ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് ജൂണ്‍ 30 ന് വിരമിക്കാ നിരിക്കേ യുപിഎസ്‌സി സംസ്ഥാനത്തിനു കൈമാറിയ അന്തിമ പട്ടികയിലുള്ളവരെ വെട്ടാന്‍ നീക്കങ്ങള്‍ ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. ചില സംസ്ഥാനങ്ങള്‍ നടപ്പാക്കിയ മാതൃകയില്‍ ഇടക്കാല പൊലീസ് മേധാവിമാരെ നിയമിക്കാനുള്ള വഴികളാണ് സംസ്ഥാനം തേടുന്നത്.
നിയമോപദേശം തേടി സര്‍ക്കാര്‍
ഇടക്കാല പൊലീസ് മേധാവി നിയമനത്തിന് തിരക്കിട്ട് നിയമോപദേശം തേടിയിരിക്കുകയാണ് സര്‍ക്കാര്‍ . അനുകൂലമായ നിയമോപദേശം ലഭിച്ചാല്‍ മനോജ് എബ്രഹാമിനെയോ എം ആര്‍ അജിത്കുമാറിനെയോ പുതിയ ഇടക്കാല പൊലീസ് മേധാവിയാക്കാനാണ് നീക്കം. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, പഞ്ചാബ്, കര്‍ണാടക സംസ്ഥാനങ്ങള്‍ ഇടക്കാല പൊലീസ് മേധാവിമാരെ നിയമിച്ചതിന്‍റെ ചുവടുപിടിച്ച് ഇവിടെയും അതു നടപ്പാക്കാനാണ് നീക്കം.
കീഴ്‌വഴക്കം ലംഘിച്ചാല്‍ കോടതി കയറും
ഇടക്കാല പൊലീസ് മേധാവിയെ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ കീഴ്‌വഴക്കം ലംഘിച്ചാണെ ന്നാണ് റിപ്പോര്‍ട്ട്. ഇടക്കാല പൊലീസ് മേധാവിയെ നിയമിച്ച സംസ്ഥാനങ്ങള്‍ യുപിഎസ്‌സിക്ക് പൊലീസ് മേധാവിമാരാകാന്‍ യോഗ്യതയുള്ളവരുടെ പട്ടിക കൈമാറാതെയാണ് അത് നടപ്പാക്കിയത്. യുപിഎസ്‌സി അന്തിമ പട്ടിക തയ്യാറാക്കി നല്‍കിയ ശേഷം അതിനെ അവഗണിച്ച് ഒരു സംസ്ഥാനവും ഇടക്കാല ഡിജി പി മാരെ നിയമിച്ച കീഴ്വഴക്കമില്ലെന്നും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇ ടിവി ഭാരതിനോടു പറഞ്ഞു. അതിനാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ അന്തിമ ചുരുക്കപ്പട്ടിക അവഗണിച്ച് ഇടക്കാല മേധാവിമാരി ലേക്ക് സര്‍ക്കാര്‍ കടന്നാല്‍ തീരുമാനം കോടതി കയറിയേക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
നേരത്തെ ഒന്നാം പിണറായി അധികാരമേറ്റ ഉടന്‍ അന്നത്തെ പൊലീസ് മേധാവിയായിരുന്ന ടി പി സെന്‍ കുമാറിനെ നീക്കി ലോക്‌നാഥ് ബഹ്‌റയെ ആ സ്ഥാനത്തേക്ക് നിയമിച്ചിരുന്നു. ഇതിനെതിരെ ടി പി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് തിരികെ ആ പദവിയില്‍ എത്തിയത് സര്‍ക്കാരിനു വലിയ നാണക്കേടായിരുന്നു. ഇടക്കാല പൊലീസ് മേധാവിയിലേക്കു പോയാല്‍ ഇത്തരത്തിലൊരു തിരിച്ചടി ഭാവിയിലുണ്ടാകുമോ എന്ന ഭയവും സര്‍ക്കാരിനുണ്ട്
ഷേക്ക് ദര്‍വേഷ് സാഹിബ് വിരമിക്കാന്‍ ഇനി ഒരു ദിവസം മാത്രമാണുള്ളത്. ജൂണ്‍ 30 നാണ് അദ്ദേഹം വിരമിക്കുന്നതെങ്കിലും അന്ന് യാത്രയയപ്പുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ മാത്രമായിരിക്കും. മാത്രമല്ല, ജൂണ്‍ 30 ന് കണ്ണൂരില്‍ മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കും. ഇതില്‍ പുതിയ പൊലീസ് മേധാവിയായിരിക്കും സാധാരണ ഗതിയില്‍ നേതൃത്വം നല്‍കേണ്ടത്. ഈ സാഹചര്യത്തില്‍ ജൂണ്‍ 29 ന് തന്നെ പുതിയ പൊലീസ് മേധാവിയെ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
നറുക്ക് വീഴാന്‍ സാധ്യത നിതിന്‍ അഗര്‍വാളിന്
ഇതിനിടെ യുപിഎസ്‌സി സംസ്ഥാനത്തിനു കൈമാറിയ പട്ടികയിലെ ഒന്നാം പേരുകാരനും സംസ്ഥാന കേഡറിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ നിതിന്‍ അഗര്‍വാള്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുമായി കൂടിക്കാഴ്ച നടത്തി. പൊലീസ് മേധാവിയാകാന്‍ തയ്യാറാ ണെന്ന് അദ്ദേഹം അറിയിച്ചതായാണ് വിവരം.
ഇടക്കാല പൊലീസ് മേധാവി തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോകുന്നില്ലെങ്കില്‍ ഏറ്റവും സീനിയര്‍ എന്ന നിലയില്‍ നിതിന്‍ അഗര്‍വാളിന് തന്നെ നറുക്കു വീഴാനാണ് സാധ്യത. പട്ടികയില്‍ രണ്ടാം സ്ഥാനക്കാ രനും സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറുമായ രവാഡ ചന്ദ്രശേഖറും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് പെലീസ് മേധാവിയാകാനുള്ള സന്നദ്ധത നേരത്തെ അറിയിച്ചിരുന്നു.
മൂന്നാം പേരുകാരനായ ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌തയോടാകട്ടെ സര്‍ക്കാരിന് ഒട്ടും താത്പ ര്യമില്ല. വിജിലന്‍സ് മേധാവി സ്ഥാനത്തിരിക്കേ സര്‍ക്കാരിന്‍റെ അതൃപ്തിക്കു പാത്രമായ യോഗേഷിനെ ഫയര്‍ഫോഴ്‌സിലേക്കു മാറ്റിയിരിക്കുകയാണ്. മാത്രവുമല്ല, അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കു പോകാനുള്ള അനുമതിയും സര്‍ക്കാര്‍ വൈകിപ്പിക്കുകയാണ്.
