടണലിലേക്കോ ഭൂഗര്‍ഭ അറയിലേക്കോ പ്രവേശിച്ച ശേഷമേ പൊട്ടിത്തെറിക്കുകയുള്ളു. ഇപ്പോള്‍ ബോംബിനായി യു എസ് പുതിയ സ്മാര്‍ട്ട് ഫ്യൂസ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ബങ്കർ ബസ്റ്റർ ബോംബ് എന്താണ്?

ഭൂഗര്‍ഭ ബങ്കറുകളും ആണവകേന്ദ്രങ്ങളുമൊക്കെ അതിശക്തമായ കോണ്‍ക്രീറ്റ് നിര്‍മിതികളാണ്. അവയെ സാധാരണ മിസൈലുകള്‍ക്കോ ബോംബുകള്‍ക്കോ തകര്‍ക്കാന്‍ കഴിയില്ല. ഇത് മറികടക്കു ന്നതിനാണ് ജിബിയു 57A/B വമ്പന്‍ ഓര്‍ഡനന്‍സ് പെനട്രേറ്റര്‍(MOP) ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആവശ്യമാണ്. ബങ്കർ ബസ്റ്റർ ബോംബുകൾ, ഗ്രൗണ്ട് പെനെട്രേഷൻ മ്യൂണിഷൻസ് എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്.

ഓരോ ബോംബിനും 900 മുതൽ 1,800 കിലോഗ്രാം വരെ ഭാരമുണ്ട്. ഭൂമിയിലേക്ക് 30 മീറ്റർ വരെയോ കോൺക്രീറ്റിലേക്ക് 6 മീറ്റർ വരെയോ തുളച്ചുകയറാൻ ഇവയ്ക്ക് സാധിക്കും. സ്ഫോടനം നടത്തുമ്പോള്‍ പരമാവധി പ്രഹരം ഏല്‍പ്പിക്കാന്‍ ഇതുകൊണ്ട് സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഭൂഗര്‍ഭ അറകളും സൈനിക ബങ്കറുകളുമൊക്കെ ഞൊടിയിടയില്‍ ഇതിന് തകര്‍ത്താന്‍ കഴിയും. അത്തര ത്തിലാണ് അമേരിക്ക ഇത് വികസിപ്പിച്ചിട്ടുള്ളത്.

പാറകളിലേക്ക് തുളഞ്ഞു കയറാനുള്ള ശേഷി

ശക്തമായ കോണ്‍ക്രീറ്റ്, ഭൂഗര്‍ഭ അറകള്‍ എന്നിവയിലേക്ക് തുളച്ചു കയറാനുള്ള കഴിവാണ് ഈ ബോം ബിനുള്ളത്. നിര്‍മിതികളിലേക്ക് തുളഞ്ഞു കയറി ചെന്നതിന് ശേഷമേ പൊട്ടിത്തെറിക്കുകയുള്ളു എന്ന താണ് ഈ ആയുധത്തിന്‍റെ പ്രത്യേകത. അതിശക്തമായ സ്റ്റീലില്‍ നിര്‍മിച്ച ഒരു കേസിങ് ഈ ബോംബിനു ചുറ്റുമുണ്ട്. പാറകളിലൂടെയും കോണ്‍ക്രീറ്റുകളിലൂടെയും ആഴ്ന്നിറങ്ങാന്‍ ഈ കേസിംഗുകള്‍ സഹായിക്കും.

നൂതന ലേസർ-ഗൈഡഡ് അല്ലെങ്കിൽ ജിപിഎസ്-ഗൈഡഡ് സാങ്കേതികവിദ്യ പല ബങ്കർ ബസ്റ്ററുകളിലും സജ്ജീകരിച്ചിട്ടുണ്ട്. ഇതുകൊണ്ട് തന്നെ കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ടെന്ന് ഇതിലൂടെ മനസിലാക്കാന്‍ കഴിയും. അതിലൂടെ ആക്രമിക്കേണ്ടത് എവിടെയെന്ന് ഉറപ്പിക്കാനുമാകും. ലക്ഷ്യ സ്ഥാനത്ത് എത്തിയാല്‍ മാത്രമേ ബോംബ് പൊട്ടിത്തെറിക്കുകയുള്ളു. പരാമവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

ഫോർദോ, നതാൻസ്, ഇസ്‌ഫഹാൻ എന്നീ മൂന്ന് ഇറാനിയൻ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ട്രംപ് പ്രഖ്യാപിച്ചു. “ഫോർദോയില്‍ പൂര്‍ണമായും ബോംബ് വര്‍ഷിച്ചതായും അറിയിച്ചു. എല്ലാ വിമാനങ്ങളും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നു, നമ്മുടെ മഹത്തായ അമേരിക്കൻ യോദ്ധാ ക്കൾക്ക് അഭിനന്ദനങ്ങൾ. ഇത് ചെയ്യാൻ കഴിയുന്ന മറ്റൊരു സൈന്യം ലോകത്ത് ഇല്ല. ഇപ്പോൾ സമാധാന ത്തിനുള്ള സമയമാണ്!”, ട്രംപ് എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.

ബങ്കർ ബസ്റ്ററുകൾ പോലുള്ള ഹെവി ഡ്യൂട്ടി ബോംബുകൾ “സ്വയം പ്രതിരോധത്തിന്‍റെ അങ്ങേയറ്റത്തെ സാഹചര്യങ്ങളിൽ” മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന് ജനീവ കൺവെൻഷനുകൾ വ്യക്തമാക്കുന്നു. സാധാരണക്കാരുടെ താമസസ്ഥലങ്ങളിൽ അവ ഇടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു, അത് മനുഷ്യത്വരഹിതമായി കണക്കാക്കപ്പെടുന്നു.


Read Previous

ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ വിനാശകരമായ പ്രതികരണം ഉണ്ടാകും’; ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്

Read Next

മാതൃഭൂമി മുന്‍ സീനിയര്‍ റിപ്പോര്‍ട്ടറും, തൃശൂര്‍ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റുമായിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ എകെ വിജയന്‍ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »