ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി: മാലിയിലെ കെയേസിൽ നിന്ന് മൂന്ന് ഇന്ത്യൻ തൊഴിലാളികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മേഖലയിലെ ഡയമണ്ട് സിമൻ്റ് ഫാക്‌ടറിയിൽ നിന്ന് ചൊവ്വാഴ്‌ചയാണ് മൂന്ന് ഇന്ത്യൻ തൊഴിലാളികളെ ഭീകരർ തട്ടിക്കൊണ്ടു പോയത്. കാണാതായ ഇന്ത്യക്കാരുടെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ പശ്ചിമാഫ്രിക്കൻ രാജ്യത്തെ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അൽ ഖ്വയ്‌ദയാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നതായും അധികൃതർ അറിയിച്ചു. പടിഞ്ഞാറൻ, മധ്യ മാലിയിലെ പല സ്ഥലങ്ങളിലുമുള്ള നിരവധി സൈനിക, സർക്കാർ സ്ഥാപനങ്ങൾ ജൂലൈ ഒന്നിന് തീവ്രവാദികൾ ആക്രമിച്ചിരുന്നു. കെയ്‌സിലെ ഡയമണ്ട് സിമൻ്റ് ഫാക്‌ടറിയിലാണ് സായുധ ആക്രമണം നടന്നത്. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി.
ബമാകോയിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികാരികൾ, സുരക്ഷാ ഏജൻസികൾ എന്നിവ തട്ടിക്കൊണ്ടുപോയ തൊഴിലാളികളുടെ കുടുംബങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുക യാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
നിർഭാഗ്യകരമായ സംഭവമാണിത്. വിദേശത്തുള്ള തങ്ങളുടെ പൗരന്മാരെ ലക്ഷ്യം വച്ചുള്ള അക്രമത്തി നെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് വീണ്ടും ഉറപ്പിക്കുകയാണ്. ബമാകോയിലെ ഇന്ത്യൻ എംബസി മാലി സർക്കാരിൻ്റെ ബന്ധപ്പെട്ട അധികാരികളുമായും, പ്രാദേശിക നിയമ നിർവഹണ ഏജൻസികളുമായും, ഡയമണ്ട് സിമൻ്റ് മാനേജ്‌മെൻ്റുമായും നിരന്തര ആശയവിനിമയം നടത്തുന്നു വെന്നും പ്രസ്‌താവനയിൽ പറയുന്നു.
