ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മാഡ്രിഡ്: ലിവർപൂളിൻ്റെ പോർച്ചുഗീസ് ഫുട്ബോള്‍ താരം ഡിയോഗോ ജോട്ടയും സഹോദരനും സ്പെയിനിൽ വാഹനാപകടത്തിൽ മരിച്ചു. 28 കാരനായ ജോട്ടയും സഹോദരൻ 25 കാരനായ ആന്ദ്രേ സിൽവയുമാണ് കാറപകടത്തിൽ മരിച്ചത്. വടക്ക് പടിഞ്ഞാറൻ സ്പെയ്നിലെ സമോറയ്ക്കടുത്തുണ്ടായ അപകടത്തിലാണ് ദാരുണാന്ത്യം.

പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിലാണ് (A-52) അപകടമുണ്ടായത്. ജോട്ടയും സഹോദരനും സഞ്ചരിച്ച ലംബോർഗിനിയാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ കാറിന് തീപിടിച്ചിരുന്നു. അപകടം എങ്ങനെയുണ്ടായി എന്നതുള്‍പ്പെടെ വിവരങ്ങള്‍ അവന്വേഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. മറ്റ് വാഹനങ്ങളൊന്നും ഇടിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് താരത്തിൻ്റെ അകാല മരണം. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന കാമുകി റൂട്ട് കാര്‍ഡോസോയെയാണ് വിവാഹം കഴിച്ചത്.
1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് ടീമിലൂടെയാണ് തൻ്റെ കാൽപ്പന്ത് കരിയർ ആരംഭിച്ചത്. 2016ല്‍ അത്ലറ്റിക്കോ മാഡ്രിഡിലെത്തി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി. 2020 ലാണ് വോൾവ്സിൽ നിന്ന് ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്.
2019, 2025 വർഷങ്ങളിൽ യുവേഫ നേഷൻസ് ലീഗ് കിരീടമുയർത്തിയ പോർച്ചുഗൽ ദേശീയ ടീമിലും ജോട്ട അംഗമായിരുന്നു. 2019 ലായിരുന്നു ജോട്ടോയുടെ ദേശീയ ടീമിനായുള്ള അരങ്ങേറ്റം. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീടം ഉൾപ്പെടെ ലിവര്‍പൂളിനൊപ്പം മൂന്ന് കിരീടങ്ങള്‍ നേടി. അപ്രതീക്ഷിത വിയോഗത്തിൽ പ്രമുഖർ അടക്കം ആദരാഞ്ജലികള്‍ നേർന്നു. പോർച്ചുഗീസ് ഫുട്ബോൾ “പൂർണമായും തകർന്നുപോയി” എന്ന് ഫെഡറേഷൻ പ്രസിഡൻ്റ് പെഡ്രോ പ്രോയൻസ എക്സിൽ കുറിച്ചത്.
താരത്തിൻ്റെ മരണം പോർച്ചുഗീസ് ഫുട്ബോളിന് നികത്താനാവാത്ത നഷ്ടമാണ്. സ്വിറ്റ്സർലൻഡിൽ നടക്കുന്ന വനിതാ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പോർച്ചുഗലും സ്പെയിനും തമ്മിലുള്ള മത്സരത്തിന് മുൻപ് ദുഖാചരണം ഉണ്ടായിരിക്കുമെന്ന് പോർച്ചുഗീസ് ഫെഡറേഷൻ അറിയിച്ചു. താരത്തിൻ്റെ വിയോഗം ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.
