ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജിദ്ദ: ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനുമായി ജിദ്ദയിലെ അൽ-സലാം പാലസിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ-ഇസ്രായേൽ സംഘര്‍ഷം അവസാനിച്ചതിന് ശേഷമുള്ള ആദ്യ കൂടികഴ്ചയാണ് ഇന്നലെ നടന്നത്. ഇറാന്‍ -ഇസ്രായില്‍ നിലവിലുള്ള താത്കാലിക സമാധാന കരാറിന്റെ പശ്ചാത്തലത്തിൽ, ഈ കൂടിക്കാഴ്ച മേഖലാ സുരക്ഷയും സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും ഇറാന്റെ വിദേശകാര്യ മന്ത്രിയുമായി മക്കയിൽ നേരത്തെ കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് മുഹമ്മദ് സല്‍മാനുമായുള്ള കൂടികാഴ്ച.
രണ്ട് പ്രധാന ഇസ്ലാമിക രാജ്യങ്ങളും തമ്മിലുള്ള ധാരണയും സഹകരണവും മെച്ചപ്പെടുത്തുന്നതിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സംതൃപ്തി പ്രകടിപ്പിച്ചു. ഈ പാത തുടരാനും എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം ശക്തമാക്കാനുമുള്ള സൗദി അറേബ്യയുടെ ദൃഢനിശ്ചയം അദ്ദേഹം ആവര്‍ത്തിച്ചു വെക്തമാക്കി ഇറാന്റെ പ്രാദേശിക സമഗ്രതയ്ക്കും പരമാധികാരത്തിനും എതിരായ സൈനിക ആക്രമണത്തെ സൗദി അറേബ്യ അപലപിക്കുന്നുവെന്ന് കിരീടാവകാശി കൂടികാഴ്ചയില്‍ ആവര്‍ത്തിച്ചു വെക്തമാക്കി
ഉഭയകക്ഷി ബന്ധത്തിന്റെയും സഹകരണത്തിന്റെയും പുരോഗതി കൂടിക്കാഴ്ചയിലല്‍ ഇരുപക്ഷവും അവലോകനം ചെയ്തു. നല്ല അയല്ക്കാരുമായും പരസ്പര താല്പര്യങ്ങളിലും അധിഷ്ഠിതമായ സൗദി അറേബ്യയുമായും മറ്റ് അയല്‍രാജ്യങ്ങളുമായും ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പ്രതിബദ്ധത അറഗ്ചി ആവര്‍ത്തിച്ചു. സാമ്പത്തികം, വ്യാപാരം, സാംസ്കാരികം എന്നിവയുള് പ്പെടെ വിവിധ മേഖലകളില്‍ സഹകരണം വിപുലീകരിക്കാനുള്ള ഇറാന്റെ സന്നദ്ധത അദ്ദേഹം കൂടികാഴ്ചയില്‍ ഊന്നി പറഞ്ഞു
ഇറാനെതിരായ സമീപകാല ആക്രമണങ്ങളെ അപലപിക്കുന്നതിൽ ഉത്തരവാദിത്തത്തോടെ പ്രതികരിച്ച സൗദി നിലപാടിന് ഇറാൻ വിദേശകാര്യ മന്ത്രി സൗദി അറേബ്യയ്ക്ക് നന്ദി പറഞ്ഞു. സയണിസ്റ്റ് ഭരണകൂട ത്തിന്റെയും അമേരിക്കയുടെയും ക്രിമിനൽ സൈനിക ആക്രമണങ്ങളെത്തുടർന്ന് പ്രാദേശിക സുര ക്ഷാ സാഹചര്യത്തെക്കുറിച്ചുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ കാഴ്ചപ്പാട് അദ്ദേഹം വിശദീകരിച്ചു.
ഇസ്രായേലും ഇറാനും തമ്മിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിനുശേഷം, ഈ കൂടിക്കാഴ്ച ഗൾഫ് മേഖല യിലെ സമാധാന ശ്രമങ്ങൾക്ക് ശക്തി പകരുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനെ കൂടാതെ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാനും അറാഘ്ചിയുമായി കൂടിക്കാഴ്ച നടത്തി
കൂടിക്കാഴ്ചകൾ “ഫലപ്രദമായത്” ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാ ലയ വക്താവ് എസ്മായിൽ ബാഗാഈ പ്രസ്താവനയില്‍ പറഞ്ഞു. 2023-ൽ ചൈനയുടെ മധ്യസ്ഥതയിൽ സൗദി അറേബ്യയും ഇറാനും നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിച്ച ശേഷം, ഇരുരാജ്യങ്ങളും വിവിധ തല ങ്ങളിൽ സമാധാന ശ്രമങ്ങൾ തുടരുകയാണ്. ഇത് ഗൾഫ് മേഖലയിലെ സമാധാനത്തിനും സഹകരണത്തി നും പുതിയ സാധ്യതകൾ തുറന്നിട്ടുണ്ട്.
